അമ്മായിയപ്പനു പണമുണ്ടെങ്കില്‍ സംബന്ധം പരമാനന്ദം

അമ്മായിയപ്പനു പണമുണ്ടെങ്കില്‍
സംബന്ധം പരമാനന്ദം…
അമ്മായിയപ്പന്‍ പെഴയാണെങ്കില്‍
സംബന്ധം അസംബന്ധം…

തന്തക്കും തള്ളയ്ക്കും ഒരു മകളാകണം
ബന്ധത്തിലാണുങ്ങളില്ലാതെയാകണം
ചന്തം തികഞ്ഞൊരു പെണ്ണാകണം
എന്തിനും ഏതിനും ഒരുങ്ങിയിരിക്കണം

അളിയന്മാരുണ്ടെങ്കില്‍ അതു കുറെ കുഴപ്പം
അനിയന്മാരാണെങ്കിലതിലേറെ കടുപ്പം
തരകന്മാരുണ്ടെങ്കില്‍ ഇടയ്ക്കിടെ തര്‍ക്കം
ആരാനുമില്ലെങ്കില്‍ അതു താന്‍ സ്വര്‍ഗ്ഗം

തന്നതു കഴിക്കണം തിന്നതു ദഹിക്കണം
ഇന്നതു വേണമെന്നു ചൊല്ലാതിരിക്കണം
പെണ്ണിനെ നോക്കി ഇടയ്ക്കൊന്നു ചിരിയ്ക്കാണം
കണ്ണാടി മുറിക്കുള്ളില്‍ മിണ്ടാതിരിക്കണം

കളിത്തോഴൻ എന്ന സിനിമയ്ക്കുവേണ്ടി പി. ഭാസ്കരൻ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി എ. എൽ. രാഘവൻ ആലപിച്ച ഗാനം