Change Language

Select your language

ഇന്ത്യൻ റെയിൽവേയുടെ വിവരങ്ങൾ

ഇന്ത്യൻ റെയിൽവേ ഡാറ്റാബേയ്‌സ് : http://indiarailinfo.com  ലിങ്ക് – ഇവിടെ ക്ലിക്ക് ചെയ്യുക
വളരേ കാലമായി ഇന്ത്യൻ റെയിൽവേ വിവരങ്ങൾക്കായി ആശ്രയിച്ചിരുന്ന ഒരു സൈറ്റാണ്  IRCTC. PNR, Status, Time Table എന്നിവ നോക്കാനും മറ്റുമായി അതിൽ കയറിയാൽ പലപ്പോഴും വലഞ്ഞുപോവും. എത്ര സ്പീഡുള്ള ഇന്റെർനെറ്റ് കണക്ഷൻ ആണെങ്കിൽ പോലും ക്ഷമയുടെ നെല്ലിപ്പലക കാണിച്ചിട്ടേ വിടൂ ആ സൈറ്റ്. ചിലപ്പോഴൊക്കെ അത്രയും കാത്തിരുന്നാൽ തന്നെയും നിങ്ങളുടെ സെഷന്റെ സമയം കഴിഞ്ഞിരിക്കുന്നു; ഇനി ഒന്നുകൂടി ലോഗിൻ ചെയ്തിട്ട് ശ്രമിച്ചു നോക്കൂ എന്നൊരു ആക്കിയ മെസേജായിരിക്കും നിങ്ങളെ തേടി എത്തുക.

ഈ ഒരു ബുദ്ധിമുട്ട് ഒഴിവാക്കാനായി മറ്റൊരു സൈറ്റിനുവേണ്ടിയുള്ള സേർച്ചിൽ കയ്യിൽ തടഞ്ഞ സൈറ്റാണ് indiarailinfo.com എന്നത്. പിന്നീട് ടിക്കറ്റ് റിസർവ്‌ ചെയ്യുന്നത് ഒഴികെ ബാക്കിയുള്ള കലാപരിപാടികൾ ഇതിലേക്ക് മാറ്റി. ഇന്നു രാവിലെ അതൊന്നു നോക്കിയപ്പോൾ ആണു ശ്രദ്ധിച്ചത് ഇതിലും നമുക്ക് രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് എന്നത്. മുമ്പിത് കണ്ടതായി ഓർക്കുന്നില്ല. അങ്ങനെ അതിൽ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്യുമ്പോൾ നമ്മുടെ സമീപത്തുള്ള റയിൽവേ സ്റ്റേഷന്റെ പേരു ചോദിച്ചിരുന്നു. ഞാൻ കാഞ്ഞങ്ങാടെന്നു കൊടുക്കുകയും ചെയ്തു. പിന്നീറ്റതിന്റെ സെറ്റിങ്‌സിൽ പോയി ഫോട്ടോ അപ്ലോഡ് ചെയ്തു, പേരുമാറ്റി ഒക്കെ തിരിച്ച് വന്ന് ഡാഷ്‌ബോർഡ് നോക്കിയപ്പോൾ അത്ഭുതപ്പെട്ടുപോയി. കാഞ്ഞങാടിന്റെ ബെയ്‌സ് ചെയ്തിട്ടുള്ള റെയിൽവേ ഇൻഫോർമേഷൻ വളരെ അപ്‌-ടു-ഡേറ്റായിട്ടവിടെ കാണിച്ച്ഇരിക്കുന്നു. എന്തൊരു സ്പീഡിലാണ് ആ സൈറ്റിൽ കാര്യങ്ങൾ നടക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments