ഗോഡാഡിയിൽ 3 വർഷത്തേക്ക് അൺലിമിറ്റഡ് സ്ഥലം വാങ്ങിക്കാൻ ഒരു മാസം 350 രൂപ വെച്ച് മൂന്നുവര്‍ഷത്തേക്ക് 12600 രൂപയാവും. (ഹോസ്റ്റിങ് സര്‍വീസുകാര്‍ തരുന്ന ഏറ്റവും വലിയ ദീര്‍ഘകാലാവധി മൂന്നുവര്‍ഷമാണെന്നു തോന്നുന്നു. ഒരുവര്‍ഷത്തേക്കാണ് ഹോസ്റ്റിങ് സ്പെയ്സ് എടുക്കുന്നത് എങ്കില്‍ 350 നു കിട്ടില്ല; അപ്പോള്‍ വിലകൂടും) ഒരു പേർസണൽ സൈറ്റിന് ഇത്രേം തുക മൂന്നു വർഷത്തേക്കാണെങ്കിൽ കൂടി മുടക്കുന്നത് മണ്ടത്തരം തന്നെ (പ്രത്യേകിച്ച് സൈറ്റിൽ നിന്നും വരുമാനം ഒന്നും കിട്ടുന്നില്ലെങ്കിൽ). അതുകൊണ്ട് ഇതേ തുക ഒരു 10 പേർ ചേർന്നു മുടക്കുകയാണെങ്കിൽ മൂന്നുവർഷത്തേക്ക് 1260 രൂപയേ വരു ഒരാൾക്ക്!
മാസം 105 രൂപ!! 10 പേർ തയ്യാറായാൽ തുടങ്ങാവുന്ന ഒരു സിമ്പിൾ പരിപാടിയാണിത്. താല്പര്യമുണ്ടെങ്കില്‍ നമുക്കിത് നടപ്പിലാക്കാവുന്നതാണ്.
എന്താണഭിപ്രായം? അഭിപ്രായം ഇവിടെയോ (റെക്കമെന്റഡ്) rajeshodayanchal@ജിമെയിൽ.കോംഎന്ന ഐഡിയിലോ അറിയിക്കാൻ താല്പര്യം!
ഇതുമായി ബന്ധപ്പെട്ട അറിവില്ലാത്തവര്‍ക്കും അറിയാന്‍ ആഗ്രഹമുള്ളവര്‍ക്കുമായി കൂടുതല്‍ വിശദീകരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. വായിക്കുക;
ഡൊമൈന്‍ നെയിം:
നമുക്കു വേണ്ട സൈറ്റിന്റെ പേര്. അത് പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അതിനു ഒരു വര്‍ഷത്തേക്ക് 350 മുതല്‍ 600 വരെ ആണ് ഓരോ പ്രൊവൈഡേര്‍സും ഈഡാക്കുന്നത്. ഇവിടെ പരാമര്‍ശവിധേയം ഡൊമൈന്‍ നെയിം അല്ല ഹോസ്റ്റിങ് സ്പേസ് ആണ്. ഡൊമൈന്‍ നെയിം ഉള്ളവരും സൈറ്റ് ഓണ്‍ലൈനില്‍ ഇടാന്‍ സ്ഥലമില്ലാത്തവരും ആയ പാവങ്ങളുടെ ആവലാതികളാണിവിടെ ഷെയര്‍ ചെയ്യുന്നത്.
ഹോസ്റ്റിങ് സ്പേസ്:
നമ്മുടെ സൈറ്റ് എന്നും ഓണ്‍ലൈനില്‍ ഇരിക്കേണ്ടതുണ്ട്. അതിനായി ഫുള്‍ടൈം ഓണായി കിടക്കുന്ന ഒരു സെര്‍വറില്‍ നമുക്ക് സ്വന്തമായി സ്ഥലം ആവശ്യമാണ്. നമ്മുടെ വെബ് സൈറ്റിനാവശ്യമായ ഫയലുകള്‍ സൂക്ഷിച്ചുവെയ്ക്കേണ്ടതിവിടെയാണ്. അതിനെ ആണു ഹോസ്റ്റിങ് സ്പേസ് എന്നു പറയുന്നത്. അവിടെ സൈറ്റ് മാത്രമല്ല; പാട്ടുകള്‍, വീഡിയോസ്, ഫോട്ടോസ്, പിഡീഫ് തുടങ്ങിയ മറ്റു ഫയലുകളും നമുക്ക് സൂക്ഷിച്ചുവെക്കാം. എവിടെ നിന്നും നമുക്കിവയെ ആക്സസ് ചെയ്യാമെന്ന ഗുണമുണ്ട്. മറ്റുള്ളവര്‍ക്കായി വേണമെങ്കില്‍ ഈ ഫയലുകള്‍ ഷെയര്‍ ചെയ്യുകയും ആവാം. ഈ സ്പേസ് ഷെയര്‍ ചെയ്തെടുക്കുന്ന ഓരോരുത്തര്‍ക്കും അവരവരുടേതായ യൂസെര്‍നെയിമും പാസ്‌വേര്‍ഡും ഉണ്ടായിരിക്കും. അണ്‍ലിമിറ്റഡ് സ്പേസിന് ഒരു മാസം വാടകയായി 600 മുതല്‍ 800 രൂപവരെ വിവിധ പ്രൊവൈഡേര്‍സ് ഈടാക്കി വരുന്നു. മൂന്നുവര്‍ഷത്തേക്ക് ഒന്നിച്ച് എടുക്കുമ്പോള്‍ അല്പം കുറവ് വരും.
വെബ്സൈറ്റ്:
ഡൊമൈന്‍ നെയിമും ഹോസ്റ്റിങ് സ്പേസും മാത്രം ഉണ്ടായാല്‍ പോരാ… നമ്മുടെ സൈറ്റിന്റെ പേര് ബ്രൗസറില്‍ കൊടുത്ത് എന്റര്‍ അടിക്കുമ്പോള്‍ കാണാന്‍ ഒരു വെബ്സൈറ്റും ആവശ്യമാണ്. സൈറ്റുണ്ടാക്കുക എന്നത് അല്പം ചിലവേറിയതും വിവിധ ടെക്നോളജികള്‍ അറിഞ്ഞിരിക്കേണ്ടതും ആയ ഒരു കാര്യമാണ്. വെബ് ടെക്നോളജിയില്‍ നല്ലരീതിയില്‍ പിടിപാടുള്ള ഒരാള്‍ക്കുമാത്രമേ വിചാരിച്ച രീതിയില്‍ ഒരു സൈറ്റുണ്ടാക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ടുതന്നെ വിവിധ ഐടി കമ്പനികളും ഫ്രീലാന്‍സായി വ്യക്തികളും ഈ വക കാര്യങ്ങള്‍ ചെയ്തുകൊടുത്തുവരുന്നുണ്ട്.
ഇതിനു മറ്റൊരു വശമുള്ളത്; വേര്‍ഡ്പ്രസ്, ദ്രുപാല്‍, ജൂംല, മീഡിയവിക്കി തുടങ്ങി നിരവധി കണ്ടന്റ് മാനേജ്മെന്റ് പ്രോഗ്രാമുകള്‍ നമുക്ക് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാവുന്നതാണ്. നമ്മുടെ ഹോസ്റ്റിങ് സ്ഥലത്ത് ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വളരെ എളുപ്പം സാധിക്കും. അങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്ത പ്രോഗ്രാം നമുക്കാവശ്യമായ സൈറ്റിനു വേണ്ടിയുള്ള സകലവിധ സാങ്കേതികതകളും നല്‍കി സൈറ്റ് റെഡിയാക്കുന്നതാണ്. ബ്ലോഗിങ് രീതിയില്‍ ഉള്ള സൈറ്റുകളാണ് ഈ രീതിയില്‍ നമുക്ക് ഉണ്ടാക്കാന്‍ സാധിക്കുന്നത്. അതിന്റെ തീം, കളര്‍ എന്നിവയൊക്കെ നമുക്ക് എളുപ്പം മാറ്റാവുന്നതാണ്. ആയിരക്കണക്കിനു തീമുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അതുകൊണ്ടുതന്നെ സൈറ്റുണ്ടാക്കുക എന്ന ഭാരിച്ച പണിയില്‍ നിന്നും നമുക്ക് മോചനം ലഭിക്കുന്നു; ഡൊമൈന്‍ നെയിമിനെ പറ്റിയും ഹോസ്റ്റിങ് സ്പേയ്‌സിനെ പറ്റിയും മാത്രം ആലോചിച്ചാല്‍ മതിയാവും. വേര്‍ഡ്പ്രസ് മുതലായ സി.എം.എസ്. പ്രോഗ്രാമുകള്‍ ഹോസ്റ്റിങ് സെര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഞാന്‍ സഹായിക്കുന്നതായിരിക്കും എന്നുകൂടി അറിയിക്കുന്നു 😉