മലയാളഭാഷാ വ്യാകരണം, സാഹിത്യം 02
പ്രശ്നോത്തരി 02, പൊതുവിജ്ഞാനം, കേരളാ പി എസ് സി
പൊതുവിജ്ഞാനം അളക്കാനുള്ള ചോദ്യങ്ങളാണ് ഈ ചോദ്യാവലിയിൽ തയ്യാറാക്കിയിരിക്കുന്നത്.
മുപ്പത് ചോദ്യങ്ങളാണ് ഈ സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാവുന്നതാണ്.
മുപ്പത് ചോദ്യങ്ങളാണ് ഈ സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാവുന്നതാണ്.
Start
അഭിനന്ദനങ്ങൾ!!
പ്രശ്നോത്തരി 02, പൊതുവിജ്ഞാനം, കേരളാ പി എസ് സി എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.
Question 1 |
ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമേത് ?
A | ഇന്ത്യ |
B | ചൈന |
C | അമേരിക്ക |
D | റഷ്യ |
Question 1 Explanation:
റഷ്യ ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമാണ്. മോസ്കോ ആണ് തലസ്ഥാനം. യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന് വിസ്തൃതിയുടെ കാര്യത്തിൽ രണ്ടാമതുള്ള കാനഡയുടെ ഇരട്ടിയിലേറെ വലിപ്പമുണ്ട്. പഴയ സോവ്യറ്റ് യൂണിയനിലെ പ്രധാന റിപബ്ലിക്കായിരുന്ന റഷ്യ ഇപ്പോൾ സ്വതന്ത്ര രാജ്യമാണ്. റഷ്യ, കാനഡ, യു എസ്, ചൈന, ബ്രസീല്‍, ആസ്ട്രേലിയ, ഇന്ത്യ വിസ്തൃതിയുടെ കാര്യത്തിൽ ഏറ്റവും വലിയ 7 രാജ്യങ്ങളാണിവ..
കൂടുതൽ വിവരങ്ങൾ ഇവിടെ: http://ml.wikipedia.org/wiki/Russia
Question 2 |
ഫൈക്കോളജി (phycology)എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
A | പൂക്കൾ |
B | ആൽഗകൾ |
C | ഫംഗസ് |
D | പല്ലുകൾ |
Question 2 Explanation:
യഥാർഥന്യൂക്ലിയസ് ഉള്ള ഏകകോശസസ്യങ്ങൾ ആൽഗകൾ. ആൽഗകളിലധികവും ജലത്തിൽ വളരുന്ന പ്രകൃതമുള്ളവയാണ്. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ഇവ വളരും. ആൽഗകളെ പറ്റിയുള്ള പഠനശാഖയെ ആൽഗോളജി എന്നും പറയും.
അധികവായനയ്ക്ക്:
http://en.wikipedia.org/wiki/Phycology
Question 3 |
ഉജ്ജയിന്‍ ഏതു നദിയുടെ തീരത്താണ് ?
A | ബ്രഹ്മപുത്ര നദി |
B | ക്ഷിപ്രാ നദി |
C | നർമ്മദ നദി |
D | ഗോദാവരി നദി |
Question 3 Explanation:
പണ്ട് ഉജ്ജയിനി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന് മഹാഭാരതത്തിലും ഈ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് ഇത്.
http://ml.wikipedia.org/wiki/Ujjain
Question 4 |
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചെറുകിട വ്യവസായം ഏത്?
A | ചണം |
B | കയർ |
C | കൈത്തറി |
D | കശുവണ്ടി |
Question 4 Explanation:
കൈത്തറിയെ കുറിച്ച്: http://en.wikipedia.org/wiki/Handloom
Question 5 |
ഇന്ത്യയുടെ ദേശീയ നിയമ ദിനം എന്നാണ്?
A | ഒക്ടോബർ 6 |
B | ജനുവരി 26 |
C | മേയ് 1 |
D | നവംബർ 26 |
Question 5 Explanation:
ഈ ദിനം സ്ത്രീധനവിരുദ്ധ ദിനം കൂടിയാണ്. ഇന്ത്യയിലെ മറ്റു ദേശീയ ദിനങ്ങളെ കുറിച്ച് ഇവിടെ കാണാം: http://goo.gl/WWqsr
Question 6 |
സെല്ലുലാര്‍ ഫോണിന്റെ പിതാവ് ആരാണ്?
A | മാര്ട്ടിന് കൂപ്പര്‍ |
B | ഗ്ലെന്‍ റിക്കോര്‍ട്ട് |
C | സ്റ്റീവ് ജോബ്സ് |
D | സെയ്മൂര്‍ ക്രേ |
Question 6 Explanation:
കൂടുതൽ വായനയ്ക്ക്:
http://en.wikipedia.org/wiki/Martin_Cooper_%28inventor%29
Question 7 |
രാസസൂര്യന്‍ എന്നറിയപ്പെടുന്ന ലോഹമേത് ?
A | പ്ലാറ്റിനം |
B | മഗ്നീഷ്യം |
C | സിലിക്കൺ |
D | വജ്രം |
Question 7 Explanation:
രാസസൂര്യൻ എന്നറിയപ്പെടുന്ന മൂലകമായ മഗ്നീഷ്യം, ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന എട്ടാമത്തെ മൂലകമാണ്. ഭൌമോപരിതലത്തിന്റെ ആകെ ഭാരത്തിന്റെ 2% വരും ഇതിന്റെ ഭാരം. സമുദ്രജലത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള മൂലകങ്ങളിൽ മൂന്നാമതാണ് ഇതിന്റെ സ്ഥാനം.
അധികവായനയ്ക്ക്: http://ml.wikipedia.org/wiki/Magnesium
Question 8 |
ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന പദവി ഏത്?
A | ഫീല്‍ഡ് മാര്‍ഷല്‍ |
B | വൈസ് അഡ്മിറല്‍ |
C | ലഫ്റ്റനന്റ് കേണൽ |
D | മേജര്‍ ജനറല്‍ |
Question 8 Explanation:
ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന പദവിയാണ് ഫീൽഡ് മാർഷൽ . ഇതുവരെ രണ്ട് പേർക്കു മാത്രമാണു ഈ പദവി ലഭിച്ചിട്ടുള്ളത്. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് ഈ പദവി നൽകുന്നത്. http://ml.wikipedia.org/wiki/Field_Marshal
Question 9 |
ചൈനയുടെ ദേശീയ കായിക വിനോദം ഏതാണ്?
A | ബോക്സിങ് |
B | ഫെന്‍സിങ് |
C | ടേബിൾ ടെന്നീസ് |
D | വോളീബോൾ |
Question 9 Explanation:
പിങ്ങ്പോങ്ങ് അഥവാ ടേബിൾ ടെന്നീസ് ആണ് ചൈനയുടെ ദേശീയ കായിക വിനോദം.
http://ml.wikipedia.org/wiki/Table_Tennis
Question 10 |
പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ് ആര്?
A | എം. ടി. വാസുദേവൻ നായർ |
B | എൻ. എൻ. പിള്ള |
C | കെ. ദാമോദരൻ |
D | പി. കൃഷ്ണപ്പിള്ള |
Question 10 Explanation:
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ. ദാമോദരൻ. കേരള മാർക്സ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 1937-ൽ പൊന്നാനി കർഷകസമ്മേളനത്തിൽ അവതരിപ്പിക്കാൻ കെ. ദാമോദരൻ രചിച്ച നാടകമാണ് പാട്ടബാക്കി.
കൂടുതൽ വിവരങ്ങൾക്ക്: http://ml.wikipedia.org/wiki/K._Damodaran
Question 11 |
കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ ജയില്‍ എവിടെയാണ്?
A | പാപ്പനംകോട് |
B | വിയൂർ |
C | പൂജപ്പുര |
D | കാട്ടാക്കട |
Question 12 |
വിസ്തൃതിയിൽ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഏതാണ്?
A | കിങ് ഫഹദ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് - ദമാം |
B | ഹീ ത്രൂ |
C | മദര്‍തെരേസ വിമാനത്താവളം |
D | ഡാവിഞ്ചി എയര്‍പോര്‍ട്ട് |
Question 12 Explanation:
അധികവായനയ്ക്ക്:
http://en.wikipedia.org/wiki/King_Fahd_International_Airport
Question 13 |
അഗ്നി പര്‍വ്വതങ്ങളില്ലാത്ത ഭൂഖണ്ഡം ഏത്?
A | യൂറോപ്പ് |
B | ആസ്ത്രേലിയ |
C | അന്റാർട്ടിക്ക |
D | ഏഷ്യ |
Question 13 Explanation:
ഓസ്ട്രേലിയ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഓസ്ട്രേലിയ . ഇത് ഒരു കുടിയേറ്റ രാജ്യമാണ്. വികസിത രാജ്യങ്ങളിൽ പ്രമുഖരായ രാഷ്ടമാണിത്. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഈ രാജ്യത്തിന്റെ തലസ്ഥാനം കാൻബറ ആണ്. ഒരു ഭൂഖണ്ഡത്തിൽ മുഴുവനായി വ്യാപിച്ചുകിടക്കുന്ന ഏക രാഷ്ട്രമാണിത്.
http://en.wikipedia.org/wiki/Australia
Question 14 |
യു.ജി.സി. നിലവില്‍ വന്ന വര്‍ഷം ഏത്?
A | 1943 |
B | 1963 |
C | 1953 |
D | 1933 |
Question 14 Explanation:
ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ അഥവാ യു ജി സി. 1953 ഡിസംബർ 28-നാണ് മൗലാനാ അബ്ദുൾകലാം ആസാദ് കമ്മീഷന് ഉദ്ഘാടനം ചെയ്തത്.എന്നാൽ നിയമപരമായി ഇത് പ്രാബല്യത്തിൽ വന്നത് 1956-ലാണ്.
കൂടുതൽ വിവരങ്ങൾ: http://ml.wikipedia.org/wiki/University_Grants_Commission_%28India%29
Question 15 |
ബ്രിഡ്ജ്സ്റ്റോൺ ഏത് ഉല്പന്നവുമായി ബന്ധപ്പെട്ട പേരാണ് ?
A | ചവണ |
B | പാക്കുവെട്ടി |
C | ടയർ |
D | ബോട്ടിൽ ഓപ്പണർ |
Question 15 Explanation:
അധികവായനയ്ക്ക്: http://en.wikipedia.org/wiki/Bridgestone
Question 16 |
ആയിരം മലകളുടെ നാട് (land of thousand hills) എന്നറിയപ്പെടുന്ന രാജ്യമേത്?
A | ചൈന |
B | റുവാണ്ട |
C | അമേരിക്ക |
D | നേപ്പാൾ |
Question 16 Explanation:
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള രാജ്യമാണ് റുവാണ്ട. 1994-ൽ റുവാണ്ടയിൽ നടന്ന കൂട്ടക്കൊലയിൽ 100 ദിവസങ്ങൾ കൊണ്ട് 10 ലക്ഷം ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു.
അധികവായനയ്ക്ക്: http://en.wikipedia.org/wiki/Rwanda
Question 17 |
കയ്യൂര്‍ സമരത്തെ ആധാരമാക്കി ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത സിനിമ ഏത് ?
A | അടിമകൾ ഉടമകൾ |
B | മീനമാസത്തിലെ സൂര്യന് |
C | നെയ്ത്തുകാരന് |
D | ലാൽസലാം |
Question 18 |
ഏഷ്യാഡ് (ഏഷ്യന്‍ ഗെയിംസ്) ആരംഭിച്ചത് ഏത് വര്‍ഷത്തില്‍?
A | 1960 |
B | 1951 |
C | 1961 |
D | 1950 |
Question 18 Explanation:
ഏഷ്യൻ ഗെയിംസ് അഥവാ ഏഷ്യാഡ് ഏഷ്യയിലെ രാജ്യങ്ങൾക്കായി നാലുവർഷത്തിലൊരിക്കൽ അരങ്ങേറുന്ന കായിക മാമാങ്കമാണ്. ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി(ഐ.ഒ.സി.)യുടെ ഭാഗമായ ഒളിമ്പിക്സ് കൌൺസിൽ ഓഫ് ഏഷ്യ(ഒ.സി.എ.)യാണ് ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുന്നത്.
http://ml.wikipedia.org/wiki/Asian_Games
Question 19 |
രാജാകേശവദാസിന്റെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം ?
A | തിരുവിതാംകൂർ |
B | ആലപ്പുഴ |
C | കൊല്ലം |
D | കൊച്ചി |
Question 19 Explanation:
ആലപ്പുഴയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ:
http://ml.wikipedia.org/wiki/Alleppey
Question 20 |
ലോകത്തിലെ ആദ്യത്തെ പുകവലിമുക്ത രാജ്യം ഏതാണ്?
A | സ്വിറ്റ്സർലാന്റ് |
B | ഭൂട്ടാൻ |
C | ബർമ്മ |
D | ഇന്തോനേഷ്യ |
Question 20 Explanation:
ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിലൊന്നാണിത്. രാജ്യാന്തര ബന്ധങ്ങൾ പരിമിതമാണ്. ആധുനിക നൂറ്റാണ്ടിലും സമ്പൂർണ്ണ രാജവാഴ്ച നിലനിൽക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ.
കൂടുതൽ: http://ml.wikipedia.org/wiki/Bhutan
Question 21 |
ബീഹാറിന്റെ ദുഃഖം (The Sorrow of Bihar) എന്നറിയപ്പെടുന്ന നദി ?
A | കോസി നദി |
B | ഭഗീരഥി |
C | ഹുഗ്ലി
|
D | ദാമോദര്‍ നദി |
Question 21 Explanation:
വിക്കിപീഡിയയിൽ : http://en.wikipedia.org/wiki/Kosi_River
Question 22 |
'ജങ്കിള്‍ ബുക്ക്' (The Jungle Book) എന്ന കഥാസമാഹാരത്തിന്റെ കര്‍ത്താവാര് ?
A | ജർഹാർട്ട് ഹോപ്റ്റ്മാൻ (Gerhart Hauptmann) |
B | ആർ. എൽ. സ്റ്റീവന്‍സണ്‍ (R. L. Stevenson) |
C | രുദ്വാര്ഡ് കിപ്ലിങ് (Rudyard Kipling) |
D | പോൾ ഹെയ്സ് (Paul Heyse) |
Question 22 Explanation:
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഇംഗ്ലീഷ് ഭാഷയിലെ പ്രശസ്തരായ എഴുത്തുകാരിൽ ഒരാളാണ് കിപ്ലിംഗ് . 1907-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ഇംഗ്ലീഷുകാരനാണ് അദ്ദേഹം.
http://ml.wikipedia.org/wiki/Joseph_Rudyard_Kipling
Question 23 |
പരിസ്ഥിതി സിനിമകള്‍ക്കുള്ള ഗവണ്മെന്റിന്റെ ഒരേയൊരു അവാര്‍ഡ് ഏതാണ് ?
A | വസുന്ധര അവാര്‍ഡ് |
B | വസുധ അവാര്‍ഡ് |
C | വൈശാലി അവാര്‍ഡ് |
D | വൃക്ഷമിത്ര അവാര്‍ഡ് |
Question 24 |
പുഞ്ചിരിയുടെ നാട് (Land of Smiles)എന്നറിയപ്പെടുന്നത്
A | സ്വിറ്റ്സര്‍ലണ്ട് |
B | അയര്‍ലണ്ട് |
C | തായ്ലാന്റ് |
D | നെതർലാന്റ് |
Question 24 Explanation:
തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ് തായ്ലാന്റ്. 1945 മുതൽ 1949 മെയ് 11 വരെയും ഈ രാജ്യം സയാം എന്ന് അറിയപ്പെട്ടു. 1949-ൽ രാജ്യത്തിന്റെ പേര് വീണ്ടും ഔദ്യോഗിക വിജ്ഞാപനത്തിലൂടെ തായ്ലാന്റ് എന്ന് മാറ്റി. തായ് (ไทย) എന്ന പദം സ്വാതന്ത്ര്യം എന്ന് അർത്ഥമുള്ള റ്റായ് (ไท) എന്ന തായ് ഭാഷാപദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.
അധികവായനയ്ക്ക്: http://ml.wikipedia.org/wiki/Thailand
Question 25 |
ഏത് വിളയുമായി ബന്ധപ്പെട്ട പേരാണ് ആര്യന് ?
A | വേപ്പ് |
B | വഴുതനങ്ങ |
C | മരച്ചീനി |
D | നെല്ല് |
Question 25 Explanation:
255 ഓളം നെല്ലിനങ്ങൾ കേരളത്തിലുണ്ട്. മലയാളം വിക്കിപീഡിയയിലെ ഈ ലേഖനം കാണുക.
http://goo.gl/YvkX0
Question 26 |
ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഏത്?
A | മാൻഡറിൻ |
B | ഇംഗ്ലീഷ് |
C | ജാപ്പനീസ് |
D | ഹിന്ദി |
Question 26 Explanation:
85 കോടിയിലധികം പേർ സംസാരിക്കാൻ ഉപയോഗിക്കുന്ന മാൻഡറിൻ ആണു് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ. ചൈനയുടെ വടക്കും, തെക്കുപടിഞ്ഞാറു ഭാഗത്തും സംസാരിക്കുന്ന മാൻഡറിനിൽ ലളിതമായ ചൈനീസു്, പാരമ്പരാഗത ചൈനീസു്, ഔദ്യോഗിക ചൈനീസു് എന്നിവയുൾപ്പെടുന്നു. കൂടുതൽ: http://ml.wikipedia.org/wiki/Mandarin_Chinese
Question 27 |
ഏത് കൃതിയാണ് ആദികാവ്യം എന്നു വിശേഷിപ്പിക്കപ്പെടുന്നത്?
A | രാമായണം |
B | മഹാഭാരതം |
C | ഭാഗവതം |
D | രാമചരിതം |
Question 27 Explanation:
ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം. രാമന്റെ യാത്ര എന്നാണ് രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു.
അധികവായനയ്ക്ക്: http://ml.wikipedia.org/wiki/Ramayana
Question 28 |
ഇന്ത്യയുടെ സര്വ്വസൈന്യാധിപന് ആരാണ്?
A | പ്രധാനമന്ത്രി |
B | രാഷ്ട്രപതി |
C | ഉപരാഷ്ട്രപതി |
D | രാജ്യരക്ഷാമന്ത്രി |
Question 28 Explanation:
രാഷ്ട്രപതി (Hindi: भारत के राष्ट्रपति]])ഇന്ത്യയുടെ രാഷ്ട്രത്തലവനും പ്രഥമപൗരനും ഇന്ത്യയിലെ സായുധസേനാവിഭാങ്ങളുടെ പരമോന്നത മേധാവിയുമാണ്. രാഷ്ട്രപതിയാണ് സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത്. രാഷ്ട്രപതിയെ നീക്കം ചെയ്യാനുള്ള നടപടിക്രമമാണ് ഇംപീച്ച്മെന്റ് എന്നറിയപ്പെടുന്നത്.
അധികവായനയ്ക്ക്: http://en.wikipedia.org/wiki/President_of_India
Question 29 |
ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വം ഒപ്പുവെച്ച വര്‍ഷം ഏത്?
A | 1954 |
B | 1953 |
C | 1964 |
D | 1949 |
Question 30 |
പ്രശസ്തമായ ഉത്രട്ടാതി വള്ളംകളി നടക്കുന്നതെവിടെ?
A | പെരിയാർ |
B | പമ്പയാർ |
C | ഭാരതപുഴ |
D | നെയ്യാർ |
Question 30 Explanation:
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്.
അധികവായനയ്ക്ക്: http://ml.wikipedia.org/wiki/Aranmula_Boat_Race
Once you are finished, click the button below. Any items you have not completed will be marked incorrect.
Get Results
There are 30 questions to complete.
You have completed
questions
question
Your score is
Correct
Wrong
Partial-Credit
You have not finished your quiz. If you leave this page, your progress will be lost.
Correct Answer
You Selected
Not Attempted
Final Score on Quiz
Attempted Questions Correct
Attempted Questions Wrong
Questions Not Attempted
Total Questions on Quiz
Question Details
Results
Date
Score
Hint
Time allowed
minutes
seconds
Time used
Answer Choice(s) Selected
Question Text
All done
കഷ്ടം! പൊതുവിജ്ഞാനത്തിൽ താങ്കൾ വളരെ പിന്നിലാണല്ലോ. നന്നായി പരിശ്രമിക്കേണ്ടിയിരിക്കുന്നു.
പോരാ, പത്രം വായനയൊക്കെ കുറവാണല്ലേ! നന്നായി പരിശ്രമിക്കുക.
കുഴപ്പമില്ല, നന്നായിട്ട് ചെയ്യാനൊക്കെ പറ്റും. മടി കളഞ്ഞ് പൊതുവിജ്ഞാനത്തിൽ കുറച്ചുകൂടെ ശ്രദ്ധകൊടുക്കുക.
വളരെ നന്നായിട്ടുണ്ട്. പൊതുവിജ്ഞാനത്തിന്റെ കാര്യത്തിൽ താങ്കൾ ഒരു പുലിയാണല്ലേ!
വൗ!! അത്ഭുതം!! ഈ അറിവുകൾ മറ്റുള്ളവർക്ക് പങ്കുവെയ്ക്കാൻ കൂടി താങ്കൾക്കു കഴിയട്ടെ എന്നാശംസിക്കുന്നു.
Very good.. Helpful.. Thank you