പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നിൽ…
രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും…
ഓര്‍ക്കുക വല്ലപ്പോഴും…
……………………
യത്രയാക്കുന്നു സഖീ…
നിന്നെ ഞാൻ മൗനത്തിന്റെ നേർത്ത
പട്ടുനൂൽ പൊട്ടിച്ചിതറും പദങ്ങളാൽ
കരയാനുഴറീടും കണ്ണുകൾ താഴ്തിക്കൊണ്ട്
വരനോടൊപ്പം നീയാ വണ്ടിയിലിരിക്കുമ്പോൾ;
വരനോടൊപ്പം നീയാ വണ്ടിയിലിരിക്കുമ്പോൾ…
വരനോടൊപ്പം നീയാ വണ്ടിയിലിരിക്കുമ്പോൾ…
ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും…
പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും…
ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും…
പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും…
രണ്ടു കൊച്ചാത്മാവുകള് അവിടങ്ങളില്‍ വെച്ചു…
പണ്ടത്തെ രാജാവിന് കഥകള്‍ പറഞ്ഞതും…
രണ്ടു കൊച്ചാത്മാവുകള് അവിടങ്ങളില്‍ വെച്ചു…
പണ്ടത്തെ രാജാവിന് കഥകള്‍ പറഞ്ഞതും…
പിന്നെയും കാലം പോകെ അവരെങ്ങെങ്ങോ വെച്ചു
സുന്ദരവാഗ്ദത്തങ്ങൾ കൈമാറി കളിച്ചതും…
ആയിരം സ്വപനങ്ങളെ പിഴിഞ്ഞ ചായം കൊണ്ടു…
മായാത്ത സങ്കല്പങ്ങൾ മനസ്സിൽ വരച്ചതും…
ആയിരം സ്വപനങ്ങളെ പിഴിഞ്ഞ ചായം കൊണ്ടു…
മായാത്ത സങ്കല്പങ്ങൾ മനസ്സിൽ വരച്ചതും…
വാകപ്പൂ മണം കന്നി തെന്നലിൽ അലയുമ്പോൾ
മൂകമാം മാവിന്തോപ്പിൽ നിർജ്ജവമുറങ്ങുമ്പോൾ
ആവണിമത്സ്യം പോലെ ഇരുന്നിട്ടവർ ഏതോ
പ്രേമകാവ്യത്തിൽ കൂടി ഒന്നായി ചരിച്ചതും…
ഇടയിൽ പരസ്പരം മൂകനായി നോക്കിക്കൊണ്ടു
ചുടുവീർപ്പുകൾ വിട്ടു സമയം കഴിച്ചതും…
അറിയാതെ അന്വോന്യം അങ്ങറിഞ്ഞും കണ്ടെത്തിയും
അവർ തൻ വികാരങ്ങൾ ഒന്നായി ചമഞ്ഞതും…
ഭാസുര ദാമ്പത്ത്യത്തിൻ മണിമേടയിൽ
സ്വൈര്യം നീ സഖീ… , നീ… സഖീ…
അമരുമ്പോൾ ഓർക്കുക വല്ലപ്പോഴും…
ഓർക്കുക വല്ലപ്പോഴും… ഓർക്കുക വല്ലപ്പോഴും…
……………………
മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം…
മറക്കാന്‍ പഠിച്ചത് നേട്ടമാണെന്നാകിലും…
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും…
വസന്തം വസുധയില്‍ വന്നിറിങ്ങില്ലെന്നാലും…
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയാല്‍
മര്ത്യനീ പദം രണ്ടും ഓര്‍ക്കുക വല്ലപ്പോഴും…
ഓര്‍ക്കുക വല്ലപ്പോഴും…
Not Full.