Change Language

Select your language

ഇതാണു വിപ്ലവം!! ഒറ്റയാൾ വിപ്ലവം!!

മലയാളസിനിമയെ അടിമുടി പിടിച്ചുലച്ചു കഴിഞ്ഞു പണ്ഡിതൻ! അതിന്റെ അനുരണനങ്ങൾ പലതായി പുറത്തു വന്നു തുടങ്ങിയിരിക്കുന്നു. ഒരു പക്ഷേ ഇതിൽ നിന്നും ഊർജം കൈക്കൊണ്ട് ഒരു ശുദ്ധികലശത്തിന് തുടക്കമാവാം ഇത്… എല്ലാറ്റിനും വഴിതുറന്ന പണ്ഡിതാ, താങ്കൾക്ക് നല്ല നമസ്‌ക്കാരം!!

ഇനി എന്നെ സൂപ്പർ സ്റ്റാർ എന്നു വിളിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞത്രേ!! അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അഹന്തയോ എന്തോ ആവട്ടെ അത്,
മോഹൻലാലിന്റെ ഡേറ്റ് ചോദിച്ച് ചെല്ലുന്ന പണ്ഡിതരൂപം കണ്ട് ലാലേട്ടനും ഇപ്പോൾ  ഞെട്ടിയുണരുന്നുണ്ടാവണം…
അമ്മയുടെ ഭാരവാഹികളാകെ അങ്കാലപ്പിലായിരിക്കും… മെമ്പർഷിപ്പ് കൊടുക്കാനും വയ്യ; കൊടുക്കാതിരിക്കാനും വയ്യ എന്ന സ്ഥിതി…
സിനിമ എടുക്കുന്ന ക്യാമറയിൽ വരെ നിയന്ത്രണം ഏർപ്പെടുത്തി പണ്ഡിതന്മാരെ മാറ്റി നിർത്താൻ മറ്റൊരുകൂട്ടം ശ്രമിക്കുന്നു…
ലേഖനത്തേക്കാൾ വലിയ ചർച്ച നടത്തി വിക്കിപീഡിയരും നട്ടം തിരിയുന്നു…
ഇനിയും പണ്ഡിതനെ അംഗീകരിക്കാതിരിക്കാൻ സുഹൃത്തുക്കളേ നിങ്ങൾ തന്നെ പറ ഒരു കാരണം!!

മറ്റൊരു വാർത്ത വായിക്കൂ…

മലയാളസിനിമയിലെ പുതിയ ‘താരോദയം’ സന്തോഷ് പണ്ഡിറ്റ് മോഹന്‍ലാലിന്റെ ഡേറ്റ് ചോദിച്ചതായി വാര്‍ത്ത. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത ഇടവേള ബാബുവുമായുള്ള അഭിമുഖത്തിലെ ‘വരികളാ’ണ് ഓണ്‍ലൈനിലൂടെ പരക്കുന്നത്.
അമ്മയില്‍ മെംബര്‍ഷിപ്പ് ലഭിക്കുമോയെന്നന്വേഷിച്ച് സന്തോഷ് പണ്ഡിറ്റ് ഭാരവാഹിയായ ബാബുവിനെ വിളിച്ചിരുന്നു പോലും. ഫോണ്‍ കട്ട് ചെയ്യാന്‍ നേരത്തെ പണ്ഡിതന്റെ മറ്റൊരു ചോദ്യം കൂടിയുണ്ടായിരുന്നു. സാക്ഷാല്‍ മോഹന്‍ലാലിനെ വെച്ചൊരു സിനിമയെടുക്കണം. ഡേറ്റ് കിട്ടുമോ? എന്തായാലും ബാബു കാര്യം മോഹന്‍ലാലിനെ അറിയിച്ചു. ലാല്‍ എന്തായിരിക്കും പറഞ്ഞിരിക്കുക? എന്നെ മാത്രമേ കിട്ടിയുള്ള അല്ലേ? എന്ന മറു ചോദ്യം ലാല്‍ ബാബുവിനോട് ചോദിച്ചു.
അതിനിടെ പൃഥിയോടൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പണ്ഡിറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലും സിനിമ ചിത്രവുമാണ്. നടി ബോളിവുഡിലെ കരീന കപൂറുമാണ്. എന്തായാലും പണ്ഡിറ്റിന് മമ്മുട്ടിയെ കുറച്ചു ‘പേടി’യാണ്.
അമ്മയിലേക്കും മോഹന്‍ലാലിലേക്കുമാണ് സന്തോഷ് ലക്ഷ്യം വെച്ചിട്ടുള്ളത്. അതിനിടെ തന്നെ ഇനി സൂപ്പര്‍ സ്റ്റാര്‍ എന്നു എവിടെയും വിശേഷിപ്പിക്കരുതെന്ന് ‘മമ്മുട്ടി’ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കൃഷ്ണനും രാധയും ഇറങ്ങിയതിനുശേഷം ‘സൂപ്പര്‍ സ്റ്റാറി’ന്റെ അര്‍ത്ഥം മാറിയെന്നാണ് അദ്ദേഹത്തിന്റെ പരാതി.

വാർത്ത ഇവിടെ നിന്നും എടുത്തത്…

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments