കമ്പ്യൂട്ടർ, ഇന്റെർനെറ്റ്, ഇൻഫർമേഷൻ ടെക്നോളജി
കമ്പ്യൂട്ടർ, ഇന്റെർനെറ്റ്, തുടങ്ങി മൊത്തം ഇൻഫർമേഷൻ ടെക്നോളജിയെ അടിസ്ഥാനപ്പെടുത്തിയുള്ള 30 ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നു. മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകിക്കഴിഞ്ഞാൾ ശരിയായ ഉത്തരവും, ഉത്തരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും കിട്ടുന്നതാണ്. കേരള പി. എസ്. സി. മുൻകാല പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങളാണിവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.
Start
അഭിനന്ദനങ്ങൾ! താങ്കൾ കമ്പ്യൂട്ടർ, ഇന്റെർനെറ്റ്, ഇൻഫർമേഷൻ ടെക്നോളജി എന്ന പ്രശ്നോത്തരി പൂർത്തിയാക്കിയിരിക്കുന്നു! താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണ് കിട്ടിയിരിക്കുന്നത്. ഈ പ്രശ്നോത്തരിയിലെ താങ്കളുടെ പ്രകടനം വിലയിരുത്തിയിരിക്കുന്നത് താഴെ കാണുക:
%%RATING%%
Your answers are highlighted below.
Question 1 |
ഓണ്‍ലൈന്‍ സ്വതന്ത്രസര്വവിജ്ഞാന കോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് ആരംഭിച്ച വർഷം ഏത്?
A | 2000 |
B | 2001 |
C | 2002 |
D | 1999 |
Question 1 Explanation:
2002
21 ഡിസംബര്‍, 2002 നാണ് മലയാളം വിക്കിപീഡീയ തുടങ്ങിയത്. അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായ തിരുവനന്തപുരം സ്വദേശി വിനോദ് എം.പി. യാണ് മലയാളം വിക്കിപീഡിയ ഇപ്പോഴുള്ള യൂ.ആർ.എൽ ആയ http://ml.wikipedia.org/ ലേക്ക് മാറ്റാനും അത് സജീവമാക്കാനുമുള്ള പ്രയത്നങ്ങൾക്കും തുടക്കമിട്ടത്. മലയാളം വിക്കിപീഡീയയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ...
Question 2 |
എട്ട് ബിറ്റ്സ് ആണല്ലോ ഒരു ബൈറ്റ് എന്നു പറയുന്നത്. എത്ര ബൈറ്റ്സ് ചേർന്നാലാണ് ഒരുകിലോ ബൈറ്റ്സ് ആവുക?
A | 1500 |
B | 1000 |
C | 1024 |
D | 2048 |
Question 2 Explanation:
1024
ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങളെയും,ഡാറ്റയേയും മറ്റും അളക്കുന്നതിനുള്ള ഒരു ഏകകം ആണ് ബൈറ്റ്. ഒരു ബൈറ്റ് എന്നാൽ എട്ടു ബിറ്റുകൾ കൂടിച്ചേർന്നതാണ്. ബൈറ്റ് അളവ് സൂചിപ്പിക്കാൻ സാധാരണയായി B എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നത്. ആദ്യകാലത്ത് കമ്പ്യൂട്ടറിൽ ഒരു അക്ഷരം ഒരു ബൈറ്റ് കൊണ്ടാണ് സൂചിപ്പിച്ചിരുന്നത്.
ബൈറ്റിനെ കുറിച്ച് കൂടുതൽ...
Question 3 |
21 മത് കേരള മന്ത്രിസഭയിൽ ഇൻഫോർമേഷൻ ടെക്നോളജി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആരാണ്?
A | ഡോക്റ്റർ എം. കെ. മുനീർ |
B | ശ്രീ. ആര്യാടൻ മുഹമ്മദ് |
C | ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി |
D | ശ്രീ. അബ്ദുറബ് |
Question 3 Explanation:
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി
21 മത് മന്ത്രിസഭയിലെ മന്ത്രിമാരെ പറ്റിയും അവരുടെ വകുപ്പുകളെ പറ്റിയും വിശദമായി ഇവിടെ കൊടുത്തിരിക്കുന്നതു കാണുക.
Question 4 |
സൈബർ നിയമങ്ങൾ നടപ്പിൽ വരുത്തിയ ആദ്യത്തെ ഏഷ്യൻ രാജ്യം ഏതാണ്?
A | റഷ്യ |
B | സിംഗപ്പൂർ |
C | ഇന്ത്യ |
D | തായ്വാൻ |
Question 4 Explanation:
സിംഗപ്പൂർ
സൈബർ നിയമങ്ങൾ അഥവാ കമ്പ്യൂട്ടിങ്ങിന്റെ നിയമവശങ്ങൾ എന്നത് നിയമത്തിന്റെയും കമ്പ്യൂട്ടിംഗിന്റെയും വിവിധ തലങ്ങളെ സ്പർശിക്കുന്ന ഒന്നാണ്. ശൃംഖലാബന്ധിതമായ വിവരവിനിമയ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള, വിവരവിനിമയം, ആശയവിനിമയം, വിവര ശേഖരണ-വിതരണം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന നിയമശാഖയാണ് സൈബർനിയമം. കരാർ നിയമം, സ്വത്ത് നിയമം എന്നിവയെയൊക്കെ അപേക്ഷിച്ച് സൈബർനിയമം അഥവാ വിവരസാങ്കേതികവിദ്യാ നിയമം, നിയമത്തിന്റെ തന്നെ നിരവധി തലങ്ങളുമായി ബന്ധപ്പെടുന്നതും അവയിലൊക്കെ സ്വാധീനം ചെലുത്തുന്ന നിയമവുമാണ്. ബൗദ്ധിക സ്വത്തവകാശം, സ്വകാര്യത, അഭിപ്രായപ്രകടന സ്വാതന്ത്ര്യം, നിയമാധികാരപരിധി, തെളിവുകൾ തുടങ്ങിയവ സൈബർലോയുടെ സ്വാധീനമേഖലകളിൽ ചിലതാണ്. ഡിജിറ്റൽ വിവരങ്ങളുടെ കൈകാര്യം ചെയ്യലും വിനിമയവുമായി ബന്ധപ്പെട്ട പ്രക്രിയകളെ നിയന്ത്രിക്കുന്നതിനായി വിവിധ രാജ്യങ്ങൾ നടപ്പിലാക്കിയിരിക്കുന്ന നിയമത്തെയോ, നിയമങ്ങളുടെ സഞ്ചയത്തെയോ വിവരസാങ്കേതികവിദ്യാ നിയമം (Information Technology Act) എന്നുവിളിക്കാം. കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, കമ്പ്യൂട്ടർ സോഫ്റ്റ്വെയറിന്റെ സംരക്ഷണവും പകർപ്പവകാശവും, ഡിജിറ്റൽ വിവരങ്ങളുടെ കൈകാര്യകർതൃത്വവും നിയന്ത്രണവും, സ്വകാര്യത, സുരക്ഷ, വിവരശ്രംഖലാജാലികയുടെ (ഇന്റർനെറ്റ്)പ്രവേശനവും ഉപയോഗവും, ഇലക്ട്രോണിക് വാണിജ്യവും വ്യാപാരവും തുടങ്ങിയ വിവിധമേഖലകളെ സംബന്ധിക്കുന്ന നിയമം അഥവാ നിയമങ്ങളാണ് ഇത്.
സൈബർ നിയമങ്ങളെ കുറിച്ച് കൂടുതൽ
Question 5 |
വേൾഡ് വൈഡ് വെബിന്റെ (www or w3) ഉപജ്ഞാതാവ് ആരാണ്?
A | സബീർ ഭാട്ടിയ |
B | ലാറി പേജ് |
C | തോമസ് വാട്സൺ ജൂനിയർ |
D | ടിം ബർണേഴ്സ് ലീ |
Question 5 Explanation:
ടിം ബർണേഴ്സ് ലീ
വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് സർ തിമോത്തി ജോൺ ടിം ബർണേഴ്സ് ലീ അറിയപ്പെടുന്നത്. ഇദ്ദേഹം വേൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന്റെ (W3C), ഡയറക്റ്ററാണ്. വെബിന്റെ വളർച്ചയുടെ മേൽനോട്ടം വഹിക്കുന്നത് ഈ കൺസോർഷ്യമാണ്. വേൾഡ് വൈഡ് വെബ് ഫൗണ്ടേഷൻ സ്ഥാപിച്ചതും ഇദ്ദേഹമാണ്. എം.ഐ.ടി.യിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറിയുടെ (സി.എസ്.എ.ഐ.എൽ.) ഫൗണ്ടർ ചെയർ സ്ഥാനവും ഇദ്ദേഹം വഹിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ.
Question 6 |
ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞൻ ആരാണ്?
A | ടിം ബർണേഴ്സ് ലീ |
B | ചാൾസ് ബാബേജ് |
C | ഡെന്നിസ് റിച്ചി |
D | അലൻ ടൂറിങ് |
Question 6 Explanation:
അലൻ ടൂറിങ്
ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞനാണ് അലൻ മാതിസൺ ട്യൂറിംഗ് (23 ജൂൺ 1912 - 7 ജൂൺ 1954) . ഒരു ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായിരുന്നു. രഹസ്യ ഭാഷയിലുള്ള സന്ദേശം ചോർത്താനായി "ക്രിപ്റ്റോഗ്രാഫി" സംവിധാനങ്ങൾ വികസിപ്പിച്ചു. അൽഗൊരിഥം എന്ന ആശയം കൊണ്ടുവന്നത് ട്യൂറിംഗാണ്. കമ്പ്യൂട്ടറുകളുടെ ബുദ്ധി അളക്കാൻ "ട്യൂറിംഗ് ടെസ്റ്റ്" എന്നൊരു പരീക്ഷണം നിർദ്ദേശിച്ചു.അതു വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നൂതന കമ്പ്യൂട്ടർ ശാഖക്ക് തുടക്കമായി.
അദ്ദേഹം വികസിപ്പിച്ച ടൂറിങ് യന്ത്രത്തിന്റെ(Turing Machine) ചുവടുപിടിച്ചാണ് കമ്പ്യൂട്ടർ ശാസ്ത്രത്തിൽ രീതിവാദത്തിന്(formalism) തുടക്കംകുറിച്ചത്. ഇദ്ദേഹത്തിന്റെ നാമധേയത്തിൽ നൽകിവരുന്ന ടൂറിങ് പുരസ്ക്കാരം കമ്പ്യൂട്ടർ ശാസ്ത്രത്തിലെ നോബൽ സമ്മാനമായറിയപ്പെടുന്നു.
അദ്ദേഹത്തിന്റെ അച്ഛൻ ജൂലിയസ് മാത്തിസൺ ടൂറിങ് ഇന്ത്യൻ റെയിൽവെയിൽ ഉദ്ദ്യോഗസ്ഥനായിരിക്കുന്ന കാലത്താണ് അലന്റെ ജനനം. അമ്മ സാറയുടെ അച്ഛ്നും ഇന്ത്യൻ റെയിൽവെയിൽ ഉദ്യോഗസ്ഥനായിരുന്നു. കൂടുതൽ അറീയാൻ ആഗ്രഹമുള്ളവർ വിക്കിപീഡീയയിലേക്കു പോവുക.
Question 7 |
ഇന്ത്യയിൽ ആദ്യമായി ഇന്റെർനെറ്റ് കണക്ഷൻ കിട്ടിയ വ്യക്തി ആരാണ്?
A | അമിതാബ് ബച്ചൻ |
B | രാജ് കപൂർ |
C | ദിലീപ് കുമാർ |
D | ഷമ്മി കപൂർ |
Question 7 Explanation:
ഷമ്മി കപൂർ
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്നു ഷമ്മി കപൂർ. 1950 - 60 കാലഘട്ടത്തെ മുൻ നിര നായകനായിർന്നു ഷമ്മി കപൂർ. 2011 ഓഗസ്റ്റ് 14 ന് രാവിലെ 5:15 ന് ഇദ്ദേഹം അന്തരിച്ചു
Question 8 |
ലാപ്ടോപ്പ് യുഗത്തിനു തുടക്കം കുറിച്ചത് ഗ്രിഡ് കോമ്പസ് 1101 എന്ന കമ്പ്യൂട്ടറിന്റെ വരവോടെയാണ്. 1979 ഇൽ രൂപകല്പന ചെയ്ത് മൂന്നുവർഷങ്ങൾക്ക് ശേഷം വിപണിയിലെത്തിയ ഈ കമ്പ്യൂട്ടർ ആരാണു വികസിപ്പിച്ചത്?
A | ബിൽ ഗേറ്റ്സ് (Bill Gates) |
B | ഡെവിഡ് കെല്ലി (David Kelley) |
C | ബിൽ മോഗ്രിഡ്ജ് (Bill Moggridge) |
D | മൈക്ക് നത്തൽ (Mike Nuttall) |
Question 8 Explanation:
ബിൽ മോഗ്രിഡ്ജ് (Bill Moggridge)
പ്രമുഖ ബ്രിട്ടീഷ് ഇൻഡസ്ട്രിയൽ ഡിസൈനറായിരുന്നു ബിൽ മോഗ്രിഡ്ജ്(25 ജൂൺ 1943 - 8 സെപ്ററംബർ 2012). 1979 ൽ മോഗ്രിഡ്ജ് രൂപകൽപ്പന ചെയ്ത 'ഗ്രിഡ് കോംപസ്സ്' (GRiD Compass) ആണ് ലാപ്ടോപ്പ് യുഗത്തിന് തുടക്കം കുറിച്ചത്. കൂടുതൽ വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.
Question 9 |
ഐടി സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല ഏതാണ്?
A | മലപ്പുറം |
B | തൃശ്ശൂർ |
C | പത്തനംതിട്ട |
D | എറണാകുളം |
Question 9 Explanation:
മലപ്പുറം
കേരള സർക്കാർ രൂപം നൽകിയ കമ്പ്യൂട്ടർ സാക്ഷരത പദ്ധതിയാണ് അക്ഷയ പദ്ധതി.വിവരസാങ്കേതികവിദ്യ ജനകീയമാക്കുകയും സർക്കാർ സംവിധാനങ്ങൾ ഓൺലൈനായി ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിയതാണ് ഈ പദ്ധതി.ഈ പദ്ധതി ആദ്യം ആരംഭിച്ചത് മലപ്പുറം ജില്ലയിലാണ്.മലപ്പുറം ജില്ല ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത ജില്ലയായി മാറി . ഇപ്പോൾ കേരളത്തിലെ 14 ജില്ലകളിൽ ഈ പദ്ധതി നിലവിലുണ്ട്.
അക്ഷയയെ കുറിച്ച് കൂടുതൽ...
Question 10 |
ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ ഏതാണ്?
A | ടൈറ്റൻ |
B | കെ കമ്പ്യൂട്ടർ |
C | പരം യുവ |
D | പരം 10000 |
Question 10 Explanation:
പരം 10000
ഭാരതത്തിന്റെ തനതു സൂപ്പർ കമ്പ്യൂട്ടർ ശ്രേണിയാണ് പരം. പുണെ ആസ്ഥാനമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങാണ് പരം സൂപ്പർ കമ്പ്യൂട്ടറുകൾ രൂപകല്പന ചെയ്യുന്നതും നിർമ്മിക്കുന്നതും. പരം ശ്രേണിയിലെ ഏറ്റവും പുതിയ സൂപ്പർ കമ്പ്യൂട്ടറാണ് പരം യുവ. ആദ്യത്തേ പരം 10000 വുമാണ്.
Question 11 |
കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളുടെയും ചരിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനായി കൊണ്ടുവന്ന സംവിധാനം ഏത്?
A | ഐടി@സ്കൂൾ |
B | സ്വതന്ത്യ മലയാളം കമ്പ്യൂട്ടിങ് |
C | മലയാളം വിക്കിപീഡീയ |
D | സ്കൂൾ വിക്കി |
Question 11 Explanation:
സ്കൂൾ വിക്കി
കേരളത്തിലെ എല്ലാ സ്കൂളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ സംരംഭമായ ഐ.ടി. @ സ്കൂൾ തയ്യാറാക്കുന്ന സംരഭമാണ് സ്കൂൾ വിക്കി.
വെവ്സൈറ്റ്: http://www.schoolwiki.in വിദ്യാർത്ഥികളുടെ സർഗാത്മകസൃഷ്ടികളും അദ്ധ്യാപകർ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ശേഖരിക്കുന്നതിനും പങ്കുവക്കുന്നതിനുമായി ഐ.ടി.@സ്കൂൾ ആണ് ഈ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിലെ സ്കൂളുകൾക്കായി തയ്യാറാക്കിയ ഈ വെബ്സൈറ്റിൽ നവംബർ ഒന്ന് മുതൽ വിദ്യാലയങ്ങൾക്ക് അംഗത്വമെടുക്കാം. വിക്കിമീഡിയ ഫൗണ്ടേഷൻ തയ്യാറാക്കിയ മീഡിയവിക്കി ഉപയോഗപ്പെടുത്തിയാണ് സ്കൂൾ വിക്കി തയ്യാറാക്കിയിരിക്കുന്നത്. സ്കൂൾ വിക്കിയെ പറ്റി കൂടുതൽ കാര്യങ്ങൾ ഇവിടെ...
Question 12 |
ഇന്ത്യയുടെ സിലിക്കൺ വാലി എന്നറീയപ്പെടുന്ന സ്ഥലം ഏതാണ്?
A | ബാംഗ്ലൂർ |
B | കൽക്കത്ത |
C | മുംബൈ |
D | ഡൽഹി |
Question 12 Explanation:
ബാംഗ്ലൂർ
ബാംഗ്ലൂർ ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണറിയപ്പെടുന്നത്. 2006-07-ലെ ഇന്ത്യയിലെ സോഫ്റ്റ്വെയർ ഉല്പന്നങ്ങൾ കയറ്റുമതിയുടെ(144,214 കോടി രൂപ) 33 ശതമാനവും ബാംഗ്ലൂരിലെ സോഫ്റ്റ്വെയർ കമ്പനികളിൽ നിന്നുമായതു കൊണ്ടാണ് ഈ പേരു ബാംഗ്ലൂരിനു വന്നത്,. ബാംഗ്ലൂരിലെ വിവരസാങ്കേതിക വിദ്യാ കമ്പനികൾ പ്രധാനമായും മൂന്നു മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്, അവ സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക് ഓഫ് ഇന്ത്യ (എസ്.ടി.പി.ഐ)(STPI), മുൻപ് ഇന്റർനാഷണൽ ടെക്നോളജി പാർക്ക് ലിമിറ്റഡ് (ഐ.ടി.പി.എൽ)(ITPL) എന്നറിയപ്പെട്ട ഇന്റർനാഷണൽ ടെക്നോളജി പാർക്ക് ബാംഗ്ലൂർ(ഐ.ടി.പി.ബി)(ITPB) , ഇലക്ട്രോണിക് സിറ്റി എന്നിവയാണ്. അതു പോലെ യു.ബി. സിറ്റിയും ബാംഗ്ലൂരിലാണ്. ഇന്ത്യയിലെ രണ്ടാമത്തെയും, മൂന്നാമത്തെയും വലിയ വിവരസാങ്കേതികവിദ്യാ കമ്പനികളായ ഇൻഫോസിസിന്റെയും, വിപ്രോയുടെയും ആസ്ഥാനം ബാംഗ്ലൂർ ആണ്. അതുപോലെ അനേകം എസ്.ഇ.ഐ- സി.എം.എം.ഐ ലെവെൽ 5 കമ്പനികളുടെയും ആസ്ഥാനമാണിവിടം. വിവരസാങ്കേതികവിദ്യാ വ്യവസായത്തിന്റെ വളർച്ച നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുകയും അത് നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനം,വൈദ്യുതി തുടങ്ങിയ ചില പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു...
ബാംഗ്ലൂരിനെ കുറിച്ച് കൂടുതൽ...
Question 13 |
സ്വതന്ത്ര്യസോഫ്റ്റ്വെയറിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ആരാണ്?
A | റിച്ചാർഡ് സ്റ്റാൾമാൻ |
B | എറിക് എസ്. റെയ്മണ്ട് |
C | അലൻ കോക്സ് |
D | ലിനസ് ബെനഡിക്റ്റ് ടോർവാൾഡ്സ് |
Question 13 Explanation:
റിച്ചാർഡ് മാത്യൂ സ്റ്റാൾമാൻ
അമേരിക്കൻ ഐക്യനാടുകളിൽ, മാസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ വിദഗ്ധനായിരുന്ന റിച്ചാർഡ് മാത്യൂ സ്റ്റാൾമാൻ സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ച ആദ്യകാലങളിൽ കമ്പ്യൂട്ടർ വിദഗ്ധന്മാർക്കിടയിൽ ഉണ്ടായിരുന്ന കൂട്ടായ്മ, വൻകിട കുത്തക കമ്പനികളുടെ ഇടപെടലുകൾ കാരണം കൈമോശം വരികയും സ്വകാര്യ സോഫ്റ്റ്വെയരുകളുടെ വ്യാപനം സാങ്കേതിക വിദ്യയുടെ സ്വതന്ത്രമായ വളർച്ചയ്ക്കു തടസ്സമാകാൻ തുടങുകയും ചെയ്ത ഒരു അവസരത്തിലാണ്, ആർ. എം. എസ് എന്ന ചുരുക്കപ്പേരിൽ കൂടി അറിയപ്പെടുന്ന റിച്ചാർഡ് സ്റ്റാൾമാൻ ഗ്നൂ പ്രോജക്റ്റിലൂടെ സ്വതന്ത്ര സോഫ്റ്റ്വേർ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. ഉപഭോക്താവിന്റെ മേൽ സ്വകാര്യ സോഫ്റ്റ്വേയറുകൾ അടിച്ചേൽപ്പിച്ച ചില നിഷേധാത്മകമായ നിയന്ത്രണങൾക്കെതിരെ ശക്തമായി പ്രതികരിച്ച സ്റ്റാൾമാൻ സ്വകാര്യ സോഫ്റ്റ്വെയറുകൾക്ക് ഒരു ബദൽ ഉണ്ടാക്കുന്നതിലേക്കായി തന്റെ ശേഷ ജീവിതം മാറ്റി വെച്ചു. ഇദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങൾ...
Question 14 |
ഫെയ്സ്ബുക്ക് എന്ന ഇന്റെർനെറ്റ് കൂട്ടയ്മയുടെ സ്ഥാപകൻ ആരാണ്?
A | ലാറി പേജ് |
B | ജെറി യാങ് |
C | സെർജി ബ്രിൻ |
D | മാർക്ക് സക്കർബർഗ് |
Question 14 Explanation:
മാർക്ക് സക്കർബർഗ്
ഒരു അമേരിക്കൻ കമ്പ്യൂട്ടർ വ്യവസായിയാണ് മാർക്ക് ഏലിയറ്റ് സക്കർബർഗ് (ജനനം: മേയ് 14, 1984). ഇപ്പോൾ ഫേസ്ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റിന്റെ സി.ഇ. ഒ. ആണ് സക്കർബർഗ്.ഹാർവാഡിൽ പഠിക്കുന്ന സമയത്താണ് ആൻഡ്രൂ മക്കൊള്ളം, ഡസ്റ്റിൻ മൊസ്കോവിറ്റ്സ്, ക്രിസ് ഹഗ്ഹസ് എന്നിവരുമായി ചേർന്നാണ് സക്കർബർഗ് ഫേസ്ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്സൈറ്റ് തുടങ്ങിയത്. ഫോർബ്സ് മാസികയുടെ കണക്കുകൾ പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സക്കർബർഗ്. കൂടുതൽ വിവരങ്ങൾ ഇവിടെ
Question 15 |
ഇന്ത്യയിൽ ആദ്യമായി സൈബര്‍ ഗ്രാമീണ്‍ പദ്ധതി നടപ്പാക്കിയ സംസ്ഥാനം ഏതാണ്?
A | തമിഴ് നാട് |
B | കേരളം |
C | ആന്ധ്രാപ്രദേശ് |
D | പശ്ചിമ ബംഗാൾ |
Question 16 |
അനേകം തരം ഇന്റര്‍ഫേസുള്ള ഒരു ഓപറേറ്റിംഗ് സിസ്റ്റം ഏത്?
A | ഗ്നു/ലിനക്സ് |
B | മാക്ക് |
C | മിനിക്സ് |
D | വിൻഡോസ് 8 |
Question 16 Explanation:
ഗ്നു/ലിനക്സ്
വളരെ പ്രശസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ് (ആംഗലേയം:GNU/Linux). 1983 ൽ റിച്ചാർഡ് സ്റ്റാൾമാൻ തുടക്കം കുറിച്ച ഗ്നു (ആംഗലേയം:GNU) പദ്ധതിയുടെ സോഫ്റ്റ്വെയർ ഭാഗങ്ങളും ലിനസ് ടോർവാൾഡ്സ് വികസിപ്പിച്ചെടുത്ത ലിനക്സ് എന്ന കേർണലും ചേർന്നാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം പിറവിയെടുത്തത്. 1992ൽ ലിനക്സ് കെർണൽ, ഗ്നു ജിപിഎൽ അനുമതിപത്രം സ്വീകരിച്ചതോടെയാണു് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗയോഗ്യമായതു്. കൂടുതൽ വിവരങ്ങൾ...
Question 17 |
കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം ഏതാണ്
A | കാക്കനാട് |
B | കൊരട്ടി |
C | പള്ളിപ്പുറം |
D | കാര്യവട്ടം |
Question 17 Explanation:
കാര്യവട്ടം
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന ടെക്നോപാർക്ക്, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യ രംഗത്ത് ഇൻഡ്യയിലെ തന്നെ ആദ്യത്തെ വ്യാവസായിക പാർക്കാണ്. 1994ൽ പ്രവർത്തനങ്ങൾ തുടങ്ങി. കേരള സർക്കാരിന്റെ വ്യവസായവകുപ്പിനു കീഴിലുള്ള ഇലക്ട്രോണിക്സ് ടെക്നോളജി പാർക്ക്സ് കേരളയാണ് ടെക്നോപാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. നിലവിൽ,350ഓളം ഏക്കർ സ്ഥലത്തായി വ്യാപിച്ചിട്ടുള്ള ടെക്നോപാർക്കിൽ ആറ് ദശലക്ഷം ചതുരശ്രഅടി കെട്ടിട സമുച്ചയങ്ങൾ ഉണ്ട്.
കൂടുതൽ വിവരങ്ങൾ...
Question 18 |
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത് ഏതാണ്?
A | കിഴുവിലം |
B | കഴക്കൂട്ടം |
C | വെള്ളനാട് |
D | കിളിമാനൂർ |
Question 18 Explanation:
വെള്ളനാട്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് വെള്ളനാട്. കൂടുതൽ വിവരങ്ങൾ
Question 19 |
അന്താരാഷ്ട്രാ സൈബർ സുരക്ഷാദിനം എന്നാണ്?
A | ഡിസംബർ 1 |
B | ജനുവരി 31 |
C | നവംബർ 30 |
D | ഒക്ടോബർ 15 |
Question 19 Explanation:
നവംബർ 30
സൈബർ നിയമങ്ങളെകുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Question 20 |
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഇന്റർനെറ്റ് പ്രൊവൈഡർ ആരായിരുന്നു?
A | റ്റാറ്റാ കമ്മ്യൂണിക്കേഷൻസ് |
B | സത്യം ഇൻഫോ വേ |
C | റിലയൻസ് കമ്മ്യൂണിക്കേഷൻ |
D | ഭാരത് സഞ്ചാർ നിഗം |
Question 20 Explanation:
സത്യം ഇൻഫോ വേ
പിന്നീട് പേര് Sify Technologies Limited എന്നു മാറ്റിയ സത്യം ഇൻഫോവേയാണ് പ്രൈവറ്റ് സെക്റ്ററിൽലെ ആദ്യത്തെ ഇന്റെർനെറ്റ് പ്രൊവൈഡർ. സിഫിയെക്കുറിച്ച് കൂടുതലറിയാൽ ഈ പേജ് വിസിറ്റുചെയ്യുക.
Question 21 |
സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങള് ചര്‍ച്ച ചെയ്യുന്ന 'A Better India, A Better World' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
A | നന്ദൻ നിലേക്കനി |
B | അസിം പ്രേംജി |
C | എൻ. ആർ. നാരായണമൂർത്തി |
D | ക്രിസ് ഗോപാലകൃഷ്ണൻ |
Question 21 Explanation:
എൻ. ആർ. നാരായണമൂർത്തി
ഒരു ഇന്ത്യൻ വ്യവസായിയും, സോഫ്റ്റ്വെയർ എഞ്ചിനീയറും, ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോസിസ് ടെക്നോളജീസിന്റെ ഏഴ് സ്ഥാപകരിൽ ഒരാളുമാണ് എൻ.ആർ. നാരായണമൂർത്തി എന്നറിയപ്പെടുന്ന നാഗ്വാര രാമറാവു നാരായണമൂർത്തി. 1981 മുതൽ 2002 വരെ ഇൻഫോസിസിന്റെ സി.ഇ.ഒ. ആയിരുന്നു ഇദ്ദേഹം. 2002 മുതൽ 2006 വരെ ഇൻഫോസിസിന്റെ എക്സിക്യുട്ടീവ് ചെയർമാനായിരുന്ന മൂർത്തി 2006 മുതൽ 2011 വരെ നോൺ-എക്സിക്യുട്ടീവ് ചെയർമാൻ, ചീഫ് മെന്റർ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. 2011-ൽ തന്റെ അറുപത്തിയഞ്ചാം വയസ്സിൽ മൂർത്തി ഇൻഫോസിസിൽ നിന്നും വിരമിച്ചു. മൂർത്തിയെ കുറിച്ച്...
Question 22 |
പ്രശസ്ത ഇന്ത്യന്‍ ഐ.ടി സ്ഥാപനമായ HCL കമ്പനി സ്ഥാപിച്ചതാര്?
A | സാം പിട്രോഡ |
B | ഷഹനാസ് ഹുസൈൻ |
C | ഹരീഷ് ഹാൻഡെ |
D | ശിവ് നാടാർ |
Question 22 Explanation:
ശിവ് നാടാർ
ഇന്ത്യയിലെ ഐ.ടി കമ്പനിയായ എച്ച്.സി.എൽ. എന്റർപ്രൈസിന്റെ ചെയർമാനും ഒരു വ്യവസായിയുമാണ് ശിവ നാടാർ. എച്ച്. സി. എൽ കമ്പനിയുടെ സ്ഥാപകനാണ് ഇദ്ദേഹം. 1976 ലാണ് ഈ കമ്പനി അദ്ദേഹം സ്ഥാപിച്ചത്. പിന്നീടുള്ള മൂന്ന് പതിറ്റാണ്ടുകൾ കൊണ്ട് ഈ കമ്പനി ഇന്ത്യയിലെ ഐ.ടി ഹാർഡ്വെയർ, സോഫ്റ്റ്വെയർ കമ്പനികളിൽ പ്രധാനമായ ഒരു കമ്പനിയായി വളർന്നു. 2008 ൽ നാടാർക്ക് പത്മഭൂഷൻ പുരസ്കാരം ലഭിച്ചു. കൂടുതൽ വിവരങ്ങൾ...
Question 23 |
ഹൈടെക്ക്സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ നഗരം ഏത്?
A | ചെന്നൈ |
B | മുബൈ |
C | ഹൈദരാബാദ് |
D | ബാംഗ്ലൂർ |
Question 23 Explanation:
ഹൈദരാബാദ്
ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ തലസ്ഥാന നഗരമാണ് ഹൈദരാബാദ്'. ആന്ധ്രാപ്രദേശിലെ ആന്ധ്രാ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഹൈദരബാദ്, 61 ലക്ഷത്തോളം വരുന്ന ജനസംഖ്യയോടെ, ഇന്ത്യയിലെ ആറാമത് വലിയ മെട്രോ നഗരമാണ്. ചരിത്രപരവും സാംസ്കാരികവും കലാപരവുമായ പാരമ്പര്യത്താൽ വളരെ ശ്രദ്ധേയമായ ഈ നഗരം, ദക്ഷിണേന്ത്യയുടെയും ഉത്തരേന്ത്യയുടെയും ഭൂമിശാസ്ത്രപരവും നാനാവിധ-ഭാഷാ-സംസ്കാരങ്ങളുടെയും സമാഗമബിന്ദുവായും വർത്തിക്കുന്നു. നൈസാമുകളുടെ നഗരം എന്നും അറിയപ്പെടുന്ന ഹൈദരബാദ് ഇന്ത്യയിലെ തന്നെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണ്. ഈ നഗരം ഇന്ന് വിവര സാങ്കേതിക വ്യവസായത്തിന്റെയും അനുബന്ധിത തൊഴിലുകളുടെയും ഇന്ത്യയിലെ പ്രധാന താൽപര്യകേന്ദ്രവുമാണ്.
ഹൈദരാബാദ്
Question 24 |
പെന്റിയം ചിപ്പുകളുടെ പിതാവ് എന്നറിയപ്പെടുന്ന, ഇന്റെൽ പെന്റിയം പ്രോജക്റ്റിന്റെ ആശയം കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?
A | ജെയിംസ് റസ്സൽ |
B | വിനോദ് ധാം |
C | വിനോദ് ഖോസ്ല |
D | സബീർ ഭാട്ടിയ |
Question 24 Explanation:
വിനോദ് ധാം:
വിനോദ് ധാം (ജനനം:1950) പെൻറിയം പ്രൊസസ്സറുകളുടെ പിതാവായാണ് ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ വിനോദ് ധാം അറിയപ്പെടുന്നത്.പ്രശസ്തമായ 486 മൈക്രോപ്രൊസസ്സറിന്റെ ഗവേഷണത്തിൽ ധാം പങ്കെടുത്തു. തുടർന്നാണ് ധാമിന് പെൻറിയത്തിൻറെ ചുമതല ലഭിക്കുന്നത്.പെൻറിയം പ്രൊസസ്സറിൻറെ വികസനത്തിൽ മുഖ്യ പങ്കാണ് ധാം വഹിച്ചത്.എ.എം.ഡി (AMD)യുടെ K6 എന്ന പ്രൊസസ്സറിനു രൂപം കൊടുത്തു.ഇപ്പോൾ ധാം കമ്മ്യൂണിക്കേഷൻ പ്രൊസസ്സറുകളിലാണ് ശ്രദ്ധ വെക്കുന്നത്.
അദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ
Question 25 |
ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ സൈബര്‍ ഫോറന്‍സിക് സോഫ്റ്റ്വെയര് ഉണ്ടാക്കിയത് സി-ഡാക്ക് ആണ്. സോഫ്റ്റ്വെയറിന്റെ പേര് എന്താണ്?
A | നെസ |
B | സൈബർ പൊലീസ് |
C | സൈബര്‍ ചെക്ക് സ്യൂട്ട് |
D | ഏജന്റ് ജാദു |
Question 25 Explanation:
സൈബര്‍ ചെക്ക്
സിഡാക്കിനെ പറ്റി കൂടുതൽ വിവരങ്ങൾ.
ഭാരത സർക്കാരിന്റെ വിവരസാങ്കേതിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ-വികസന സംഘടനയാണ് സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ്(സി-ഡാക്). അതിവേഗ കമ്പ്യൂട്ടിങ്ങ് വിഷയത്തിൽ ഗവേഷണം നടത്താനും ഭാരതത്തിനു സ്വന്തമായി സൂപ്പർ കമ്പ്യൂട്ടർ വികസിപ്പിക്കാനും ലക്ഷ്യം വെച്ചാണ് സി-ഡാക് സ്ഥാപിതമായത്. ഭാരതത്തിന്റെ തനതായ സൂപ്പർ കമ്പ്യൂട്ടർ ശ്രേണി 'പരം' 1991ൽ വികസിപ്പിച്ചത് സി-ഡാക് ആണ്. പ്രൊഫസ്സർ രജത് മൂണ ആണ് സി-ഡാകിന്റെ ഇപ്പോഴത്തെ ഡയറക്ടർ ജനറൽ.
Question 26 |
കമ്പ്യൂട്ടർ എന്ന വാക്കിന്റെ ഉത്ഭവം ഏതു ഭാഷയിൽ നിന്നുമാണ്?
A | ഗ്രീക്ക് |
B | പാലി |
C | ഇംഗ്ലീഷ് |
D | ലാറ്റിൻ |
Question 26 Explanation:
ലാറ്റിൻ
Computer comes from the Latin verb "computare", meaning "to think together" or "to calculate", from "c-u-m"* meaning "with" and "putare" meaning "to think, suppose" (we get our word "reputed" from this).
Spanish actually stems largely from Latin, so the word in certain dialects of Spanish is "computador". കൂടുതൽ വിവരങ്ങൾ..
Question 27 |
ഇന്റെർനെറ്റ് വഴി ആദ്യമായി തെരഞ്ഞെടുപ്പ് നടത്തിയ രാജ്യം ഏതാണ്?
A | എസ്റ്റോണിയ |
B | ജർമ്മനി |
C | ഐസ്ലാന്റ് |
D | ബെൽജിയം |
Question 27 Explanation:
എസ്റ്റോണിയ
വടക്കൻ യൂറോപ്പിലെ ബാൾട്ടിക്ക് പ്രദേശത്തുള്ള ഒരു രാജ്യമാണ്. ഈ രാജ്യത്തിന്റെ വടക്ക് വശത്ത് ഫിൻലാന്റ് ഉൾക്കടലും, പടിഞ്ഞാറ് വശത്ത് ബാൾട്ടിക്ക് കടലും, തെക്ക് വശത്ത് ലാത്വിയയും(343 കി.മി), കിഴക്ക് വശത്ത് റഷ്യയും (3386 കി.മി) സ്ഥിതി ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ...
Question 28 |
ജോൺ ഡബ്ലിയു.റ്റക്കി എന്ന ഐ.ടി. ചിന്തകന്‍ 1957-ല്‍ ഉപയോഗിച്ചതും പിന്നീട് കമ്പ്യൂട്ടര്‍ രംഗത്ത് ഏറെ പ്രശസ്തി നേടിയതുമായ ഒരു പദമുണ്ട്. ഏതാണത്?
A | റാം |
B | മൗസ് |
C | ഹാർഡ്വെയർ |
D | സോഫ്റ്റ്വെയർ |
Question 28 Explanation:
സോഫ്റ്റ്വെയർ
കമ്പ്യൂട്ടറിൽ ജോലികൾ ചെയ്തുതീർക്കാനാവശ്യമായ കമ്പ്യൂട്ടർ പ്രോഗ്രാമുകളും നടപടിക്രമങ്ങളും ഉപയോഗസഹായികളുമടങ്ങുന്ന സമാഹാരമാണ് കമ്പ്യൂട്ടർ സോഫ്റ്റ്വെയർ. സോഫ്റ്റ്വെയർ എന്ന പദം കമ്പ്യൂട്ടറുകളുമായി ബന്ധപ്പെടുത്തി ആദ്യം ഉപയോഗിച്ചത് 1957-ൽ ജോൺ ഡബ്ലിയു. റ്റക്കി ആണ്. സോഫ്റ്റ്വെയറിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ
Question 29 |
ഇന്റെർനെറ്റ് കമ്പ്യൂട്ടർ ശൃംഘലയ്ക്ക് തുടക്കമിട്ട രാജ്യം ഏതാണ്?
A | അമേരിക്ക |
B | ജപ്പാൻ |
C | സ്വിറ്റ്സ്ർലാന്റ് |
D | ക്യാനഡ |
Question 29 Explanation:
അമേരിക്ക
1957-ലെ റഷ്യൻ വാർത്താവിനിമയ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണം അമേരിക്കൻ ഐക്യനാടിന് ഒരു വെല്ലുവിളിയായിതീരുകയും അവരുടെ പ്രതിരോധാവശ്യങ്ങൾക്കുള്ള ഗവേഷണസ്ഥാപനമായ അർപ്പ (ARPA)-അഡ്വാൻസ്ഡ് റിസേർച്ച് പ്രൊജെക്റ്റ് ഏജൻസി (Advanced Research Project Agency), 1969-ൽ അർപനെറ്റ് (ARPANET) എന്ന നെറ്റ്വർക്കിന് രൂപം കൊടുക്കുകയുണ്ടായി. ഇതിന്റെ ഉദ്ദേശ്യം യഥാർത്ഥത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങൾ ആയിരുന്നു. ഒരു കുടിയേറ്റവാണിജ്യരാജ്യമായ അമേരിക്കൻ ഐക്യനാടുകൾ അവരുടെ വാണിജ്യപരമായ നേട്ടങ്ങൾക്ക് അർപനെറ്റിനെ ഉപയോഗിക്കുവാൻ തുടങ്ങി. വിശദമായി വായിക്കുക.
Question 30 |
ആദ്യമായി മൗസ് ഉപയോഗിച്ചുള്ള കമ്പ്യൂട്ടറുകൾ മാർക്കറ്റിൽ ഇറക്കിയ കമ്പനി ഏതാണ്?
A | മൈക്രോസോഫ്റ്റ് |
B | ലെനോവ |
C | ആപ്പിൾ |
D | ഇന്റൽ |
Question 30 Explanation:
ആപ്പിൾ
കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും,സോഫ്റ്റ്വയർ നിർമ്മാണ രംഗത്തും പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ് ആപ്പിൾ കമ്പ്യൂട്ടർ ഇൻകോർപ്പറേഷൻ എന്നു മുന്നേ അറിയപ്പെട്ടിരുന്ന ആപ്പിൾ ഇൻകോർപ്പറേഷൻ. മാക്കിൻറോഷ് ശ്രേണിയിൽ പെട്ട കമ്പ്യൂട്ടറുകൾ, ഐപോഡ്, ഐപാഡ്, ഐഫോൺ, സോഫ്റ്റ്വെയറുകൾ എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ. <അ ഹ്രെഫ്="http://ml.wikipedia.org/wiki/Apple_Inc." target="_blank">കൂടുതൽ വിവരങ്ങൾ
Once you are finished, click the button below. Any items you have not completed will be marked incorrect.
Get Results
There are 30 questions to complete.
You have completed
questions
question
Your score is
Correct
Wrong
Partial-Credit
You have not finished your quiz. If you leave this page, your progress will be lost.
Correct Answer
You Selected
Not Attempted
Final Score on Quiz
Attempted Questions Correct
Attempted Questions Wrong
Questions Not Attempted
Total Questions on Quiz
Question Details
Results
Date
Score
Hint
Time allowed
minutes
seconds
Time used
Answer Choice(s) Selected
Question Text
All done
🙁 മോശമായിപ്പോയല്ലോ!
സാരമില്ല. വ്യത്യസ്തമായ ഒരു സബ്ജക്റ്റ് ആയതു കൊണ്ടാവും. എങ്കിലും കമ്പ്യൂട്ടറിനെ പറ്റിയും ഇൻഫോർമേഷൻ ടെക്നോളജിയെ പറ്റിയുമൊക്കെ അടിസ്ഥാന വിവരങ്ങൾ ഇക്കാലത്ത് നിർബന്ധമായും അറിഞ്ഞിരിക്കണം!
അല്പം പോക്കാണ്, സാരമില്ല, നന്നാക്കി എടുക്കാവുന്നതേയുള്ളൂ.
മോശമെന്നു പറയുന്നില്ല. എന്നാലും കൂടുതൽ ട്രൈ ചെയ്യുക. നല്ല വായന ഫലം ചെയ്യും.
പുലി! ഇത്രേം കിട്ടുമെന്ന് കരുതിയില്ല കേട്ടോ!! എങ്കിലും ഒന്നൂടെ ആഞ്ഞു പിടിക്കാമായിരുന്നു!
പെരുപ്പിച്ചു!! ഒന്നു ചോദിച്ചോട്ടേ, എത്രാമത്തെ പ്രാവശ്യമാണിത് അറ്റന്റ് ചെയ്തത്!! എന്തായാലും ഇനി ഈ ചോദ്യങ്ങൾ ഏതു പാതിരാത്രിക്കു ചോദിച്ചാലും എണിറ്റ് പറഞ്ഞേക്കണം!!
ടെക്നോപാര്‍ക്ക് കഴക്കൂട്ടത്തല്ലേ സ്ഥിതി ചെയ്യുന്നത്. കാര്യവട്ടത്തല്ലല്ലോ