പ്രശ്നോത്തരി 01, മലയാളവ്യാകരണം, മലയാളസാഹിത്യം, കേരളാ പി എസ് സി
കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ എൽ.ഡി. ക്ലാർക്ക് പരീക്ഷയിൽ മലയാള വ്യാകരണം - ഉപയോഗങ്ങൾ എന്ന വിഭാഗത്തിൽ ചോദിച്ച 30 ചോദ്യങ്ങൾ ഒബ്ജക്റ്റീവ് മാതൃകയിൽ തന്നിരിക്കുന്നു. ചോദ്യങ്ങൾ എല്ലാം അറ്റന്റ് ചെയ്താൽ അടയാളപ്പെടുത്തിയ ഉത്തരത്തോടൊപ്പം ശരിയുത്തരവും അതിന്റെ വിശദീകരണവും ലഭിക്കുന്നതാണ്.
ചോദ്യാവലി കാണാൻ Start ബട്ടൺ ക്ലിക്ക് ചെയ്യുക.
Start
അഭിനന്ദനങ്ങൾ!! പ്രശ്നോത്തരി 01, മലയാളവ്യാകരണം, മലയാളസാഹിത്യം, കേരളാ പി എസ് സി എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.
Question 1 |
അവര്‍ പോയി എന്ന വാക്യത്തിലെ ക്രിയ ഏത്?
A | വിനയച്ചം |
B | മുറ്റുവിന |
C | പേരച്ചം |
D | പറ്റുവിന |
Question 2 |
2007 -ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരന് ആരാണ്?
A | വി.എസ്. ഖാണ്ഡേക്കര്‍ |
B | മഹാശ്വേതാ ദേവി |
C | എം.ടി. വാസുദേവന്‍ നായര്‍ |
D | ഒ.എന്‍.വി. കുറുപ്പ് |
Question 2 Explanation:
ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ. എൻ. വി വഹിച്ചിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റ് 2011- ൽ പത്മവിഭൂഷൺ ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
http://ml.wikipedia.org/wiki/O._N._V._Kurup
Question 3 |
Where there is a will, there is a way - സമാനമായ പഴഞ്ചൊല്ല് ഏത് ?
A | പയ്യെത്തിന്നാല്‍ പനയും തിന്നാം |
B | വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും |
C | ഐക്യമത്യം മഹാബലം |
D | പല തുള്ളി പെരുവെള്ളം |
Question 4 |
ആയിരത്താണ്ട് സന്ധിയേത് ?
A | ദ്വിത്വം |
B | ആഗമം |
C | ആദേശം |
D | ലോപം |
Question 5 |
വന്നു എന്ന വാക്ക് ഏത് പ്രകാരത്തില്‍പ്പെടുന്നു?
A | നിര്‍ദ്ദേശിക |
B | വിധായകം |
C | അനുജ്ഞായക |
D | നിയോജക |
Question 5 Explanation:
നാമത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല. വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു.
http://ml.wikipedia.org/wiki/Grammatical_case
Question 6 |
കൊഴിഞ്ഞ ഇലകള്‍ ആരുടെ ആത്മകഥയാണ്?
A | പി.എന്‍. മേനോന് |
B | സി. അച്ചുതമേനോന് |
C | ഇ.എം.എസ്. |
D | ജോസഫ് മുണ്ടശ്ശേരി |
Question 6 Explanation:
മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്.
http://ml.wikipedia.org/wiki/Joseph_Mundassery
Question 7 |
സംഘടനം എന്ന പദത്തിന്റെ വിപരീതപദം ഏത്?
A | വിഘടനം |
B | സംയോജനം |
C | ഘടനം |
D | അസംഘടനം |
Question 8 |
താഴെ പറയുന്നവയില്‍ ശരിയായ രൂപം ഏത്?
A | ഹാര്‍ദവം |
B | ഹാര്ധം |
C | ഹാര്‍ദ്ദം |
D | ഹാര്‍ദ്ദവം |
Question 9 |
ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന് ആര്?
A | കുറ്റിപ്പുഴ കൃഷ്ണപിള്ള |
B | പി.സി. ഗോപാലന് |
C | പി.സി. കുട്ടിക്കൃഷ്ണന് |
D | എന്‍. കൃഷ്ണപിള്ള |
Question 9 Explanation:
പി.സി. കുട്ടികൃഷ്ണൻ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ 1915-ൽ അദ്ദേഹം ജനിച്ചു. 1979-ൽ അന്തരിച്ചു. കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. അഖിലേന്ത്യാ റേഡിയോ (AIR) യുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു.
http://ml.wikipedia.org/wiki/Uroob
Question 10 |
ആഗമസന്ധിക്ക് ഉദാഹരണമേത് ?
A | നെന്മണി |
B | തിരുവോണം |
C | പടക്കളം |
D | നിറപറ |
Question 10 Explanation:
സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ് ആഗമസന്ധി. തിരു + ഓണം = തിരുവോണം. ഇവിടെ വകാരം ആഗമിക്കുന്നു.
http://ml.wikipedia.org/wiki/Sandhi
Question 11 |
അവള് ഏതു സര്‍വനാമ വിഭാഗത്തില്‍പ്പെടുന്നു ?
A | പ്രഥമപുരുഷൻ |
B | മധ്യമപുരുഷൻ |
C | ഉത്തമപുരുഷൻ |
D | ഇതൊന്നുമല്ല |
Question 12 |
ആകാശം എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത്?
A | വ്യോമം |
B | ഗഗനം |
C | വാനം |
D | കുമുദം |
Question 12 Explanation:
കുമുദം എന്ന വാക്കിനർത്ഥം സന്തോഷത്തെ ഉണ്ടാക്കുന്നത്', വെളുത്ത ആമ്പൽ, ചെന്താമര, വെള്ളി, കർപ്പൂരം എന്നൊക്കെയാണ്. കൂടുതൽ ഇവിടെ: http://goo.gl/NdvvX
Question 13 |
ശരിയായ വാക്യമേത് ?
A | പ്രായാധിക്യമുള്ള മഹാവ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ |
B | പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ |
C | പ്രായാധിക്യം ചെന്ന മഹത്വ്യക്തികളെ നാം തീര്‍ച്ചയായും ബഹുമാനിച്ചേ പറ്റൂ |
D | പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം തീര്‍ച്ചയായും ബഹുമാനിച്ചേ പറ്റൂ |
Question 14 |
നിത്യകന്യകയെത്തേടി എന്ന കൃതിയുടെ കർത്താവാര്?
A | കെ. അയ്യപ്പപ്പണിക്കർ |
B | പി. കുഞ്ഞിരാമൻ നായർ |
C | ഇടപ്പള്ളി രാഘവൻ പിള്ള |
D | ചങ്ങമ്പുഴ കൃഷ്ണപിള്ള |
Question 14 Explanation:
1905 ജനുവരി 5-ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടെ അജാനൂർ ഗ്രാമത്തിൽ അടിയോടി വീട്ടിൽ ജനനം. കവിയുടെ കാൽപ്പാടുകൾ','എന്നെ തിരയുന്ന ഞാൻ', 'നിത്യകന്യകയെത്തേടി' എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന് ഉത്തമോദാഹരണങ്ങളാണ്. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ് 27ന് തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം അന്തരിച്ചു. കൂടുതൽ: http://ml.wikipedia.org/wiki/P._Kunhiraman_Nair
Question 15 |
താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ പദം ഏത് ?
A | പ്രാരാബ്ദം |
B | പ്രാരബ്ദം |
C | പ്രാരാബ്ധം |
D | പ്രാരബ്ധം |
Question 15 Explanation:
വിക്കി നിഘണ്ടു കാണുക: http://goo.gl/n4OjW
Question 16 |
To go on എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമെന്ത് ?
A | തുടരുക |
B | യാത്രയാവുക |
C | കടന്നു പോവുക |
D | നടന്നു പോവുക |
Question 17 |
ശരിയായ പദമേത്?
A | അന്തഛിദ്രം |
B | അന്തശ്ചിദ്രം |
C | അന്തച്ഛിദ്രം |
D | അന്തശ്ഛിദ്രം |
Question 18 |
താഴെ കൊടുത്തവയിൽ തെറ്റായ പ്രയോഗം കണ്ടെത്തുക.
A | ഒരിക്കല്‍ കൂടി ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകും |
B | വീണ്ടും ഒരിക്കല്‍ കൂടി ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകും |
C | വീണ്ടും ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകും |
D | ഞാന്‍ അദ്ദേഹത്തെ കാണാന്‍ ഒരിക്കല്‍ കൂടി പോകും |
Question 19 |
കാട്ടാന എന്നതിലെ സമാസം ഏത്?
A | അവ്യയീഭവന്‍ |
B | തത്പുരുഷന് |
C | ദ്വന്ദ്വന്‍ |
D | കര്മ്മധാരയന് |
Question 19 Explanation:
ഉത്തരപദത്തിന് പ്രാധാന്യമുള്ള സമാസമാണ് തൽപുരുഷസമാസം. http://goo.gl/ivvUP
Question 20 |
ഒരേ പദം ആവര്‍ത്തിക്കുന്നതുവഴി അര്‍ത്ഥവ്യത്യാസം ഉണ്ടാകുന്ന അലങ്കാരം ഏത്?
A | ശ്ലേഷം |
B | ദ്വിതീയാക്ഷരപ്രാസം |
C | യമകം |
D | അനുപ്രാസം |
Question 21 |
കാറ്റ് പര്യായമല്ലാത്തതേത് ?
A | അനലൻ |
B | അനിലൻ |
C | പവമാനൻ |
D | പവനൻ |
Question 22 |
കോവിലന് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നതാര് ?
A | എം. അച്യുതന്
|
B | എ. അയ്യപ്പന് |
C | വി.വി. അയ്യപ്പന് |
D | അയ്യപ്പന്‍പിള്ള
|
Question 22 Explanation:
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ (1923 ജൂലൈ 9 - 2010 ജൂൺ 2), . 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു. കൂടുതൽ: http://ml.wikipedia.org/wiki/Kovilan
Question 23 |
പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത് ?
A | പഠിക്കുക |
B | നടക്കുക |
C | ഓടിക്കുക |
D | ഇരിക്കുക |
Question 23 Explanation:
ക്രിയക്ക് സ്വയം അർത്ഥം നൽകാൻ കഴിയാത്ത ക്രിയകളെ പ്രയോജക ക്രിയ എന്നു പറയുന്നു. ഇത്തരം ക്രിയകളുടെ അവസാനം ആര് എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമായി വരുന്നു. ഇവ സാധാരണ "പരപ്രേരണയാൽ" നടത്തപ്പെടുകയാണ് ചെയ്യുന്നത്. ഉദ: പഠിപ്പിക്കുന്നു, നടത്തുന്നു, കിടത്തുന്നു, ഉറക്കുന്നു, ഓടിക്കുന്നു, വളർത്തുന്നു, ചാടിക്കുന്നു.
http://goo.gl/QRVHJ
Question 24 |
It is better to die like a lion than to live like an ass. സമാനമായ പഴഞ്ചൊല്ലേത് ?
A | ഒരു സിംഹം മരിക്കുന്നതിനേക്കാള്‍ നല്ലത് ഒരു കഴുത മരിക്കുന്നതാണ് |
B | ഒരു സിംഹമായി മരിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത് |
C | ഒരു സിംഹമായി ജീവിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത് |
D | ഒരു സിംഹം മരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഒരു കഴുത മരിക്കുന്നു |
Question 25 |
ആടുജീവിതം എന്ന കൃതിയുടെ രചയിതാവാര്?
A | ബെന്യാമിന്
|
B | ആനന്ദ്
|
C | സക്കറിയ |
D | മേതില്‍ രാധാകൃഷ്ണൻ |
Question 25 Explanation:
ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിൻ, കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയാണ്. പ്രവാസിയായ ഇദ്ദേഹം, ബഹ്റൈനിലാണ് താമസം. ബെന്യാമിൻ എന്നത് തൂലികാനാമമാണ്. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ എന്നാണ്. അബുദാബി മലയാളി സമാജം കഥാപുരസ്കാരം നേടിയ യൂത്തനേസിയ, പെണ്മാറാട്ടം എന്നീ കഥാസമാഹാരങ്ങളും, അബീശഗിൽ, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിലെ ഇരുപത് നസ്രാണി വർഷങ്ങൾ , മഞ്ഞവെയിൽ മരണങ്ങൾ എന്നീ നോവലുകളും അദ്ദേഹത്തിന്റെ ഇതര രചനകളാണ്. കൂടുതൽ വിവരങ്ങൾ: http://ml.wikipedia.org/wiki/Aatujeevitham
Question 26 |
ശരിയായ പരിഭാഷയേത് ? Necessity can make even the timid brave.
A | ധീരനല്ലാത്തവനും ആവശ്യം വന്നാല്‍ ധീരനാകും |
B | ആവശ്യം വന്നാല്‍ ഒന്നിനും കൊള്ളാത്തവനും ധീരനാകും |
C | ആവശ്യം വന്നാല്‍ ധീരനും ഒന്നിനും കൊള്ളാത്തവനാകും |
D | ഒന്നിനും കൊള്ളാത്തവനും ആവശ്യം വന്നാല്‍ ധീരനാകും |
Question 27 |
പ്രഥമ എഴുത്തച്ഛന് പുരസ്കാരം ലഭിച്ചത് ആർക്കാണ്?
A | ഇളംകുളം കുഞ്ഞൻപിള്ള |
B | വള്ളത്തോൾ |
C | ശൂരനാട് കുഞ്ഞൻപിള്ള |
D | ബാലാമണിയമ്മ |
Question 27 Explanation:
നിഘണ്ടുകാരൻ,ഭാഷാചരിത്രഗവേഷകൻ,കവി,സാഹിത്യ വിമർശകൻ,വാഗ്മി,വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായിരുന്നു ശൂരനാട് കുഞ്ഞൻപിള്ള (1911-1995). മലയാള സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച് 1984 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി. കൂടുതലറിയാൻ: http://ml.wikipedia.org/wiki/Sooranad_Kunjan_Pillai
Question 28 |
താഴെ പറയുന്നവയിൽ പന്തീരുകുലത്തിന്റെ കഥപറയുന്ന മലയാള നോവല്‍ ഏത്?
A | നിഷേധരാജ്യത്തിലെ രാജാവ് |
B | ഒരിക്കൽ |
C | മഞ്ഞ് |
D | ഇന്നലത്തെ മഴ |
Question 28 Explanation:
മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും,നോവലിസ്റ്റുമായിരുന്നു എൻ.മോഹനൻ.പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജ്ജനത്തിന്റെ മകനാണ്. അദ്ദേഹത്തിന് 1998-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത കൃതിയാണ് ഇന്നലത്തെ മഴ.
http://ml.wikipedia.org/wiki/N_Mohanan
Question 29 |
കേശവീയം എന്ന മഹാകാവ്യത്തിന്റെ കര്‍ത്താവ് ആരാണ് ?
A | ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ |
B | വള്ളത്തോള്‍ നാരായണമേനോന് |
C | കെ.സി. കേശവപിള്ള |
D | കുറ്റിപ്പുറത്ത് കേശവന് നായര്‍ |
Question 29 Explanation:
മലയാള സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്നു കെ.സി.കേശവപിള്ള. ( ഫെബ്രുവരി. 1868- സെപ്തംബർ. 1913) പരവൂർ. വി. കേശവനാശാനായിരുന്നു ഗുരു. സംസ്കൃത പാഠശാല സ്ഥാപിച്ചു. കൊല്ലം മലയാംപള്ളിക്കൂടം, കൊല്ലം ഇംഗ്ലിഷ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ദ്വിതീയാക്ഷര പ്രാസവാദത്തിൽ കെ.സി. കേശവപിള്ള പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. മലയാളം, സംസ്കൃതം, ഇംഗ്ളീഷ്, തമിഴ് തുടങ്ങി നാലു ഭാഷയിൽ സംഗീതം രചിച്ചു. സരസഗായക കവി മണി എന്നറിയപ്പെട്ടിരുന്നു.http://ml.wikipedia.org/wiki/K._C._Kesava_Pillai
Question 30 |
വിണ്ടലം എന്ന പദം എങ്ങനെ പിരിച്ചെഴുതാം?
A | വിണ്ട + തലം |
B | വിണ് + ടലം |
C | വിണ് + തലം |
D | വിണ് + അലം |
Once you are finished, click the button below. Any items you have not completed will be marked incorrect.
Get Results
There are 30 questions to complete.
You have completed
questions
question
Your score is
Correct
Wrong
Partial-Credit
You have not finished your quiz. If you leave this page, your progress will be lost.
Correct Answer
You Selected
Not Attempted
Final Score on Quiz
Attempted Questions Correct
Attempted Questions Wrong
Questions Not Attempted
Total Questions on Quiz
Question Details
Results
Date
Score
Hint
Time allowed
minutes
seconds
Time used
Answer Choice(s) Selected
Question Text
All done
പരിശ്രമം തീരെ ഇല്ല എന്നു പറയേണ്ടതില്ലല്ലോ. നന്നായി പരിശ്രമിക്കുക.
പോരാ. ഇനിയും നന്നായി പരിശ്രമിക്കേണ്ടതുണ്ട്.
കുഴപ്പമില്ല, താങ്കൾക്ക് ഇതിലും നന്നായി ചെയ്യാൻ പറ്റും. ശ്രമിക്കുക.
കൊള്ളാം! നന്നായിരിക്കുന്നു.
അത്ഭുതം!! താങ്കളുടെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ കൂടി തയ്യാറാവുമല്ലോ!
6ാം ചോദ്യത്തിന് രണ്ട് ശരിയുത്തരം ഉണ്ട് .പ്രാരബ്ധം-ആരംഭിക്കപ്പെട്ട
പ്രാരാബ്ധം-വൈഷമ്യം.
ശബ്ദ താരാവലി എന്‍ ബി എസ് പതിപ്പ് പുറം 1309 കാണൂ.