പ്രശ്നോത്തരി 06: കേരളം, ഓണം
എല്ലാവർക്കും ഹൃദ്യമായ ഓണശംസകൾ!
ഓണാഘോഷത്തോടനുബന്ധിച്ച്, കേരളത്തെ കുറിച്ചും ഓണത്തെകുറിച്ചും ഉള്ള ചോദ്യങ്ങളാണ് ഈ പ്രശ്നോത്തരിയിൽ തയ്യാറാക്കിയിരിക്കുന്നത്.
മുപ്പത് ചോദ്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാവുന്നതാണ്.
ഓണാഘോഷത്തോടനുബന്ധിച്ച്, കേരളത്തെ കുറിച്ചും ഓണത്തെകുറിച്ചും ഉള്ള ചോദ്യങ്ങളാണ് ഈ പ്രശ്നോത്തരിയിൽ തയ്യാറാക്കിയിരിക്കുന്നത്.
മുപ്പത് ചോദ്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാവുന്നതാണ്.
Start
അഭിനന്ദനങ്ങൾ!!
പ്രശ്നോത്തരി 06: കേരളം, ഓണം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.
Question 1 |
ചിങ്ങ മാസത്തിൽ ഹൈന്ദവ ഗൃഹങ്ങളിൽ പാരായണം ചെയ്തു വന്നിരുന്ന ഗ്രന്ഥം ഏത്?
A | കൃഷ്ണഗാഥ |
B | ഭാരതമാല |
C | ദേവീമാഹാത്മ്യം |
D | ജ്ഞാനപ്പാന |
Question 1 Explanation:
ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലെ പ്രദിപാദ്യം. ഭാഗവതത്തിലെ കാര്യങ്ങൾ ഏകദേശം അതുപോലെ തന്നെ എഴുതിയിരിക്കുന്ന ഈ ഗ്രന്ഥത്തിലും നാല്പത്തേഴ് കഥകളാണുള്ളത്. കൃഷ്ണഗാഥയുടെ രചയിതാവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് വിശ്വാസിച്ചുപോരുന്നു. കൃഷ്ണഗാഥയെ കുറിച്ച്.
Question 2 |
ഓണസദ്യ എന്ന കൃതിയുടെ കർത്താവാര്?
A | കുമാരനാശാൻ |
B | പി. കുഞ്ഞിരാമൻ നായർ |
C | വൈലോപ്പിള്ളി |
D | വള്ളത്തോൾ |
Question 2 Explanation:
മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു കുഞ്ഞിരാമൻ നായർ. അദ്ദേഹത്തെ കുറിച്ച്.
Question 3 |
പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ച വർഷം ഏത്?
A | 1970 |
B | 1990 |
C | 1999 |
D | 1946 |
Question 3 Explanation:
ജന്മിമാർക്ക് എതിരേ കർഷക കുടിയാന്മാരും കയർ ഫാക്ടറികളിൽ ചൂഷണം നേരിട്ട തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം നാട്ടുരാജ്യ സ്ഥാപനത്തിനെതിരായുള്ള രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കുടക്കീഴിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. കൂടുതൽ വിവരങ്ങൾ
Question 4 |
മഹാബലിക്കൊരു കത്ത് എന്ന കവിത രചിച്ചതാര്?
A | ഒ. എൻ. വി |
B | പി. കുഞ്ഞിരാമൻ നായർ |
C | വയലാർ രാമവർമ്മ |
D | പി. ഭസ്ക്കരൻ |
Question 4 Explanation:
Question 5 |
ചേരമാൻ പെരുമാളിന്റെ ഇസ്ലാം മതസ്വീകരണവുമായി ബന്ധപ്പെട്ടാണ് ഓണാഘോഷം ആരംഭിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടതാര്?
A | മാർക്കോ പോളോ |
B | ഇബ്ൻ ബത്തൂത്ത |
C | അൽബറൂണി |
D | വില്യം ലോഗൻ |
Question 5 Explanation:
ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയിൽ ഭരണപരിഷ്ക്കാരവും കാർഷികനിയമസംവിധാനവും സമുദായമൈത്രിയും കൈവരുന്നതിനനായി അത്യദ്ധ്വാനം ചെയ്ത പ്രഗൽഭനായ ഭരണാധികാരിയും ന്യായാധിപനുമായിരുന്നു വില്ല്യം ലോഗൻ. മലബാറിന്റെ കളക്ടറായിരുന്നു. മലബാർ മാനുവൽ എന്ന കൃതിയുടെ കർത്താവാണ്.
വില്യം ലോഗനെ പറ്റി വിശദമായി ഇവിടെ.
Question 6 |
ഓണപ്പാട്ടുകാർ എന്ന കവിത രചിച്ചതാര്?
A | വള്ളത്തോൾ |
B | പി. കുഞ്ഞിരാമൻ നായർ |
C | വൈലോപ്പിള്ളി |
D | കുമാരനാശാൻ |
Question 6 Explanation:
Question 7 |
ചരിത്രപ്രസിദ്ധമായ പാലക്കാട് കോട്ട നിർമ്മിച്ചത് ആരാണ്?
A | സാമൂതിരി |
B | നെടുമ്പുരയൂർ കുടുംബം |
C | ഹൈദരാലി |
D | ടിപ്പു സുൽത്താൻ |
Question 7 Explanation:
കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. കൂടുതൽ വിവരങ്ങൾ
Question 8 |
തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്?
A | പുറനന്നൂര് |
B | മധുരൈ കാഞ്ചി |
C | കലിത്തൊകൈ |
D | നെടുംനൽവാടൈ |
Question 8 Explanation:
. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്. സംഘകാല കൃതികളെ കുറിച്ച് വിശദമായി ഇവിടെ കൊടുത്തിരിക്കുന്നു
Question 9 |
സ്രഷ്ടാവായ തനിക്കു പകരം മഹാബലിയെ ആണല്ലോ കേരളീയർ ആരാധിക്കുന്നത് എന്ന് പരശുരാമൻ ആത്മാലപനം ചെയ്യുന്നതായി ബാലാമണിയമ്മ ഒരു കവിതയിലൂടെ പറയുന്നു ഏതാണാ കവിത?
A | ധർമ്മമാർഗ്ഗത്തിൽ |
B | ലോകാന്തരങ്ങളിൽ |
C | കളിക്കൊട്ട |
D | മഴുവിന്റെ കഥ |
Question 9 Explanation:
മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ (ജൂലൈ 19, 1909 - സെപ്റ്റംബർ 29, 2004). മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവർ അറിയപ്പെട്ടത്. ബാലാമണിയമ്മയുടെ ആദ്യ കവിതാസമാഹാരം ഇറങ്ങുന്നത് 1930-ലാണ് - ‘കൂപ്പുകൈ‘. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാഹിത്യനിപുണ‘ബഹുമതി നേടി. ബാലാമണിയമ്മയെ കുറിച്ച്
Question 10 |
പഴശിരാജാ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
A | കൽപ്പറ്റ |
B | കുന്നത്തൂർ പാടി |
C | മാനന്തവാടി |
D | സുൽത്താൻ ബത്തേരി |
Question 10 Explanation:
വടക്കൻ വയനാടിൽ മാനന്തവാടിയിൽ ആണ് പഴശ്ശിരാജാവിന്റെ ഈ സ്മാരകം. 1805 നവംബർ 30 - ന് വയനാട്ടിലെ മാവിലാംതോട് എന്ന സ്ഥലത്തുവെച്ച് ബ്രിട്ടീഷുകാരാൽ കൊല്ലപ്പെടുകയോ വൈരക്കല്ലു വിഴുങ്ങി അവർക്കു പിടികൊടുക്കാതെ ആത്മഹത്യ ചെയ്യുകയോ ചെയ്തു. ബ്രിട്ടിഷുകാർ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ മാനന്തവാടിയിൽ എത്തിച്ച് സംസ്കരിച്ചു. വീരപഴശ്ശി എന്നും കേരള സിംഹം എന്നും അദ്ദേഹം അറിയപ്പെടുന്നു. കൂടുതൽ വിവരങ്ങൾ
Question 11 |
ക്രിസ്തുവർഷം 52ൽ ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തൊലന്മാരിലൊരുവനായ തോമാശ്ലീഹാ കേരളത്തിലെത്തി സ്ഥാപിച്ചെന്നു കരുതുന്ന ഇന്ത്യയിലെ തന്നെ ആദ്യ കൃസ്ത്യൻ ദേവാലയം എവിടെ സ്ഥിതി ചെയ്യുന്നു?
A | നിലയ്ക്കൽ |
B | നിരണം |
C | കൊക്കമംഗലം |
D | മാല്യങ്കര |
Question 11 Explanation:
Question 12 |
കാലാഹിരൺ (काला हिरण्) (black deer) എന്ന ഹ്രസ്വ ചലച്ചിത്രം ആരുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി എടുത്തതാണ്?
A | ജിമ്മി ജോർജ്ജ് |
B | ഐ. എം. വിജയൻ |
C | ഷൈനി വിൽസൻ |
D | പി. ടി. ഉഷ |
Question 12 Explanation:
ഐ.എം. വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ (ഏപ്രിൽ 25, 1969) ഇന്ത്യൻ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ്. കേരളം ജന്മം നൽകിയ ഫുട്ബോൾ കളിക്കാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്.വിജയനെ കുറിച്ച്
Question 13 |
വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്?
A | ഘൃതിക |
B | അദിതി |
C | മാധവി |
D | ലംബോദരി |
Question 13 Explanation:
ബ്രഹ്മാവിന്റെ പുത്രനായ കശ്യപന്റെ ഭാര്യയാണ് അദിതി. കശ്യപന് അദിതിയിലുണ്ടായ പുത്രനാണ് വിഷ്ണുവിന്റെ അവതാരമായ വാമനൻ എന്ന് വിഷ്ണുപുരാണത്തിൽ കാണുന്നു. മഹാഭാരതവും രാമായണവും മറ്റു പുരാണങ്ങളും അനുസരിച്ച് വിഷ്ണുവിന്റെ മാതാവാണ് അദിതി. ഇന്ദ്രനും അദിതിയുടെ പുത്രനായതുകൊണ്ട് ഇന്ദ്രാനുജൻ എന്ന് വിഷ്ണുവിനു പേരുണ്ടായി. കൂടുതൽ വിവരങ്ങൾ
Question 14 |
ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തിയ കഥ പറയുന്നത്?
A | ആറാം സ്കന്ധം |
B | ഒമ്പതാം സ്കന്ധം |
C | എട്ടാം സ്കന്ധം |
D | പതിനൊന്നാം സ്കന്ധം |
Question 14 Explanation:
Question 15 |
എൻഡോസൾഫാന്റെ അപകടകരമായ ദൂഷ്യങ്ങൾക്കിരയായവരുടെ കഥപറയുന്ന ജയരാജ് സംവിധാനം നിർവഹിച്ച മലയാള ചലച്ചിത്രം ഏത്?
A | ഒരിടത്തൊരു പോസ്റ്റ്മാൻ |
B | പകർന്നാട്ടം |
C | വരുഷം പതിനാറ് |
D | നക്ഷത്രതാരാട്ട് |
Question 15 Explanation:
എൻഡോസൾഫാൻ ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ഡോക്യുമെന്ററി ചിത്രമാണ് എം. എ റഹ്മാൻ സംവിധാനം ചെയ്ത അര ജീവിതങ്ങൾക്ക് ഒരു സ്വർഗ്ഗം. കെ.ആർ.മനോജ് സംവിധാനം ചെയ്ത എ പെസ്റ്ററിങ്ങ് ജേർണി എന്ന ഡോക്യുമെന്ററിയും പ്രധാനമായും കൈകാര്യം ചെയ്യുന്നത് കാസർഗോഡുള്ള എൻഡോസൾഫാൻ ദുരന്തമാണ്. എൻഡോസൾഫാന്റെ അപകടകരമായ ദൂഷ്യങ്ങൾക്കിരയായവരുടെ കഥപറയുന്ന ചലച്ചിത്രമാണ് ജയരാജ് സംവിധാനം നിർവഹിച്ച പകർന്നാട്ടം എന്ന മലയാള ചലച്ചിത്രം. എൻഡോസൾഫാനെ കുറിച്ച്
Question 16 |
ഇൻഡ്യയിലെ ആദ്യത്തെ റോമൻ കത്തോലിക്കാ രൂപതയുടെ ആസ്ഥാനം എവിടെ ആയിരുന്നു?
A | തൃശൂർ |
B | കൊച്ചി |
C | കൊല്ലം |
D | കോട്ടയം |
Question 16 Explanation:
കൊല്ലം - . മുൻപ് ക്വയ്ലോൺ (Quilon) എന്നും ദേശിങ്ങനാട് എന്നും താർഷിഷ് (Tarsish) എന്നും അറിയപ്പെട്ടിരുന്നു. കൊല്ലത്തെ കുറിച്ച് കൂടുതൽ
Question 17 |
ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളെ കോർത്തിണക്കിയെഴുതിയ കുഞ്ഞൂഞ്ഞ് കഥകൾ - അല്പം കാര്യങ്ങളും എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
A | പി. ടി. ചാക്കോ |
B | വിനോദ് മങ്കര |
C | പി. സി. തോമസ് |
D | കെ. എക്സ്. തോമസ് |
Question 18 |
മലയാളചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായായ അമ്മ (Association of Malayalam Movie Artists - AMMA)യ്ക്ക് ആ പേര് നിർദ്ദേശിച്ച നടൻ ആര്?
A | മുരളി |
B | എൻ. എഫ്. വർഗീസ് |
C | നരേന്ദ്രപ്രസാദ് |
D | മധുപാൽ |
Question 18 Explanation:
ഇടതുപക്ഷ ചിന്താഗതിക്കാരനായ മുരളി, 1999-ലെ ലോൿസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മികച്ച നടനുള്ള ദേശീയ അവാർഡ് 2002 -ഇൽ നേടി. അദ്ദേഹം വിവർത്തനം ചെയ്ത ആന്റൻ ചെക്കോവിന്റെ നാടകമാണ് പുകയില ഉപയോഗത്തിന്റെ മാരകഫലങ്ങൾ. മുരളിയെ കുറിച്ച് കൂടുതൽ
Question 19 |
ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം (Preventive detention) തടവിലായ വ്യക്തി ആരാണ്?
A | കൃഷ്ണപ്പിള്ള |
B | എ.കെ. ഗോപാലൻ |
C | കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് |
D | സ്വദേശാഭിമാനി രാമകൃഷ്ണപിള്ള |
Question 19 Explanation:
ചില സാഹചര്യങ്ങളിൽ കുറ്റം ചെയ്യുമെന്ന് സംശയിക്കപ്പെടുന്ന വ്യക്തികളെ ഒരു കരുതലെന്ന നിലയിൽ തടവിൽ പാർപ്പിക്കുന്നതാണ് കരുതൽ തടങ്കൽ അഥവാ പ്രിവന്റീവ് ഡിറ്റൻഷൻ. ആഭ്യന്തര, പൊതുസുരക്ഷിതത്വത്തെ മുൻനിർത്തിയാണ് ഈ സമ്പ്രദായം നടപ്പിലാക്കുന്നത്. ഇന്ത്യയിൽ 1950-ലാണ് ഈ നടപടിക്ക് ഭരണഘടനാ അംഗീകാരം ലഭ്യമായത്. ഇതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് സർദാർ വല്ലഭായി പട്ടേലാണ്. 1975-ലെ അടിയന്തരാവസ്ഥക്കാലത്താണ് തടങ്കൽ ഏറ്റവും കർശനമായി നടപ്പാക്കിയത്. ജില്ലാ കളക്ടർമാരാണ് കരുതൽ തടങ്കൽ നിയമം നിലവിൽ വന്നതായുള്ള പ്രഖ്യാപനം നടപ്പിലാക്കേണ്ടത്. ഈ നിയമപ്രകാരം ഇന്ത്യയിൽ ആദ്യമായി തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്. ടാഡ ആക്ട് (TADA Act) ഒരു കരുതൽ തടങ്കൽ നിയമമാണ്. 1980-ലെ ദേശീയസുരക്ഷ നിയമപ്രകാരമാണ് കേന്ദ്ര-സംസ്ഥാനങ്ങൾക്ക് ഈ നിയമം നടപ്പിലാക്കുവാനുള്ള അധികാരം ലഭിച്ചത്. എ കെ ജി യെ കുറിച്ച്.
Question 20 |
മാതൃഭൂമി പത്രത്തിന്റെ ആദ്യപത്രാധിപർ ആരായിരുന്നു?
A | കെ. മാധവൻ നായർ |
B | കെ.പി. കേശവമേനോൻ |
C | പനമ്പിള്ളി ഗോവിന്ദമേനോൻ |
D | കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് |
Question 20 Explanation:
കെ.പി. കേശവമേനോൻ (സെപ്റ്റംബർ 1, 1886 - നവംബർ 9, 1978) പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു. അറിയപ്പെടുന്ന ഗാന്ധിയനായിരുന്ന കേശവമേനോൻ സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായിരുന്നു. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ഇദ്ദേഹമാണ് മലയാളത്തിലെ ഒന്നാംകിട ദിനപ്പത്രമായ മാതൃഭൂമി സ്ഥാപിച്ചത്. കൂടുതൽ വിവരങ്ങൾക്ക്
Question 21 |
രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിൻറെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന കാല്പനിക ചരിത്രാഖ്യായിക (Historical Romance), 1891-ൽ പ്രസിദ്ധീകരിച്ച മാർത്താണ്ഡവർമ്മ എന്ന നോവൽ എഴുതിയതാര്?
A | വേങ്ങയിൽ കുഞ്ഞുരാമൻ നായനാർ |
B | പി. പത്മനാഭൻ തമ്പി |
C | അപ്പു നെടുങ്ങാടി |
D | സി. വി. രാമൻപിള്ള |
Question 21 Explanation:
ചരിത്രാഖ്യായികൾക്ക് പേരുകേട്ട ആദ്യത്തെ മലയാള നോവലിസ്റ്റുകളിൽ പ്രമുഖൻ. സി.വി. യുടെ മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജ ബഹദൂർ എന്നീ നോവലുകളെ ചേർത്ത് സി.വി.യുടെ ചരിത്രാഖ്യായികകൾ എന്ന് വിളിക്കുന്നു. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്. കൂടുതൽ വിവരങ്ങൾ
Question 22 |
മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭ്യമായ വർഷം ഏത്?
A | 1991 |
B | 2010 |
C | 2006 |
D | 1999 |
Question 22 Explanation:
കോഴിക്കോട് റയിൽവേസ്റ്റേഷനിൽ നിന്നും 26 കിലോമീറ്റർ വടക്ക് മാറി, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത കരിപ്പൂർ എന്ന ഗ്രാമത്തിലാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. 2006 ഫിബ്രുവരി 12-നാണ് ഈ വിമാനത്താവളത്തിനു അന്താരാഷ്ട്രപദവി ലഭ്യമായത്.
Question 23 |
ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്ത സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്നു?
A | അബ്ദുർറഹ്മാൻ ഖാൻ |
B | മാനവിക്രമൻ |
C | എടച്ചേന കുങ്കൻ നായർ |
D | കുഞ്ഞാലി മരക്കാർ |
Question 23 Explanation:
1498 - ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി (പോർച്ചുഗീസുകാർ) ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലിമരക്കാറും പിൻഗാമികളും. ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തത് മരക്കാന്മാരായിരുന്നു. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ മറാത്ത സർക്കീൽ കാഞ്ഞോലി ആഗ്രെയും ഇതുപോലെ ഒരു പ്രതിരോധം തീർത്തിരുന്നു.
more details
Question 24 |
ആവണി ഓണത്തെ പരാമർശിക്കുന്ന ആദ്യത്തെ ലിഖിതം എവിടെ നിന്നാണു കിട്ടിയത്?
A | എ. ഡി. 861 - ലെ സ്ഥാണുരവി ശാസനം |
B | എ. ഡി. 832 - ലെ വാഴപ്പള്ളി ശാസനം |
C | എ.ഡി. 1425 - ലെ മതിലകം രേഖകൾ |
D | എ. ഡി. 849 -ലെ തരിസാപ്പള്ളി ശാസനം |
Question 24 Explanation:
Question 25 |
മലയാളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരൻ തിനിക്കു കിട്ടിയ ജ്ഞാനപീഠ പുരസ്കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റിലൂടെ ഓടക്കുഴൽ എന്ന പേരിൽ ഏറ്റവും നല്ല കൃതിക്ക് പുരസ്കാരം നൽകി വരുന്നു. ആ പ്രശസ്ത സാഹിത്യകാരൻ ആരാണ്?
A | എസ്. കെ. പൊറ്റക്കാട് |
B | തകഴി |
C | ഒ. എൻ. വി. കുറുപ്പ് |
D | ജി. ശങ്കരക്കുറുപ്പ് |
Question 25 Explanation:
1961ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, 1963ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവ അദ്ദേഹത്തിന്റെ വിശ്വദർശനം എന്ന കൃതിക്ക് ലഭിച്ചു. ആദ്യത്തെ ജ്ഞാനപീഠം[2] ജേതാവായിരുന്നു അദ്ദേഹം. 1967ൽ സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ് ലഭിച്ചു.1965-ൽ ഓടക്കുഴൽ എന്ന കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചത്. കൂടാതെ പദ്മഭൂഷൺ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കവിയെ പറ്റി
Question 26 |
മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏതാണ്?
A | വാസ്തുഹാര |
B | മേനോക്കിയെ കൊന്നതാര് |
C | ഭാസ്കരമേനോൻ |
D | വാസനാവികൃതി |
Question 26 Explanation:
മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച വാസനാവികൃതി.1891ൽ വിദ്യാവിനോദിനി മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചത്. വാസനാവികൃതിയെ കുറിച്ച്
Question 27 |
അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്?
A | അനിഴം നാൾ |
B | വിശാഖം നാൾ |
C | മൂലം നാൾ |
D | പൂരാടം നാൾ |
Question 28 |
കേരളത്തിലെ ഏക തടാക ക്ഷേത്രം ഏതാണ്?
A | തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ആലുവ |
B | ആറാട്ടുപുഴ ക്ഷേത്രം തൃശൂർ |
C | തൊടീക്കളം ക്ഷേത്രം ചിറ്റാരിപറമ്പ് |
D | അനന്തപുരം ക്ഷേത്രം മഞ്ചേശ്വരം |
Question 28 Explanation:
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം (അനന്തപുര ലേക്ക് ടെമ്പിൾ). കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് ഇത്. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു. ക്ഷേത്രത്തെ കുറിച്ച് കൂടുതൽ
Question 29 |
കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കോർഡ് ആർക്കാണ്?
A | കെ. എം. മാണി |
B | പി. ജെ. ജോസഫ് |
C | ഗൗരിയമ്മ |
D | കെ. കരുണാകരൻ |
Question 29 Explanation:
1975 ഡിസംബർ 26 ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ.എം മാണി, കേരളത്തിൽ ഏറ്റവും കൂടുത കാലം മന്ത്രിയായിരുന്ന ശ്രീ. ബേബി ജോണിന്റെ റെക്കോർഡ് [7 മന്ത്രിസഭകളിലായി 6061 ദിവസം (17 വർഷം 7 മാസം)] 2003 ജൂൺ 22 ന് മറികടന്ന് സ്വന്തം പേരിലാക്കി. മാണിയെ കുറിച്ച്
Question 30 |
ആരുടെ പുത്രനാണു മഹാബലി?
A | വിരോചനൻ |
B | പ്രഹ്ലാദൻ |
C | ദക്ഷൻ |
D | ഉപസുന്ദൻ |
Question 30 Explanation:
നാടോടി മിത്തുകളിലൂടെ പ്രിയങ്കരനായ ദ്രാവിഡ (രാക്ഷസ) രാജാവാണ് മഹാബലി. ഗുജറാത്തിലുള്ള രണ്ട് വ്യത്യസ്ത മുസ്ലീം സന്യാസിമാരും (പീർ) മഹാബലി എന്ന നാമഥേയത്തിൽ അറിയപ്പെടുന്നുണ്ട്. കേരളത്തിലെ ചേരരാജാക്കന്മാരുടെ കീഴിൽ കൊങ്ങുനാട്ടിലെ അമരാവതി തീരത്തെ കരവൂരിൽ വാണിരുന്നവരത്രേ കൊങ്കിളം കോവരചർ. ഇവരാണ് മഹാബലീ വംശജർ എന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്. മഹാബലിയെ കുറിച്ച്
Once you are finished, click the button below. Any items you have not completed will be marked incorrect.
Get Results
There are 30 questions to complete.
You have completed
questions
question
Your score is
Correct
Wrong
Partial-Credit
You have not finished your quiz. If you leave this page, your progress will be lost.
Correct Answer
You Selected
Not Attempted
Final Score on Quiz
Attempted Questions Correct
Attempted Questions Wrong
Questions Not Attempted
Total Questions on Quiz
Question Details
Results
Date
Score
Hint
Time allowed
minutes
seconds
Time used
Answer Choice(s) Selected
Question Text
All done
അയ്യേ!! കഷ്ടം
തീരെ പോരല്ലോ!! ശ്രമിക്കുക നന്നായിതന്നെ!
പോരാ! നമ്മുടെ കൊച്ചുകേരളത്തെ കുറിച്ച് അറിയേണ്ടതറിയാതെ മറ്റെന്തു പഠിച്ചിട്ടെന്താ!! കൂടുതലറിയൻ ശ്രമിക്കുക
നന്നായിരിക്കുന്നു. ഇങ്ങനെ വേണം!! നമ്മുടെ കൊച്ചുകേരളത്തെ കുറിച്ച് അറിയേണ്ടതറിയാതെ മറ്റെന്തു പഠിച്ചിട്ടെന്താല്ലേ...
അത്ഭുതമായിരിക്കുന്നു! താങ്കൾക്ക് ഒരു മലയാളി എന്ന നിലയിൽ ശരിക്കും അഭിമാനിക്കാം! ആശംസകൾ!!
nil
ഭാവുകങ്ങള് നേരുന്നു…………………..