മലയാളം വിക്കിപീഡിയയും മലയാളം വിക്കിസമൂഹവും മറ്റ് ഇന്ത്യൻ ഭാഷാ വിക്കിസമൂഹങ്ങൾക്ക് മാതൃകയായി തീർന്ന ചില മേഖലകൾ:
- ഓരോ ലേഖനങ്ങളിലും ഏറ്റവും അധികം മെച്ചപ്പെടുത്തലുകൾ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
- പുതിയ എഴുത്തുകാർക്കുവേണ്ടി വിക്കിപഠനശിബിരം, വിക്കിസംഗമങ്ങൾ എന്നിവ തുടർച്ചയായി നടത്തുന്ന ഇന്ത്യൻ വിക്കിസമൂഹം
- സൗജന്യമായി വിക്കിപീഡിയ സി.ഡി, വിക്കിഗ്രന്ഥശാല സി. ഡി തുടങ്ങിയവ നിർമ്മിച്ച് വിതരണം ചെയ്ത ഏക ഇന്ത്യൻ വിക്കി സമൂഹം
- ഭാഷാതലത്തിൽ സ്വതന്ത്രവും സമ്പൂർണ്ണവുമായി ഒരു വിക്കി കോൺഫറൻസ് നടത്തി വിജയിപ്പിച്ച ഏക ഇന്ത്യൻ വിക്കി സമൂഹം
- സംസ്ഥാന വിദ്യാഭ്യാസവകുപ്പ്, സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, കേരളത്തിലെ വിവിധ സാംസ്കാരിക,സാമൂഹിക സംഘടനകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസവും സഹകരണവും ആർജ്ജിച്ച് ഉല്പാദനപരവും പരസ്പരപ്രായോജികവുമായി പ്രവർത്തിച്ച സന്നദ്ധസംഘം
- വിക്കിമീഡിയ ഫൗണ്ടേഷന്റെ ഏറ്റവും അധികം ഉപസംഘടനകളിലും ടീമുകളിലും സാന്നിദ്ധ്യമുള്ള ഇന്ത്യൻ വിക്കി സമൂഹം
- ആദ്യമായി സ്കൂളുകൾ മുഖേന ഇന്ത്യയിൽ വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതി തുടങ്ങിയ ഇന്ത്യൻ വിക്കി സമൂഹം
ഇവയ്ക്കെല്ലാം പുറമേ, ഇന്ത്യയിലേയും ആഫ്രിക്ക പോലുള്ള വികസ്വരസമൂഹങ്ങളിലേയും വിക്കിസംരംഭങ്ങൾക്കു മാതൃകയാക്കാവുന്ന നിരവധി പുത്തൻപരീക്ഷണങ്ങൾ ഓരോ നാൾ കഴിയുമ്പോളും മലയാളം വിക്കിസമൂഹം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നു.
ഇന്റർനെറ്റിൽ മലയാളം വിക്കിപീഡിയ വായിച്ചു http://ml.wikipedia.org ഈ ലിങ്കിൽ പോവുക. നിങ്ങൾക്കും വിക്കിപീഡിയയിൽ എങ്ങനെ ഭാഗമാവാം എന്നറിയാൻ, സഹായത്തിനു് മലയാളം വിക്കി സമൂഹത്തിന്റെ ഇമെയിൽ വിലാസം കുറിച്ചെടുത്ത് മെയിൽ അയക്കുക: help@mlwiki.in