അ അ അ…. അ അ അ..
അ അ അ അ.. അ അ അ അ …അ അ
ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്
അഴകിന് പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ് (ദേവാങ്കണങ്ങള്‍)
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും അ അ അ അ…അ അ അ
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി തേടവേ (ദേവാങ്കണങ്ങള്‍)
ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍
സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി
സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ
മ ഗ സ നി ധ പ ധ നി സ പ മ ഗ……
ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍
ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലെ (2)
വരവല്ലകി തേടും അ അ അ അ… അ അ അ..
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍…(ദേവാങ്കണങ്ങള്‍)