Skip to main content

മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ

അഴകിയ രാവണൻ, azhakiya ravanan, kavya madhavan
അഴകിയ രാവണൻ, കാവ്യാമാധവൻ

തന നനന താന താന … പവിഴ മഴ…
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തന നാന നാന താനനാ
ഗന്ധര്‍വ ഗാനമീ മഴ, ആദ്യാനുരാഗരാമഴ…

പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ
പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ

അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ
അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ
മിണ്ടുന്നതെല്ലാം തെളിനീര്‍ മഴ
പ്രിയ ചുംബനങ്ങള്‍ പൂന്തേന്‍ മഴ
മെല്ലെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍
ഉള്ളില്‍ ഇളനീര്‍ മഴ (മെല്ലെ മാറോടു..)
പുതു മഴ…..ആ… ആ…
പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ

വിരഹങ്ങളേകി ചെന്തീ മഴ
അഭിലാഷമാകേ മായാ മഴ
സാന്ത്വനം പെയ്തു കനിവിന്‍ മഴ
മൌനങ്ങള്‍ പാടി ഒളിനീര്‍ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (പ്രേമ സന്ദേശ…)
സ്വരമഴ ആ… ആ…

പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ
ആദ്യാനുരാഗരാമഴ…
………. ……..
Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
Music: വിദ്യാസാഗർ
Singer: സുജാത മോഹൻ
Raaga: ആഭേരി
Film: അഴകിയ രാവണൻ

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി
(ഓര്‍മ്മതന്‍)

എവിടെത്തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി
നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരു സ്വപ്നം മാത്രം ഒരു ദുഖം മാത്രം
വ്യോമാന്തരത്തിലെ സന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീലനേത്രങ്ങള്‍
(ഓര്‍മ്മതന്‍)

കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞു പിന്നെ ഞാനെന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജ്ന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്സി ഡെയ്സി ഡെയ്സി
(ഓര്‍മ്മതന്‍)

വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം

വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോലെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കള മധുരമാം കാലൊച്ച കേട്ടു
മധുരമാം കാലൊച്ച കേട്ടു (2)

ഹൃദയത്തിന്‍ തന്ത്രിയില്‍ ആരോ വിരല്‍ തൊടും
മൃദുലമാം നിസ്വനം പോലെ..
ഇലകളില്‍ ജലകണം ഇറ്റു വീഴും പോലെ
ഉയിരില്‍ അമൃതം തളിച്ച പോലെ
തരള വിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരി തരിച്ചു പോയി
അറിയാതെ കോരി തരിച്ചു പോയി (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍…)

ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം നുകരാതെ ഉഴറും പോലെ
അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കള മെഴുതുന്നോരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു
മറ്റൊരു സന്ധ്യയായ് നീ വന്നു (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍…)

പറയുവാനാവാത്തൊരായിരം കഥനങ്ങള്‍

പറയുവാനാവാത്തൊരായിരം കഥനങ്ങള്‍
ഹൃദയത്തില്‍ മുട്ടിവിളിച്ചിടുമ്പോള്‍
ഇനിയെനിക്കിവിടിരുന്നൊറ്റയ്‌ക്കു പാടുവാന്‍
കഴിയുമോ രാക്കിളിക്കൂട്ടുകാരീ…
ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
അടപൊട്ടിവിരിയുമോ പാട്ടുകാരീ…
ഇനിയെന്റെ ഓര്‍മ്മകളില്‍ നിറമുള്ള പാട്ടുകള്‍
മണിവീണ പാടുമോ കൂട്ടുകാരീ…
നഷ്ടമോഹങ്ങള്‍‌ക്കുമേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ…

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ

മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ
മനപ്പന്തലില്‍ മഞ്ചലില്‍ മൌനമായ് നീ മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നൂ
അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു
ഉയിര്‍പൈങ്കിളി എന്നുമീ യാത്രയില്‍ നിന്‍ നിഴല്‍പ്പാട് ഞാനല്ലയോ

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍

മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നു വീഴുമെന്‍ നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍
തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദം
ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍
ഉഷസന്ധ്യ തന്‍ നാളമെ നിന്റെ മുന്നില്‍ വഴിപ്പൂവു ഞാനോമനേ

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ
കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ ഈ ജന്‍‌മമേകുന്നു ഞാന്‍

പത്തുവെളുപ്പിന് മുറ്റത്തുനിക്കണ കസ്തൂരിമുല്ലക്ക് കാതുകുത്ത്

പത്തുവെളുപ്പിന് മുറ്റത്തുനിക്കണ
കസ്തൂരിമുല്ലക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്
(പത്തുവെളുപ്പിന്)

വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍
പഞ്ചമിചന്ദ്രന് പാലൂട്ട് (2)
വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന്
കല്ലടിക്കോട്ടെന്ന് കല്യാണം
(പത്തുവെളുപ്പിന്)

കല്യാണപ്പെണ്ണിനും ചെക്കനുമിന്ന്
കിള്ളിക്കുറിശ്ശിയില്‍ വരവേല്‍പ്പ്(2)
നാക്കില നിറപറ പൂക്കുല പൊന്‍‌കണി
നാലുംവച്ചുള്ളൊരു വരവേല്‍പ്പ്
(പത്തുവെളുപ്പിന്)

മാനത്തുരാത്രിയില്‍ പുള്ളിപ്പുലിക്കളി
മായന്നൂര്‍ കാവില്‍ പാവക്കൂത്ത്
പെണ്ണിനുരാത്രിയില്‍ പൂത്തിരുവാതിര
ചെക്കന്റെ മോറ് ചെന്താമര
(പത്തുവെളുപ്പിന്)

ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം

അ അ അ…. അ അ അ..
അ അ അ അ.. അ അ അ അ …അ അ
ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ് (ദേവാങ്കണങ്ങള്‍)

സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും അ അ അ അ…അ അ അ
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി തേടവേ (ദേവാങ്കണങ്ങള്‍)

ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍
സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി
സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ
മ ഗ സ നി ധ പ ധ നി സ പ മ ഗ……
ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍
ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലെ (2)
വരവല്ലകി തേടും അ അ അ അ… അ അ അ..
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍…(ദേവാങ്കണങ്ങള്‍)

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ..
ഞാന്‍ പാടും ഗീതത്തോടാണോ..
പറയൂ നിനക്കേറ്റം ഇഷ്ടം…
പക്ഷേ പകല്‍പോലെ ഉത്തരം സ്പഷ്ടം..
രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ..
ഞാന്‍ പാടും ഗീതത്തോടാണോ..

ശംഖുമില്ലാ..കുഴലുമില്ലാ…
നെഞ്ചിന്‍റെയുള്ളില്‍ നിന്നീനഗ്ന സംഗീതം
നിന്‍ കാല്‍ക്കല്‍ വീണലിയുന്നൂ…
വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ…
ചന്ദനം പോല്‍ മാറിലണിയുന്നൂ‍….
നിന്‍റെ മന്ദസ്മിതത്തില്‍ ഞാന്‍ കുളിരുന്നു…
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം…

കൊട്ടുമില്ലാ.. കുടവുമില്ലാ..
നെഞ്ചില്‍ തുടിക്കും‍ ഇടക്കയിലെന്‍ സംഗീതം
പഞ്ചാഗ്നി പോല്‍ ജ്വലിക്കുന്നൂ..
സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ..
നിന്‍ തിരുമെയ് ചേര്‍ത്തു പുല്‍കുന്നൂ..
നിന്‍റെ മധുരത്തില്‍ ഞാന്‍ വീണുറങ്ങുന്നൂ..
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം…

ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയില്‍ വീഴവേ

ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ..
(ഒരു രാത്രി)

പലനാളലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീ
വിരിയാനൊരുങ്ങി നില്‍ക്കയോ..
വിരിയാനൊരുങ്ങി നില്‍ക്കയോ…
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയേകിടന്നു മിഴിവാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു
നെറുകില്‍ തലോടി മാഞ്ഞുവോ..
നെറുകില്‍ തലോടി മാഞ്ഞുവോ…
(ഒരു രാത്രി)

മലര്‍മഞ്ഞു വീണ വനവീഥിയില്‍
ഇടയന്റെ പാട്ടു കാതോര്‍ക്കവേ..
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍
മനസ്സിന്റെ പാട്ടു കേട്ടുവോ..
മനസ്സിന്റെ പാട്ടു കേട്ടുവോ…
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണിദീപമേ..
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍
തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം…
(ഒരു രാത്രി)

Lyricist: ഗിരീഷ് പുത്തഞ്ചേരി
Music: വിദ്യാസാഗർ
Singer: കെ ജെ യേശുദാസ്
Film: സമ്മർ ഇൻ ബെത്‌ലഹേം
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ

ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം

ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്ദം
പ്രിയയോ കാമശിലയോ –
നീയൊരു പ്രണയഗീതകമോ

ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ്
ഇതളിട്ടുണരും താളലയങ്ങള്‍
ഈറന്‍ പൂന്തുകിലായ്
രതിയോ രാഗനദിയോ
നീ സുഖരംഗസോപാനമോ

ഓമനേ നിന്‍ മന്ദഹാസം പൂനിലാക്കുളിരായ്
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ – പ്രേമനിധിയോ
നീ സുഖ സ്വര്‍‌ഗ്ഗവാസന്തമോ

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights