
സൂപ്പര്‍താരങ്ങളെ ഹാസ്യാത്മകമായി വിമര്‍ശിച്ച ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗത്തിന് തുടക്കമായി. പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം വൈക്കത്ത് ആരംഭിച്ചു. നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയ്‌ക്കൊപ്പം സൂപ്പര്‍താരമായി ശ്രീനിവാസന്‍ തന്നെ വീണ്ടുമെത്തുന്നു. ആദ്യഭാഗത്തെ അപേക്ഷിച്ച് സൂപ്പര്‍താരത്തിന്റെ വ്യക്തിജീവിതത്തിനും മറ്റുമാണ് ഇതില്‍ ഊന്നല്‍. നിലീമ എന്ന നായികയായി അഭിനയിക്കുന്നത് മംമ്തയാണ്.