അല്പം ചരിത്രം
മലയാള അക്ഷരമാല ഇന്നും സ്ഥിരതയില്ലാതെ അമ്പത്തൊന്നിലും അമ്പത്തിയാറിലും ഒക്കെയായി തത്തിക്കളിക്കുന്നു. ഇതിനെ പറ്റി തോന്ന്യാക്ഷരങ്ങൾ എന്ന പേരിൽ ഒരു രസകരമായ കഥ ഞാൻ ഇവിടെ തന്നെ പോസ്റ്റ് ചെയ്തത് കാണുക. എനിക്കുതോന്നുന്നത് അക്ഷരങ്ങൾ എത്ര കൂടിയാലും അതു നല്ലതുതന്നെ എന്നാണ് എന്റെ പക്ഷം. മലയാള ദ്രാവിഡ ഭാഷാഗോത്രത്തിൽ പെട്ട ഒരു ഭാഷയാണ്. ദ്രാവിഡ ഭാഷയിൽ 12 സ്വരങ്ങളും 18 വ്യജ്ഞനങ്ങളും അടക്കം മുപ്പത് അക്ഷരങ്ങളേ ഉണ്ടായിരുന്നുള്ളൂ.
സ്വരാക്ഷരങ്ങൾ:
വ്യഞ്ജനങ്ങൾ:
ക
|
ങ
|
ച
|
ഞ
|
ട
|
ണ
|
ത
|
ന
|
ഩ
|
പ
|
മ
|
യ
|
ര
|
റ
|
ല
|
ള
|
ഴ
|
വ
|
എന്നിവയാണവ. എന്നാൽ പിന്നീട് ആര്യന്മാരുടെ വരവോടെ അമിതമായ സംസ്‌കൃതഭാഷാസ്വാധീനം മലയാളത്തിലും സ്വാധീനം ചെലുത്തുകയുണ്ടായി. അതിന്റെ ഫലമായി മലയാളത്തിലേക്ക് പുതിയതായി നാലു സ്വരാക്ഷരങ്ങളും 19 വ്യഞ്ജനാക്ഷരങ്ങളും കൂടി ചേർക്കപ്പെട്ടു. അങ്ങനെ മലയാളത്തിന്റെ അക്ഷരമാല അല്പം കൂടി വിപുലമായി 53 ആയി.
സംസ്‌കൃതഭാഷയിൽ നിന്നും വന്ന സ്വരങ്ങൾ:
സംസ്‌കൃതഭാഷയിൽ നിന്നും കടംകൊണ്ട വ്യജ്ഞനങ്ങൾ:
ഖ
|
ഗ
|
ഘ
|
ഛ
|
ജ
|
ഝ
|
ഠ
|
ഡ
|
ഢ
|
ഥ
|
ദ
|
ധ
|
ഫ
|
ബ
|
ഭ
|
ശ
|
ഷ
|
സ
|
ഹ
|
ഇതുകൂടാതെ കൂട്ടക്ഷരങ്ങൾക്കും വള്ളിപുള്ളികൾക്കുമൊക്കെയായി 500-ഇൽ അധികം ചിഹ്നങ്ങൾ മലയാളത്തിന്റെ പൂർവദശയിൽ ഉണ്ടായിരുന്നു. ഇവയൊക്കെ ശാസ്‌ത്രീയ അടിസ്ഥാനത്തിൽ ക്രോഡീകരിക്കാനും പരിഷ്‌കരിക്കാനുമായി ശൂരനാട് കുഞ്ഞൻപിള്ളയുടെ നേതൃത്ത്വത്തിൽ 1968 ഇൽ ഒരു ലിപി പരിഷ്‌കരണ കമ്മിറ്റി ഉണ്ടാക്കുകയും 1971 ഏപ്രിൽ 15 ആം തീയതി പുതിയ ലിപി നിലവിൽ വരികയും ചെയ്തു. പഴയ പല അക്ഷരങ്ങളേയും അതിൽ ഒഴിവാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയിലെ മലയാള അക്ഷരമാല കാണുക.
പഴയലിപികൾ തന്നെ വരട്ടെ!
ഉപയോഗക്കുറവും എണ്ണക്കൂടുതലും ഒക്കെയായിരുന്നു അന്ന് അക്ഷരങ്ങളെ വെട്ടിക്കുറക്കാൻ പ്രധാന കാരമായത് എന്നുകാണാം. ഇന്ന് കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ നമുക്ക് എന്തും ഏതും എളുപ്പം ഉണ്ടാക്കിയെടുക്കാം എന്ന നിലവന്നിരിക്കുന്നു. അതിവിപുലമായ നമ്മുടെ അക്ഷരസമ്പത്ത് അതേ പടി കാത്തുസൂക്ഷിക്കുന്നതിൽ ഇനി അത്തരത്തിലുള്ള യാതൊരു പ്രശ്നവും ഇല്ല. ഏതു ചിഹ്നങ്ങളേയും പ്രോഗ്രാമിങിന്റെ സഹായത്തോടെ എളുപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. കൂടുതൽ അക്ഷരങ്ങൾ ഉണ്ടാവുന്നതും പഠിച്ചെടുക്കുന്നതും നമുക്ക് മറ്റേതൊരു ഭാഷയും എളുപ്പം വഴങ്ങുന്നതിനു കാരണമാവും. അതുകൊണ്ട് മലയാളത്തിൽ പണ്ടുണ്ടായിരുന്ന സ്വരിതവും (അക്ഷരത്തിനു മുകളിൽ കുത്തനെയുള്ള വര) അനുദാത്തവും (അക്ഷരങ്ങളുടെ അടിയിൽ വിലങ്ങനെയുള്ള വര) അടക്കം എല്ലാം ഉൾക്കൊള്ളിച്ചുതന്നെ വികസിപ്പിക്കണം.
മലയാളത്തിലെ faകാരം
ഇംഗ്ലീഷിലെ fa യ്‌ക്ക് മലയാളത്തിൽ ഒരു അക്ഷരം നിർബന്ധമായും കൂട്ടിച്ചേർക്കേണ്ടതാണ് എന്നു തോന്നുന്നു. കാരണം ഫലം, ഫലിതം തുടങ്ങിയവയിലെ ഫകാരത്തിന്റെ ഉച്ചാരണം തന്നെ മാറിപ്പോകുന്നതിന് ഒരു പ്രധാനകാരണമായി മാറുകയാണ് ഈ ഇംഗ്ലീഷിലെ faകാരം. fan, father, furniture അടക്കം നിരവധി ഇംഗ്ലീഷ് പദങ്ങൾ ഇപ്പോൾ കണ്ടമാനം മലയാളത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്, അവിടെയൊക്കെ faകാരത്തിനു പകരം വെക്കുന്നത് ഫകാരമാണ്. ശരിക്കും ഫയുടെ ഉച്ചാരണം പ്+ഹ എന്നാണ്. നമ്മുടെ ഫകാരം സ്വത്ത്വമറ്റുപോകാതിരിക്കാൻ faകാരത്തിനായി ഒരു ചിഹ്നം ഉണ്ടാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു 🙂
ഒരുകാലത്ത്, fa കാരത്തിനായി ആരെങ്കിലും ശബ്ദമുയർത്തിക്കൂടെന്നില്ല – അപ്പോൾ നിസംശയം ഇതുപയോഗിക്കാൻ ഇടവരട്ടെയെന്നാശിക്കുന്നു.
എങ്ങനെയുണ്ട് fa കാരത്തിന്റെ ഈ പുതിയ സിമ്പൽ. കാണുമ്പോൾ തന്നെ fa എന്ന ശബ്ദം ഉള്ളിൽ വിരിയുന്നില്ലേ! പകാരത്തിന്റെ ചിഹ്നവും ഭകാരചിഹ്നവും കൂട്ടിക്കലർത്തി ഏവർക്കും പെട്ടന്ന് ഓർത്തിരിക്കാവുന്നതും എഴുതാൻ എളുപ്പമുള്ളതും ആണ് ഈ fa-കാരം.
ഗൂഗിൾ പ്ലസിൽ കൊടുത്തത് കാണുക