പാവപ്പെട്ട കുട്ടികൾ മാത്രം പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്നതിനായി നീക്കിവെച്ചിരിക്കുന്ന തുക ഒരു കുഞ്ഞിന് 5 രൂപയാണത്രേ!!
ചോറിനും പയറിനും പുറമേ ഇതിൽ നിന്നും മിച്ചം പിടിച്ച് കുഞ്ഞുങ്ങൾക്ക് പാലും മുട്ടയും കൂടി കൊടുക്കണമത്രേ!! ഭക്ഷണം തയ്യാറാക്കനുള്ള പാചകവാതകം കൂടി ഇന്നത്തെ നിലയ്ക്ക് ഈ തുകകൊണ്ട് വാങ്ങിക്കാവതല്ല എന്നിരിക്കെ സംസ്ഥാനസർക്കാർ ഭൂമി വിദേശിയനും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും തീറെഴുതിക്കൊടുത്ത് കേരളത്തെ ഉദ്ധരിക്കാൻ പോകുന്നു! ഇപ്പോൾ തന്നെ അദ്ധ്യാപകർ അവർക്കു കിട്ടുന്ന ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചാണു പലയിടത്തും ഉച്ചക്കഞ്ഞി സമ്പ്രദായം നിലനിർത്തിപ്പോരുന്നത്. അവർക്ക് അവരുടെ ജോലിസ്ഥിരത കുടി നോക്കണമല്ലോ, ഇല്ലെങ്കിൽ നാളെ പഠിക്കാൻ കുട്ടികളില്ല എന്നും പറഞ്ഞ് സർക്കാർ ആ സ്കൂൾ എടുത്തു കളയില്ലേ!
ഒരു പക്ഷേ കേരളം എമേർജ് ചെയ്യുമ്പോൾ ഒക്കെ ശരിയാവുമായിരിക്കും… കാത്തിരുന്നു കാണാം..