കാളപെറ്റു എന്നു കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന മനോരമക്കാരനെ അല്പം വിമർശിക്കാതെയും വയ്യ. വാർത്തകൾ കിട്ടിയ മുറയ്ക്ക് പ്രസിദ്ധീകരിക്കാതെ, അതിനെ കുറിച്ച് നന്നായി അന്വേഷിച്ചുതന്നെ വേണമായിരുന്നു ഇങ്ങനെയൊരു വാർത്ത കൊടുക്കാൻ! സത്യത്തിൽ എന്താണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം എന്നവർ അന്വേഷിക്കണമായിരുന്നു… അല്ലെങ്കിൽ, ഈ ഓപ്പറേറ്റിങ് സിസ്റ്റം ഏതു കോറിനെ ബെയ്സ് ചെയ്താണ് എഴുതിയിരിക്കുന്നത്, അതിൽ ഈ കുട്ടികൾ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെ എന്നൊക്കെ ഒന്നു വിശദീകരിക്കണമായിരുന്നു.. മനോരമയുടെ വാർത്ത കാണുക:
വിന്‍ഡോസ്, ലിനക്സ്, മാക്കിന്റോഷ് തുടങ്ങി ഏത് ഓപ്പറേറ്റിങ് സോഫ്ട്വെയറുകളില് കെ പഴകിയവര്‍ക്കും സിന്‍ക്യു (SinQ) സ്വന്തം വീടു പോലെ പരിചയം തോന്നും. പുന്നപ്ര സഹകരണ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ സംഘടനയായ Zinquin–ന്റെ സഹായത്തോടെ കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ശ്രീരാജ്, വിഷ്ണുപ്രസാദ്, ക്രിസ്റ്റി, അഭിജിത്ത് എന്നിവര്‍ ചേര്‍ന്നു വികസിപ്പിച്ചെടുത്ത സ്വതന്ത്ര സൗജന്യ ഓപ്പറേറ്റിങ് സിസ്റ്റമാണ് സിന്‍ക്യു. സ്വതന്ത്ര ഓപ്പറേറ്റിങ് സോഫ്ട്വെയറുകള് സാങ്കേതികമായി മുന്നിലാണെങ്കിലും കാഴ്ചയില്‍ ബോറന്മാരാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഉപയോഗിക്കുന്നവര്‍ക്ക് ഈസിയായി ചെയ്യാവുന്ന പല ആപ്ലിക്കേഷനുകളുടേയും പണി സ്വതന്ത്ര സോഫ്റ്റ്വെയര് നിര്‍മാതാക്കള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. അത്തരം പണികള്‍ പൂര്‍ത്തിയാക്കി, സ്റ്റെലിഷ് ആയി, എല്ലാ ഓപ്പറേറ്റിങ് സോഫ്ട്വെയറുകളുടെയും പ്രതീതി ഒരു സോഫ്ട്വെയറില് ആവിഷ്കരിച്ചതാണ് പുതിയ സോഫ്ട്വെയറിന്റെ ജാതകം.
ഡിവിഡിയോ, പെന്‍ഡ്രവോ ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാൻ സിംഗിള്‍ മൗസ് ക്ലിക്ക് മാത്രം. ഇന്നലെ കണ്ട സിന്‍ക്യു ആയിരിക്കില്ല ഇന്നത്തേത് എന്നു നിര്‍മാതാക്കള്‍. സിന്‍ക്യുവിന് ആവശ്യം വെറും നാല് ജിബി (GB) – ഫ്രീ സ്പെയ്സ് മാത്രം. 555 ആപ്ലിക്കേഷനുകൾ; അതും പുതിയ പതിപ്പുകള്‍ ഇതില്‍ ലഭ്യം.
മൊബെല്‍ ഫോണ്‍ പോലെ ലളിതമായി സിന്‍ക്യു ഉപയോഗിക്കാം. സ്പീഡാണ് മറ്റൊരു പ്രത്യേകത. വിന്‍ഡോസിനു സമാനമായ യൂസര്‍ ഇന്റര്‍ഫേസ്, വെറസുകളില്‍ നിന്നുള്ള സമ്പൂര്‍ണ പരിരക്ഷ, അനായാസമായ ഇന്സ്റ്റലേഷന്, പതിനായിരം രൂപയില്‍ താഴെ വിലയുള്ള ശേഷി കുറഞ്ഞ കംപ്യൂട്ടറുകളില്‍ പോലും ഉയര്‍ന്ന വേഗം എന്നിവ സിന്‍ക്യുവിന്റെ ചില വിശേഷണങ്ങള്‍ മാത്രം. ത്രീഡി എഫക്ടില്‍ മാറ്റാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ ഡെസ്ക്ടോപ്പ് ആകര്‍ഷകം. ഗ്രാഫിക്സിനു അധിക പ്രാധാന്യം നല്‍കിയിട്ടുണ്ട്. സാധാരണക്കാരന് മുതല്‍ കംപ്യൂട്ടര്‍ വിദഗ്ധന്‍ വരെ ഇഷ്ടപ്പെടുന്ന ഫ്ളെക്സിബിലിറ്റി. ഇന്ത്യയിലെ സ്കൂളുകളെ കൂടി പരിഗണിച്ച് ഹാര്ഡ്വെയര് സൗകര്യമനുസരിച്ച് ഒന്നിലേറെ മൗസും, കീ ബോര്‍ഡും ഉപയോഗിക്കാന്‍ സൗകര്യം നല്കുന്നു. തിരിച്ചെടുക്കാന്‍ പറ്റാത്ത ‘മെമ്മറി ഡിലീറ്റ്. എല്ലാ കമ്പനികളുടെയും മൊബെല്‍ ഫോണ്‍ പിസി സ്യൂട്ട് ഇതില്‍ ഉപയോഗിക്കാം. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷനു പിസി സ്യൂട്ട് ആവശ്യമില്ല. പുതുതായി രംഗത്തു വരുന്ന സോഫ്ട്വെയറുകള് ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ച് സോഫ്ട്വെയര് ആര്‍ക്കും അപ്ഡേറ്റ് ചെയ്യാം.
സിന്‍ക്യു സൗജന്യ വിതരണത്തിന് തയാറാണ്. ഡിവിഡികള്‍ പുന്നപ്രയിലെ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റില്‍ ലഭ്യമാണ്. ഫോണ്‍ : 9497221221, 9037128983, 9037865774, 9061061356.
ഇ മെയില്‍: zinqmail@yubi.in
ഈ ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കിയ കുട്ടികളുടെ അറിവിലേക്കായി ചില കാര്യങ്ങൾ, ഇതിനെ പറ്റി ബ്ലോഗിൽ ഷെയർ ചെയ്തപ്പോൾ ഗൂഗിൾ ബസ്സിൽ കിട്ടിയ ചില കമന്റുകൾ കൂടി ഇവിടെ ഉൾപ്പെടുത്തുന്നു. അതു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
dear brother my name is christy i’m from yubi.we are open source lovers and promoter its my blog post. it explain the orgin of ZinQ.also using name ubuntu in public is violation of ubuntu rights(this info from a friend at trivandram fsf.)
http://jkuttu.blogspot.com/2011/08/zinq.html