Skip to main content

ഓരോ ക്രിമികടികൾ…

മാരിചന്റെ പോസ്റ്റിലേക്ക്…

വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും യൂ ട്യൂബില്‍ അപ്‍ലോഡു ചെയ്യുന്ന മുറയ്ക്ക് ചടുലമായി ബസിലും എത്തിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി വലിയൊരു സേവനമാണ് ചെയ്യുന്നത്. മറ്റു പല കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകളും വാര്‍ത്താധിഷ്ഠിത പരിപാടികളും ചാനലില്‍ കാണാന്‍ കഴിയാത്തവര്‍ക്ക് ഈ സൗകര്യം വളരെ ഉപകാരപ്രദമാണ്. മാധ്യമമേഖലയെ കൗതുകത്തോടും വിമര്‍ശനബുദ്ധ്യായും നിരീക്ഷിക്കുന്ന എന്നെപ്പോലുളളവര്‍ക്ക് നികേഷിന്റെ ബസ് പ്രൊഫൈല്‍ പിന്തുടരുന്നത് വലിയ ആശ്വാസമാണ്. ശ്രദ്ധിക്കേണ്ട പരിപാടികളുടെ ലിങ്കുകള്‍ സമാനമായി ചിന്തിക്കുന്നവര്‍ക്ക് ഷെയര്‍ ചെയ്യാനും അതൊക്കെ വിമര്‍ശനാത്മകമായി പരിശോധിക്കാനും അതൊരു വലിയ സൗകര്യം തന്നെയാണ്. ഒരു ടിവി പരിപാടി, കേവലം ഒരു വെബ് ലിങ്കില്‍ കാണാനും പങ്കുവെയ്ക്കാനും കഴിയുന്നത് സാങ്കേതിക വിദ്യയുടെ അനുഗ്രഹം തന്നെയാണ്.

തങ്ങളുടെ ടെലിവിഷന്‍ പരിപാടികള്‍ കൂടുതല്‍പേരില്‍ എത്തിക്കുന്നതിനു വേണ്ടി റിപ്പോര്‍ട്ടര്‍ ടിവിയും അതിന്റെ എംഡി നികേഷ് കുമാറും ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സൗകര്യത്തോട് അസഹിഷ്ണുതയോടെ, അക്രമാസക്തമായ പ്രതികരണങ്ങള്‍ നിരന്തരമായി ഉയരുകയാണ്. ഇത് തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. ഇഷ്ടമില്ലാത്ത പ്രൊഫൈലുകള്‍ അണ്‍ഫോളോ ചെയ്യാനുളള സൗകര്യം ഇപ്പോള്‍ തന്നെയുളളതു ഉപയോഗിച്ചാല്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവ സ്വന്തം ഇന്‍ബോക്സില്‍ നിന്നും നീക്കം ചെയ്യാവുന്നതാണ്.

ഇവിടെ സ്വന്തം ഇന്‍ബോക്സില്‍ നിന്നു മാത്രമല്ല, സൈബര്‍ സ്പേസില്‍ നിന്നു തന്നെ റിപ്പോര്‍ട്ടര്‍ ടിവിയെ നിഷ്കാസനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. താനെങ്ങനെ ഗൂഗിള്‍ ബസ് ഉപയോഗിക്കണമെന്നു തീരുമാനിക്കേണ്ടത് നികേഷ് തന്നെയാണ്… പ്രതികരിക്കണോ വേണ്ടയോ എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം… പിന്നാലെ വരുന്നവര്‍ക്കു മീതേ എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ ഗൂഗിള്‍ ആര്‍ക്കെങ്കിലും പ്രത്യേക അധികാരം നല്‍കിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, താഴെ ഷെയര്‍ ചെയ്തതു പോലുളള ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത്, സൈബര്‍ സ്പേസില്‍ എന്തൊക്കെയോ ആയിക്കഴിഞ്ഞു എന്ന ഭാവമാണോ? ആണെങ്കില്‍ അതു വെച്ചുപൊറുപ്പിക്കാനാവില്ല…

കൈപ്പളളി പറയുന്നു, MV Nikesh Kumar എന്ന പേരിൽ നിരന്തരമായി Reporter Newsനു വേണ്ടി Google Buzz ചെയ്യുന്നതു് Nikesh Kumar തന്നെയാണോ എന്നു എനിക്ക് സംശയമുണ്ടു്.

Post ചെയ്യുന്നതല്ലാതെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു കണ്ടിട്ടില്ല.

കൈപ്പളളിയുടെ സംശയത്തിനു കാരണം, നികേഷ് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നില്ല എന്നാണ്. ബസ്സില്‍ പ്രൊഫൈല്‍ ഉണ്ടാക്കുന്നവര്‍ നിര്‍ബന്ധമായും അഭിപ്രായം പ്രകടിപ്പിച്ചിരിക്കണം എന്ന് ഗൂഗിളിന്റെ TOS എവിടെയും പറയുന്നില്ല. ഗൂഗിളിന്റെ TOSല്‍ നിഷ്കര്‍ഷിക്കാത്ത ഒരു കാരണം സ്വയം കണ്ടുപിടിച്ച് നികേഷിന്റെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യാനുളള കൈപ്പളളിയുടെ ആഹ്വാനം തികഞ്ഞ പോക്രിത്തരമാണ്.

എല്ലാവര്‍ക്കും ഗൂഗിള്‍ നല്‍കുന്ന സൗജന്യം പറ്റി, മറ്റുളളവര്‍ക്കു മേലെ ഇത്തരം സമ്മര്‍ദ്ദം ചെലുത്തുന്നവരെക്കൂടി ബ്ലോക്കു ചെയ്യേണ്ടതുണ്ട്. ഒരു ദയയും അവര്‍ അര്‍ഹിക്കുന്നില്ല. അതുകൊണ്ട് ധൈര്യമായി കൈപ്പളളിയെയും അബ്യൂസ് റിപ്പോര്‍ട്ടു ചെയ്യൂ….

മാരിചന് എന്റേയും സപ്പോർട്ട്… 

റിപ്പോർട്ടർ ടിവിക്ക് വേണ്ടിയാണ് ഈ വിഡിയോകൾ ഷെയർ ചെയ്യുന്നത് എന്നതിൽ യതൊരു സംശയമില്ല. നികേഷ് കുമാർ അറിയാതെയും ആയിരിക്കുകയില്ല ആ പേര് ഗൂഗിൾ ബസ്സിൽ ഉപയോഗിക്കുന്നത്. റിപ്പോർട്ടർ ടിവിക്ക് ഉള്ളതിനേക്കാൾ പബ്ലിസിറ്റി കിട്ടുക ഇപ്പോൾ എം.വി. നികേഷ് കുമാർ എന്ന പേരിനാണ് എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയിരിക്കേ അവർ ആ ഗുഡ്‌വിൽ ഉപയോഗിച്ച് തന്റെ ചാനൽ മാർക്കറ്റ് ചെയ്യുന്നതിൽ എന്താണു തെറ്റ്?

ശല്യമായി തീരുന്നുവെങ്കിൽ മ്യൂട്ട് ചെയ്യാനും റിമൂവ് ചെയ്യാനും ഉള്ള ഓപ്‌ഷൻസ് ഗൂഗിൾ നൽകുന്നുണ്ട് – അത് ഉപയോഗിക്കാവുന്നതേ ഉള്ളൂ… അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയേണ്ടതാണ് ഇതുമായി ബന്ധപ്പെട്ട കൈപ്പള്ളിയുടെ ആഹ്വാനം!!

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights