Skip to main content

പ്രപഞ്ചവും ഞാനും

അനന്ദമജ്ഞാതമവർണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു?!
(നാലപ്പാടൻ്റെ കണ്ണുനീർത്തുള്ളിയിലെ വരികൾ)
ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നതു പ്രകാശമണെന്നു നമുക്കറിയാം. ഒരു സെക്കന്റിൽ 299,792 കിലോ മീറ്റർ (186,287 miles per second) ദൂരം പ്രകാശം സഞ്ചരിക്കും. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 149,597,870 കിലോമീറ്റർ (150 ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 92,955,807 മൈൽസ്) ആണ്. ഒരു Astronomical unit ( AU) എന്നാണിത് അറിയപ്പെടുന്നത്. സൂര്യനിൽ നിന്നും ഒരു പ്രകാശബിന്ദു ഭൂമിയിൽ എത്താൻ 8 minutes and 20 seconds വേണം. സൂര്യൻ ഒരു സെക്കന്റിൽ 4.26 മെട്രിക് ടൺ ഊർജ്ജം ഉണ്ടാക്കുന്നു. 38460 septillion (a thousand raised to the eighth power (1024)) watts തുല്യമാണത്. (3.846×1026 W, 1026 എന്നത് പത്തിനു ശേഷം ഇരുപത്തിയാറ് പൂജ്യം ഇടുന്നത്ര വലിയ സംഖ്യയാണ്. അത്രയും വാട്ട്സ് വരുമത്). ഇന്നേക്ക് 4 ബില്യണിൽ അധികം വർഷങ്ങളായി സൂര്യൻ ഇങ്ങനെ കത്തിജ്ജ്വലിച്ച് ഊർജ്ജോല്പാദനം തുടങ്ങിയിട്ട്.

വോയേജർ

സൗരയൂഥത്തെക്കുറിച്ചും അതിനു പുറത്തുള്ള നക്ഷത്രാന്തരീയ മാദ്ധ്യമത്തെക്കുറിച്ചും (Interstellar medium) പഠിക്കാൻ നാസ 1977ൽ വിക്ഷേപിച്ച ബഹിരാകാശപേടകമാണ് വോയേജർ 1 ഉം വോയേഗർ 2 ഉം. 722 കിലോഗ്രാം ഭാരമുള്ള ഈ പേടകം 18 സെപ്റ്റംബർ 2021ലേതു പ്രകാരം 44 years and 13 days ആയി ബഹരിയാകാശത്ത്. August 20, 1977 നായിരുന്നു Voyager 2 വിക്ഷേപിച്ചത്; September 5, 1977 നു Voyager  1 ഉം വിക്ഷേപിച്ചു. ഇന്നും ഇവ ഭൂമിയിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും വിവരങ്ങൾ തിരിച്ച് ഭൂമിയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 124.02 AU (1.855×1010 കി.മീ) ദൂരെയുള്ള വൊയേജർ ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത വസ്തുവായി കണക്കാക്കപ്പെടുന്നു. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരമാണ് ഒരു AU എന്നു മുകളിൽ പറഞ്ഞതു ശ്രദ്ധിക്കുക. ഇപ്പോൾ ഈ പേടകം സൗരയൂഥത്തിനു പുറത്തു കടന്ന് നക്ഷത്രാന്തരീയ മാദ്ധ്യമത്തിൽ കൂടിയാണ് യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. 1990 ഫെബ്രുവരി 14 ന് വോയേജർ 1 ഭുമിയുടെ ഒരു ഫോട്ടോ എടുത്തിരുന്നു. സൂര്യനിൽ നിന്നും 3.7 ബില്യൺ മൈൽസ് (6 ബില്യൺ കിലോമീറ്റർ) അകലെ വെച്ച് ആയിരുന്നു ഈ ഫോട്ടോ പിടുത്തം. Pale Blue Dot എന്ന പേരിൽ ആ ഫോട്ടോ അറിയപ്പെടുന്നത്. ചിത്രം താഴെ കൊടുത്തിരിക്കുന്നു.

Pale Blue Dot ഭൂമിയുടെ ചിത്രം
Pale Blue Dot – വോയേജർ 1 എടുത്ത ഭൂമിയുടെ ചിത്രം

സൂര്യനോട് അടുത്തുള്ള മറ്റൊരു നക്ഷത്രം

സെന്റോറസിന്റെ തെക്കൻ നക്ഷത്രസമൂഹത്തിൽ സൂര്യനിൽ നിന്ന് 4.2465 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ, കുറഞ്ഞ പിണ്ഡമുള്ള നക്ഷത്രമാണ് പ്രോക്സിമ സെന്റൗറി (Proxima Centauri). അതിന്റെ ലാറ്റിൻ പേരിന്റെ അർത്ഥം “സെന്റോറസിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം” എന്നാണ്. ഈ വസ്തു 1915 ൽ റോബർട്ട് ഇന്നസ് (Robert Innes) കണ്ടുപിടിച്ചു, സൂര്യന് ഏറ്റവും അടുത്തറിയപ്പെടുന്ന നക്ഷത്രമാണിത്.

സൂര്യനിൽ നിന്ന് 17.3 കിലോമീറ്റർ/സെക്കന്റ് വേഗതയിൽ സഞ്ചരിക്കുന്നുവെങ്കിൽ വോയേജർ പ്രോക്സിമ സെന്റൗറിയിലേക്ക് എത്തിച്ചേരാൻ 73,000 വർഷങ്ങൾ എടുക്കും. പ്രത്യേക ആപേക്ഷികത മൂലമുള്ള ഒരു അസാധ്യമായ പ്രകാശവേഗതയിൽ നമുക്ക് സഞ്ചരിക്കാൻ കഴിയുമെങ്കിൽ, അവിടെ എത്തിച്ചേരാൻ 4.22 പ്രകാശ വർഷങ്ങളെടുക്കും! ഇന്നു നാം കാണുന്ന പ്രോക്സിമ സെന്റൗറി നാലേകാൽ വർഷം പഴയതാണെന്നു പറയാം.

ഒരു പ്രകാശവർഷം എന്നത് പ്രകാശം നമ്മുടെ ഒരു വർഷത്തിൽ സഞ്ചരിക്കുന്നത്ര ദൂരമാണ്. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന കണമാണല്ലോ പ്രകാശം. 147.15 million കിലോ മീറ്റർ അകലെയുള്ള സൂര്യനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ 8 മിനിറ്റും 20 സെക്കന്റും മതി. നമ്മുടെ ഒരു വർഷം കൊണ്ട് പ്രകാശം 9460730472580800 മീറ്ററുകൾ സഞ്ചരിക്കും. അത് 9460730472580.800781 കിലോ മീറ്ററിനു തുല്യമാണ്.

നമുക്കു പരിചിതമായ നക്ഷത്രമാണു തിരുവാതിര (Betelguise). Constellation Orion താരഗണത്തിൽ കാണുന്ന തിരുവാതിരയിൽ നിന്നും ഒരു പ്രകാശ കണം ഭൂമിയിൽ എത്താൻ 630 പ്രകാശവർഷങ്ങൾ കഴിയണം. അതായത് ഇന്നു നമ്മൾ കാണുന്ന തിരുവാതിർ നക്ഷത്രം 630 വർഷങ്ങൾ പഴയതാണ് എന്നർത്ഥം. ഇപ്പോൾ അതവിടെ ഉണ്ടോ എന്നു പോലും അറിയില്ല. ഉണ്ടെങ്കിൽ ഇന്നത്തെ നക്ഷത്രത്തെ കാണാൻ ഇനിയും 630 വർഷങ്ങൾ നമ്മൾ കാത്തിരിക്കേണ്ടതുണ്ട്. ആ നക്ഷത്രത്തിൽ നിന്നും ഒരു പ്രകാശകണം ഭൂമിയിൽ എത്താൻ മേൽപ്പറഞ്ഞ സ്ലീഡിൽ, പ്രകാശം 360 വർഷം കഴിയേണ്ടതുണ്ട്.

ഒരു തിരുവാതിരയുടേത് മാത്രമല്ല. 8:20 മിനിറ്റ് മുമ്പേ ഉള്ള സൂര്യനെ പോലെ തന്നെ നാം കാണുന്ന നക്ഷത്രങ്ങൾ എല്ലാം തന്നെ എത്രയോ  കാലങ്ങൾ പഴക്കമുള്ളവ തന്നെയാണ്. സൂര്യൻ മാത്രമാണ് 8 മിനിറ്റ് പഴയത് എന്നു പറയാം. നമ്മളൊക്കെയും ജനിക്കുന്നതിനും ഏറെ വർഷങ്ങൾ പഴക്കമുള്ള നക്ഷത്രങ്ങൾ നിരവധിയാണ് ആകാശത്ത്!.

ഗാലക്സികളിലെ നക്ഷത്രങ്ങളുടെ ആവറേജ് എണ്ണം

രണ്ട് ട്രില്യനോളം ഗാലക്സികളെ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ട്രില്യൻ എന്നാൽ 2,000,000,000,000 വരും. എന്നിട്ട് അതിൽ ഒരു കുഞ്ഞ് ഗാലക്സി ആയ മിൽക്കി വേയിലെ കോടി കണക്കിന് സൗരയുധങ്ങളിൽ ഒന്ന് മാത്രമായ നമ്മുടേതിലെ , വലിപ്പത്തിൽ അഞ്ചാം സ്ഥാനം മാത്രം ഉള്ള ഭൂമിയിലെ ,കോടാനുകോടി ജീവികളിൽ ഒന്ന് മാത്രമാണു ഞാനെന്ന ഈ രൂപം!! ഇരുപതിനായിരം കോടി ഗാലക്സികൾ, അതിൽ ഓരോന്നിലും കോടിക്കണക്കിന് നക്ഷത്രങ്ങളും അതിന്റെ പല കോടി മടങ്ങ് എണ്ണത്തിൽ ഗ്രഹങ്ങളും. അതിൽ ഒരേ ഒരു എണ്ണത്തിൽ മാത്രമാണ് അവിടുത്തെ ടെക്നോളജീസ് വെച്ച് ജീവൻ കണ്ടെത്തിയിരിക്കുന്നത്, അതു ഭൂമിയിൽ…

10,000 കോടിയ്ക്കും – 40,000 കോടിക്കും ഇടയിൽ നക്ഷത്രങ്ങൾ ആണ് ഓരോ ഗാലക്സിയിൽ ഉള്ളത്. ഇതിൽപ്പെട്ട ഒരു നക്ഷത്രമാണു നമ്മുടെ സൂര്യൻ. സൂര്യനിൽ നിന്ന് 17.3 കിലോമീറ്റർ/സെക്കന്റ് വേഗത്തിൽ സഞ്ചരിച്ചാൽ 73,000 വർഷങ്ങൾ കഴിഞ്ഞാലാണ് സൂര്യന്റെ ഏറ്റവും അടുത്ത മറ്റൊരു നക്ഷത്രമായ പ്രോക്സിമ സെന്റൗറിയിൽ എത്തിച്ചേരുക. ഇതുപോലുള്ള ശരാശരി പതിനായിരം കോടി നക്ഷത്രങ്ങൾ ഉള്ള ഗാലക്സിയാണു നമ്മുടെ സൗര്യയൂഥം (Milky Way). അപ്പോൾ സൗരയൂഥത്തിന്റെ വലിപ്പം ഒന്നും സങ്കല്പിച്ചു നോക്കൂ. സര്യയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. 43,440.7 മൈൽ (69,911 കിലോമീറ്റർ) വ്യാസമുള്ള വ്യാഴം ഭൂമിയേക്കാൾ 11 മടങ്ങ് വീതിയുള്ളതാണ്. വ്യാഴം സൂര്യനിൽ നിന്ന് 5.2 Astronomical unit ( AU) അകലെയാണ് നിൽക്കുന്നത് (ശരാശരി 484 ദശലക്ഷം മൈൽ (778 ദശലക്ഷം കിലോമീറ്റർ)). 300 ഭൂമികൾ ഒന്നിച്ചു ചേർന്ന അത്രയും വലിപ്പം വരും ഇതിന്.

സൗരയൂഥത്തോട് തൊട്ടുനിൽക്കുന്ന മറ്റൊരു ഗാലക്സി

അനേകം ചെറുകിട താരാപഥങ്ങൾ നമ്മുടെ ക്ഷീരപഥത്തോട് ചേർന്ന് കിടക്കുന്നുണ്ടെങ്കിലും, ആൻഡ്രോമിഡ ഗാലക്സിയാണ് (Andromeda galaxy) നമ്മുടെ ഏറ്റവും അടുത്തു നിൽക്കുന്ന ഗാലക്സി. ഭൂമിയുടെ തെക്കൻ അർദ്ധഗോളത്തിൽ നിന്ന് ദൃശ്യമാകുന്ന വലുതും ചെറുതുമായ മഗല്ലനിക് മേഘങ്ങൾ ഒഴികെ, കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള ബാഹ്യ താരാപഥമാണ് ആൻഡ്രോമിഡ ഗാലക്സി. ഇരുപത്തഞ്ച് ലക്ഷം പ്രകാശവർഷം അകലെയുള്ള ആൻഡ്രോമെഡാ ഗാലക്സിയിൽ ഒരു ലക്ഷം കോടി നക്ഷത്രങ്ങൾ ഉണ്ട്. പ്രപഞ്ചത്തിലെ കണക്കനുസരിച്ച് ഒരു നക്ഷത്രത്തിന് മിനിമം ഒരു ഗ്രഹമെങ്കിലും കാണണം. അപ്പോൾ മിനിമം ഒരു ലക്ഷം കോടി ഗ്രഹങ്ങൾ എങ്കിലും അവിടെ കാണണം,വേണമെങ്കിൽ അതിന്റെ പല ഇരട്ടി വരെ ആകാമെങ്കിലും. അപ്പോൾ ജീവിവർഗങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉള്ള ഗ്രഹങ്ങൾ കോടികണക്കിനാവില്ലേ അവിടെ.

സൗരയൂഥത്തിൽ 8 ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 160-തോളം ഉപഗ്രഹങ്ങളും , 5 കുള്ളൻ ഗ്രഹങ്ങളും ഉൽക്കകളും, വാൽ നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളും ഉണ്ട്‌. സൗരയൂഥത്തിന്റെ കേന്ദ്രമാണ്‌ സൂര്യൻ എന്ന നക്ഷത്രം. ഇതൊക്കെയും സൂര്യൻ എന്ന ചെറു നക്ഷത്രത്തെ വട്ടം ചുറ്റിക്കൊണ്ടിരിക്കുന്നു. ഏതാണ്ട് 13,92,684 കിലോമീറ്ററാണു് സൂര്യന്റെ വ്യാസം. ഭൂമിയുടെ വ്യാസത്തിന്റെ 109 മടങ്ങ് വലിപ്പം വരും ഇത്. ഇതേ സൂര്യനും ആകാശഗംഗയിൽ കേന്ദ്രത്തെ ആസ്ഥാനമാക്കി കറങ്ങുന്നുണ്ട്. 20 കോടി വർഷങ്ങൾ എടുക്കുമ്പോൾ മാത്രമാണ് സൂര്യൻ ഒരു പ്രാവശ്യം പൂർത്തിയാക്കുന്നത്. സൂര്യനും സൗരയൂഥവും സെക്കൻഡിൽ 200 കിലോമീറ്റർ വേഗതയിൽ ആണു നീങ്ങുന്നത്.

സൂര്യനിൽ നിന്ന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം ഏകദേശം 26,000 ± 1400 പ്രകാശ വർഷങ്ങളാണ്. സൂര്യന്റെ വലിപ്പത്തിന്റെ 40 ലക്ഷം ഇരട്ടി വലിപ്പമുള്ള ഒരു തമോഗർത്തം ആണിതിന്റെ കേന്ദ്രം എന്നാണു സങ്കല്പം. കാരണം ഈ കേന്ദ്രത്തെ ആധാരമാക്കിയാണ് ആകാശഗംഗയിലെ സൂര്യൻ അടക്കമുള്ള സകല നക്ഷത്രങ്ങളും കറങ്ങുന്നത്, എങ്കിലും ആ ഡാർക്ക് മാറ്റർ എന്തായിരിക്കാം എന്ന സങ്കല്പത്തിന് ഇന്നും ഉത്തരം തേടാനായിട്ടില്ല.

പ്രപഞ്ചത്തിൽ നമ്മുടെ സയൻസിനു ഗോചരമായ സംഗതികൾ കേവലം 5% മാത്രമേ ഉള്ളൂ. ബാക്കി 95% വും ഡാർക്ക് മാറ്റേർസ് അഥവാ ഇരുണ്ട ദ്രവ്യങ്ങൾ തന്നെയാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടേയും വിന്യാസത്തേയും ചലനത്തേയും ഈ ഇരുണ്ട ദ്രവ്യങ്ങൾ നന്നായി സ്വാധീനിക്കുന്നുണ്ട്.

പ്രപഞ്ചവും നമ്മളും!

1011 (10 നുശേഷം 11 പൂജ്യങ്ങൾ) ഗാലക്സികൾ പ്രപഞ്ചത്തിൽ ഉണ്ട്. ലക്ഷക്കണക്കിനു പ്രകാശവർഷങ്ങൾ അകലെയാണിവയുടെ സ്ഥാനം. അവിടെ നിന്നും ഇവ വികസിച്ചു കൊണ്ടിരിക്കുകയുമാണ്. ഗാലക്സികൾ ഉണ്ടായിട്ട് 10 ബില്യൺ വർഷങ്ങൾ ആയതേ ഉള്ളൂ. തുടക്കത്തിൽ ഒരു ബിന്ദുമാത്രമായിരിക്കണം ഈ പ്രപഞ്ചം എന്നു കരുതണം. ഇങ്ങനെ വളർന്നു വലുതാവുന്ന പ്രപഞ്ചത്തിന് 100 ബില്യണ പ്രകാശവർഷങ്ങളുടെ വ്യാപ്തിയുണ്ട് ഇന്ന്. അപ്പോൾ ചുരുക്കത്തിൽ ഏകദേശം 1011 ത്തോളം ഗാലക്സികൾ ഈ പ്രപഞ്ചത്തിൽ ഉണ്ട്. അതിൽ തന്നെ ഓരോ ഗാലക്സികളിലും 10,000 കോടിയ്ക്കും – 40,000 കോടിക്കും ഇടയിൽ നക്ഷത്രങ്ങൾ ഉണ്ട്. സുര്യൻ അതിൽ ഒരു നക്ഷത്രം മാതമാണു താനും. സൂര്യനോടു ചേർന്നിരിക്കുന്ന മറ്റൊറ്റു നക്ഷത്രമായ  Proxima Centauri-ലേക്ക് 4.2465 പ്രകാശവർഷം ദൂരം സഞ്ചരിക്കേണ്ടതുണ്ട്. 8.22 സെക്കന്റുകൊണ്ട് ഒരു പ്രകാശരേണു സൂര്യനിൽ നിന്നും ഭൂമിയിലെത്തുമെങ്കിൽ ഒരു വർഷം തന്നെ പ്രകാശം സഞ്ചാരിച്ചാൽ എത്തുന്ന ദൂരത്തെ സങ്കല്പിച്ചു നോക്കുക. അതുപോലുള്ള നാലരവർഷം ദൂരമാണ് തൊട്ടടുത്ത നക്ഷത്രം. ഇതേതരത്തിൽ ഉള്ള 10,000 കോടി നക്ഷത്രങ്ങൾ നമ്മൂടെ ഗാലക്സിയിൽ മാത്രമുണ്ട്. സങ്കല്പിച്ചു നോക്കുമ്പോൾ എത്രമാത്രം ഭീകരമാണ് ഈ പ്രപഞ്ചം!! ഇതിൽ നാമോരോരുത്തരും എവിടെയാണ്, എന്താണ് എന്നുകൂടി ഓർക്കുക!! ഇതോടൊപ്പം ചേർത്തു വായിക്കേണ്ട മറ്റൊന്നാണ് കോസ്മിക് വർഷം എന്ന സങ്കല്പം. ആ ലേഖനം ഇവിടെയുണ്ട്. ഈ ലേഖനം വായിക്കുക. കൂടെ സരസ്വതി എന്ന ലേഖനവും ഇരിക്കട്ടെ!

Alpha, Beta and Proxima Centauri
സൂര്യനോട് തൊട്ടടുത്തു നിൽക്കുന്ന Proxima Centauri എന്ന നക്ഷത്രം
Andromeda galaxy
സൗരയൂഥത്തോട് അടുത്തു നിൽക്കുന്ന Andromeda galaxy

ഭൂമി

സൗരയൂഥത്തിൽ ഏറ്റവും വലിയ ഗ്രഹം വ്യാഴം ആണ്. 300 ഭൂമികൾ ഒന്നിച്ചു ചേർന്നത്ര വരും വ്യാഴത്തിൻ്റെ വലിപ്പം. ഏറ്റവും ചെറിയ ഗ്രഹം ബുധൻ ആണ്. ഭൂമിയിൽ തന്നെ മൂന്നിൽ ഒന്നേ കരഭാഗമുള്ളൂ. ഭൂഗർഭജലമാവട്ടെ 23 ദശലക്ഷം ക്യുബിക് കിലോമീറ്റർ വരും. അതായത് ഭൂമിയിലെ കരഭാഗത്തെ മൊത്തം 180 മീറ്റർ ആഴത്തിൽ താഴ്ത്താൻ മാത്രം വെള്ളമുണ്ട്. ഈ ജലം എല്ലാം ശുദ്ധമല്ല; ചിലയിടങ്ങളിൽ കടലിനേക്കാൾ ലവണാംശം കൂടുതലാണ് ഭൂഗർഭജലത്തിന്. കൃഷിക്കുപോലും പറ്റില്ലത്. ശുദ്ധജലം വളരെ കുറവാണു ഭൂമിയിൽ.

സൗരയൂഥം

സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന്‌ പറയുന്നത്‌. സൗരയൂഥത്തിൽ 8 ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 160തോളം ഉപഗ്രഹങ്ങളും, 5 കുള്ളൻ ഗ്രഹങ്ങളും ഉണ്ട്‌. ഇതിനു പുറമേ ഉൽക്കകളും, വാൽ നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളും സൗരയൂഥത്തിൽ ഉണ്ട്‌.

ഗാലക്സി/താരാപഥം

നമ്മുടെ സൗരയൂഥം ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്. ആകാശ ഗംഗയ്ക്ക് പരന്ന തളികയുടെ രൂപമാണ്. ആകാശഗംഗയിൽ 20,000 കോടിക്കും 40,000 കോടിക്കും ഇടയിൽ നക്ഷത്രങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒന്നാണു നമ്മുടെ സൂര്യൻ! ഒരു ഗാലക്സിയുടെ വലിപ്പം അത്രയും കോടി നക്ഷത്രങ്ങളും അവരെ ചുറ്റുന്ന ഗ്രഹങ്ങളേയും ഉൾക്കൊള്ളുന്നതാനെന്ന് മനസ്സിലായില്ലേ! അപ്പോൾ ഇതുപോലെ എത്ര ഗാലക്സികൾ കാണും ഇവിടെ? 2 ലക്ഷം കോടിയിലേറെ താരാപഥങ്ങൾ (ഗാലക്സി) നമ്മുടെ ടെക്നോളജിക്ക് എത്തിച്ചേരാൻ പറ്റിയ അത്രയും ദൂരത്തിൽ നിലവിൽ ഉണ്ട്! ഓർക്കുക, ഇത്രയും താരാപഥങ്ങളിൽ ഒരു താരാപഥത്തിലെ ഒരു നക്ഷത്രമായ സൂര്യൻ കേന്ദ്രമായ സൗരയൂഥത്തിൽ ആണു നമ്മൾ ഉള്ളത്!!

ആൻഡ്രോമിഡ ഗാലക്സി

നഗ്ന നേത്രങ്ങൾ കൊണ്ട് നമുക്ക് കാണാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ള ഗാലക്സിയാണ് ആൻഡ്രോമിഡ. ഭൂമിയിൽ നിന്ന് ഇരുപത്തിയഞ്ച് ലക്ഷം പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്യാലക്സിയിൽ ഒരു ലക്ഷം കോടി നക്ഷത്രങ്ങൾ ഉണ്ടെന്ന് കണക്കാക്കപെടുന്നു. പ്രകാശ മലിനീകരണം തീരെ കുറഞ്ഞ സ്ഥലങ്ങളിൽ നിന്നും ചന്ദ്രന്റെ വ്യാസത്തോളം നീളമുള്ള ഒരു മേഘകഷണമായി ആൻഡ്രോമിഡയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.

പ്രകാശവർഷം

സൂര്യനിൽ നിന്നുള്ള പ്രകാശം സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കാൻ ശരാശരി എട്ട് മിനിറ്റും ഇരുപത് സെക്കൻഡും എടുക്കും. സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരം 14.96 കോടി കിലോമീറ്റർ ആണ്‌. ഒരു പ്രകാശരേണു 14.96 കോടി കിലോമീറ്റർ കിലോമീറ്റർ സഞ്ചരിക്കാൻ വെറും 8 മിനിറ്റും 20 സെക്കൻ്റും മതി എന്നർത്ഥം. ഇതേ സ്പീഡിൽ മ്മുടെ ഒരു വർഷം ആ പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം എന്നറിയപ്പെടുന്നത്. ദൂരത്തിൻ്റെ നീളം ഊഹിക്കാമപ്പോൾ. അങ്ങനെ 25 ലക്ഷം പ്രകാശവർഷം അകലെയാണ് ആൻഡ്രോമിഡ എന്ന ഗാലക്സി ഉള്ളത്.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights