കാസർഗോഡൻ ഗാഥ!

കാസർഗോഡ് ലോകസഭാ മണ്ഡലം - 2014ഭാഷാ സംഗമഭൂമിയാണു കാസർഗോഡ്. മലയാളത്തിനു പുറമേ ആറോളം ഭാഷകൾ വേറെയുണ്ട്, കൊങ്ങിണി, മറാട്ടി, കന്നട, തുളു, ബ്യാരി, ഉറുദു ഭാഷകൾ സംസാരിക്കുന്ന സമൂഹങ്ങൾ ഇവിടെ കാണാം. വൈവിധ്യവും വൈരുദ്ധ്യവും കലർന്ന സംസ്കാരങ്ങളുടെ കൂടിച്ചേരലാണിത്. സംസ്കാരം, സമന്വയം എന്നൊക്കെ പറഞ്ഞു പുളകം കൊള്ളാൻ വരട്ടെ, Continue reading

വി.എസ്സും പി.ബിയും പിന്നെ പത്രക്കാരും…

ഹ ഹ… വി. എസിനെ വീണ്ടും പി. ബി. വെറുതേ വിട്ടുവെന്ന്!! ഓരോ പ്രാവശ്യവും പി. ബി. കൂടാനായി വി. എസ്. ഡല്‍ഹിക്കുപോകുമ്പോള്‍ ഈ പത്രക്കാര്‍ എന്തൊക്കെയാണ്‌ എഴുതുന്നത്… വി. എസ്. ന്റെ കൂടംകുളം യാത്രയായിരുന്നു ഇത്തവണത്തെ വിഷയം. പി. ബി. അതു ചെയ്യും ഇതു ചെയ്യും അങ്ങനെയൊന്നും ചെയ്തില്ലെങ്കില്‍ ഇങ്ങനെയെങ്കിലും ചെയ്യും… എന്നൊക്കെ എന്തൊരു പൊലിമയാണ്‌!  പി. ബി. കഴിഞ്ഞാലോ!! കൊട്ടത്തേങ്ങ ഉടച്ചതു പോലെ!! പി. ബി, വി. എസ്സിനെതിരെ ഒന്നും പറഞ്ഞില്ലെന്ന് അലക്ഷ്യമായി പറഞ്ഞു പോകുന്നു!

ശരി വി.എസ്സോ പാർട്ടിയോ?

പാർട്ടിയുടേയും പൊലീസിന്റേയും വാക്കു കേൾക്കാതെ വി. എസ്. നാളെ കൂടംകുളത്തേക്ക്…
പാർട്ടിയോട് ആലോചിക്കാതെയാണെന്ന് കോടിയേരി.
എനിക്കൊന്നും പറയാനില്ലെന്ന് കാരാട്ട്!
————-
15000 കോടി രൂപ ഇതിനു വേണ്ടി മുടക്കിയത്രേ! അതിനാൽ ഇത് ഉപേക്ഷിക്കാൻ വയ്യ എന്ന നിലപാട് ആണത്രേ CPIM ന്!!
————-
സീതാറാം യെചൂരി ആണവ നിലയങ്ങൾക്കെതിരെ ഒരു ലേഖനം എഴുതിയിരുന്നു.  അതിൽ പറയുന്നത് ആണവ നിലയങ്ങൾ നമ്മൾക്കു വേണ്ട എന്നാണ്. അതു നൽകുന്ന ഗുണഫലങ്ങളേക്കാൾ തലമുറകൾ നീണ്ടുനിൽക്കുന്ന ദുരിതങ്ങൾ ആയിരിക്കും എന്നതിൽ വിശദീകരിക്കുന്നു.
————-
ഫ്രാൻസ്, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുമാണ് ടെക്നോളജിയും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നത്. അവർ ഈ പരിപാടി എന്നെന്നേക്കുമായി നിർത്തിവെയ്ക്കാൻ പോകുന്നു. അപ്പോൾ ഭാവിയിൽ ടെക്നോളജി അപ്ടേഷൻസ് വലിയൊരു പ്രശ്നമാവും
————-
ന്യൂക്ലിയർ വേസ്റ്റ്: ഇതിനെ പറ്റി യാതൊരു ധാരണയും ഇതുവരെ ഉണ്ടാക്കിയിട്ടില്ലത്രേ! ഇത് ഭൂമിയിൽ നൂറ്റാണ്ടുകളോളം നിൽക്കുമത്രേ!

മാർക്‌സിസ്റ്റ് പാർട്ടിക്ക് ഇനി പുതിയ പ്രത്യയശാസ്ത്രം!!

മാറിവരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പാർട്ടിലും മാറ്റങ്ങൽ വരുത്താൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പറ്റയൊരുക്കം തുടങ്ങി. പാട്ടിയുടെ പ്രത്യയശാസ്ത്രം തന്നെ തിരന്ത്തിക്കൊണ്ടാവും ഇത്.

എന്താണു പ്രത്യയശാസ്ത്രം? പാർട്ടിയുടെ ലക്ഷ്യങ്ങളേയും, പ്രതീക്ഷകളേയും, പ്രവർത്തനങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു കൂട്ടം ആശയങ്ങളുടെ സംഹിതയാണു പ്രത്യയശാസ്ത്രം എന്നു ചുരുക്കി പറയാം. ഒരേ വിശ്വാസപ്രമാണങ്ങൾ അനുസരിച്ച് ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുടെ മാർഗരേഖ! തൊഴിലാളിവർഗസർവാധിപത്യം ഉറപ്പു നൽകുന്ന ജനകീയ ജനാധിപത്യവിപ്ലവം എന്ന ആശയമായിരുന്നു പാർട്ടിയുടെ ഇത്രനാളത്തെ മുഖ്യ അജണ്ട. അതിനനുസരിച്ച് കാലാകാലങ്ങളിൽ പാർട്ടി ചില നയങ്ങൾ എടുത്തു വന്നിരുന്നു. പ്രഖ്യാപിതനയത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി ഇടയ്‌ക്കു കൈക്കൊള്ളുന്ന ഈ കുറുക്കുവഴികളെ അടവുനയം എന്ന ഓമനപ്പേരിട്ടു വിളിച്ചിരുന്നു… എന്തായാലും മാറുകയാണ് എല്ലാം. പുതിയ ലക്ഷ്യവും മാർഗവും ഒക്കെ മാറ്റി ഡിഫൈൻ ചെയ്യുമ്പോൾ പാർട്ടിയുടെ പേരും മാറ്റുമോ എന്തോ!! കണ്ടറിയാം.

എന്നാലും ഒരു കുഞ്ഞു സശയം ബാക്കി നിൽക്കുന്നു: ശരിക്കും കാലത്തിന്റെ മാറ്റമായിരിക്കുമോ അതോ സഖാക്കളുടെ സുഖാന്വേഷണ ജീവിതരീതിയിലും ചിന്താഗതിയിലും വന്ന മാറ്റമായിരുക്കുമോ പാർട്ടിയുടെ പ്രത്യയശാസ്ത്രം പുതുക്കിപ്പണിയാൻ പ്രേരിപ്പിച്ച ഘടകം?  

തെളിച്ച വഴിയേ പോയില്ലെങ്കിൽ പോവുന്ന വഴിയേ തെളിക്കുക എന്നു പറഞ്ഞുകേട്ടിട്ടുണ്ട്…!