പാടുവാന്‍ മറന്നുപോയ്…
സ്വരങ്ങളാമെന്‍ കൂട്ടുകാര്‍…
എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു…
അപസ്വരമുതിരും ഈ മണിവീണ തന്‍
തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി…
അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരും
ഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍..
എങ്കിലും വെറുതെ പാടുന്നു ഞാന്‍
കരളില്‍ വിതുമ്പുമെന്‍
മൗന നൊമ്പരം ശ്രുതിയായ്….