ആറാമിന്ദ്രിയ കാഴ്‌ചകള്‍

ആറാമിന്ദ്രിയ കാഴ്ചകളുമായി വന്ന് ലോകത്തെയാകെ ആശ്ചര്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രണവ് മിസ്റ്റ്രിയെന്ന ഗുജറാത്തി ചെറുപ്പക്കാരനെ ആരു മറന്നിരിക്കാനിടയില്ല. കേവലമൊരു ക്യാമറയും ഒരു കുഞ്ഞു പ്രജക്‌റ്ററും വിരലിലണിയാവുന്ന ചെറിയ നാലു കളര്‍ മാര്‍ക്കേര്‍സും ഒരു മൊബൈല്‍ ഫോണും കൊണ്ട് മുമ്പ് ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള അത്ഭുതങ്ങള്‍ നമുക്കു മുന്നില്‍ തുറന്നു കാട്ടിയ MIT – കാരന്‍. അത്ഭുതകരങ്ങളായ പല കണ്ടുപിടുത്തങ്ങളും മുമ്പ് നടത്തിയെങ്കിലും SixthSense എന്ന ആറാമിന്ദ്രിയ വിദ്യകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതിലൂടെയാണ്‌ ഇദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റിയത്. അദൃശ്യമായ കമ്പ്യൂട്ടര്‍ മൗസ്, ഇന്റലിജെന്റ് സ്റ്റിക്കി നോട്സ്, സ്മാര്‍ട് പെന്‍ എന്നിവയൊക്കെയണ്‌ ഇതിനു മുമ്പു നടത്തിയ കണ്ടുപിടുത്തങ്ങളില്‍ പ്രധാനപ്പെട്ടവ. SixthSense എന്ന ടെക്നോളജിയിലൂടെ ഒത്തിരി അവാള്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.

പ്രണവ് വീണ്ടും മാധ്യമങ്ങളിലേക്കു വന്നത്ത് മറ്റൊരു വാര്‍ത്തയുമായാണ്‌. SixthSense എന്ന സാങ്കേതികവിദ്യയുടെ പുറകിലുള്ള സോഫ്റ്റ്വെയര്‍ ഓപ്പണ്‍‌സോഴ്‌സാക്കി ആര്‍ക്കും ഡൗണ്‍ലോഡു ചെയ്തെടുക്കാവുന്ന രീതിയില്‍ അദ്ദേഹം ലോകത്തിനു സമര്‍പ്പിക്കുകയാണ്‌. പുറംലോകവുമായി കമ്പ്യൂട്ടനെ എങ്ങനെ നന്നായി കൂട്ടിയിണക്കി നമുക്കുപകാരപ്രദമായ രീതിയില്‍ മാറ്റിയെടുക്കാം എന്നതിന്റെ ദൃഷ്ടാന്തമാണീ കണ്ടു പിടുത്തം. നമ്മുടെ കയ്യിലുള്ള ട്രൈന്‍ ടിക്കറ്റില്‍ നിന്നും തന്നെ അതിന്റെ PNR സ്റ്റാറ്റസ് കാണുക, പത്രത്തിലെ ഒരാളുടെ പ്രസംഗത്തിന്റെ ചിത്രം ഉണ്ടെന്നു വിചാരിക്കുക, അടുത്തനിമിഷം ആ പത്രത്തില്‍ തന്നെ ഫോട്ടോയുടെ സ്ഥാനത്ത് ചലിക്കുന്ന വീഡിയോ ദൃശ്യമായി കാണുകയും പ്രാസംഗികന്റെ ശബ്ദം നുമുക്കു കേള്‍ക്കുകയും ചെയ്യുക, പത്രത്താളില്‍ ഉള്ള ഒരു നല്ല ഫോട്ടോ പെറുക്കിയെടുത്ത് നമ്മുടെ പേര്‍സണല്‍ കമ്പ്യൂട്ടറിലേക്കിടുക, അതിനെ മാറ്റം വരുത്തുക, അതേ ഇങ്ങനെ ആറാമിന്ദ്രിയവിദ്യയിലൂടെ അനാവൃതമാവുന്ന കാര്യങ്ങള്‍ ഒട്ടനവധിയാണ്‌. എന്താണീ ആറാമിന്ദ്രിയ കാഴ്ച്ചകള്‍ എന്നു ഇനിയും മനസിലാകത്തവരുണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക. പ്രണവ് TEDIndia conference – ല്‍ നടത്തിയ ഒരു സ്പീച്ചിന്റെ വീഡിയോ ദൃശ്യമാണിത്. ഈ സ്പീച്ചിന്റെ അവസാനമാണ്‌ പ്രണവ് ഈ സോഫ്റ്റ്വെയര്‍ ഓപ്പണ്‍സോഴ്സായി പബ്ലിഷ് ചെയ്യുന്നുവെന്ന് തുറന്നു പറഞ്ഞത്.


ഇരുപതിനായിരം രൂപയില്‍ താഴെമാത്രം വില വരുന്ന ഉപകരണങ്ങള്‍ മാത്രമേ ഈ സാങ്കേതികവിദ്യയുടെ ഉപകരണങ്ങള്‍ക്കു മുതല്‍മുടക്കു വരികയുള്ളൂ എന്ന് പ്രണവ് അവകാശപ്പെടുന്നു. ഓപ്പണ്‍സോഴ്‌സ് ലൈസന്‍‌സില്‍ സോഫ്‌റ്റ്വെയര്‍ കൊടുക്കുന്നതിനോടൊപ്പം അതെങ്ങനെ അസംബിള്‍ ചെയ്യണമെന്നതിനേക്കുറിച്ചുള്ള വിശദമായ വിവരങ്ങളും അദ്ദേഹം പങ്കുവെയ്ക്കും.

അധികവായനയ്‌ക്ക് നിങ്ങളെ പ്രണവിന്റെ ഈ സൈറ്റിലേക്കു ക്ഷണിക്കുന്നു