
ചെമ്പകപ്പൂമൊട്ടിന്നുള്ളില്‍ വസന്തം വന്നൂ 
കനവിലെയിളംകൊമ്പില്‍ ചന്ദനക്കിളിയടക്കംചൊല്ലി 
പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ്
ഇന്നു കരളിലഴകിന്റെ മധുരമൊഴുകിയ മോഹാലസ്യം
ഒരു സ്നേഹാലസ്യം…
തുടിച്ചുകുളിക്കുമ്പോള്‍ പുല്കും നല്ലിളംകാറ്റേ
എനിക്കു തരുമോ നീ കിലുങ്ങും കനകമഞ്ജീരം 
കോടിക്കസവുടുത്താടിയുലയുന്ന കളിനിലാവേ – നീ
പവിഴവളയിട്ട് നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ 
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍ 
കല്ലുമാലയുമായ് അണയും തിങ്കള്‍ തട്ടാരേ
പണിഞ്ഞതാര്‍ക്കാണ് മാനത്തെ തങ്കമണിത്താലി 
കണ്ണാടം പൊത്തിപ്പൊത്തി കിന്നാരം തേടിപ്പോകും മോഹപ്പൊന്മാനേ 
കല്യാണച്ചെക്കന് വന്നു പുന്നാരം ചൊല്ലുമ്പോള്‍ നീയെന്തുചെയ്യും
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം

