പ്രശ്നോത്തരി 13, പൊതുവിജ്ഞാനം, കേരളം
പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യാവലിയാണ് ഇവിടെ.
30 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവിടേയും ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
ഇനി താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാം.
30 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവിടേയും ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
ഇനി താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാം.
Start
അഭിനന്ദനങ്ങൾ!!
പ്രശ്നോത്തരി 13, പൊതുവിജ്ഞാനം, കേരളം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
പ്രശ്നോത്തരി 13, പൊതുവിജ്ഞാനം, കേരളം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.
Question 1 |
വൃത്താന്ത പത്രപ്രവർത്തനം ആരുടെ കൃതിയാണ്?
A | കേസരി ബാലകൃഷ്ണപിള്ള
|
B | കണ്ടത്തിൽ വറുഗീസ് മാപ്പിള
|
C | സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
|
D | കെ.സുകുമാരൻ |
Question 1 Explanation:
പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള (1878 മേയ് 25 - 1916 മാർച്ച് 28). സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന പത്രത്തിന്റെ പേരായിരുന്നു. രാമകൃഷ്ണപിള്ള പത്രാധിപരായിരിക്കുമ്പോൾ നിർഭയമായി പത്രം നടത്തുകയും അഴിമതികളും മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു.
Question 2 |
ഉരുളയ്ക്ക് ഉപ്പേരി എന്ന ശൈലിയുടെ അർഥം എന്താണ്?
A | രുചികരമായ ഭക്ഷണം
|
B | നേർ വിപരീതം
|
C | തക്ക മറുപടി
|
D | നിഷ്ഫല വസ്തു
|
Question 3 |
ദൗഹിത്രി എന്ന വാക്കിന്റെ അർത്ഥമെന്ത്?
A | മകന്റെ മകൾ
|
B | മകന്റെ മകൻ |
C | മകളുടെ മകൾ
|
D | മകളുടെ മകൻ |
Question 4 |
അവന്റെ സാമർത്ഥ്യം ഏവരേയും അതിശയിപ്പിച്ചു. സാമർത്ഥ്യം എന്ന പദം ഏത് വിഭാഗത്തിൽപെടുന്നു?
A | നാമം
|
B | തദ്ധിതം |
C | കൃത്ത്
|
D | ക്രിയ |
Question 4 Explanation:
നാമങ്ങളിൽ നിന്നോ ഭേദകങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമശബ്ദങ്ങളാണ് തദ്ധിതം. ക്രിയാധാതുക്കളിൽ നിന്ന് നിഷ്പാദിപ്പിക്കാവുന്ന ശബ്ദങ്ങളെ കൃത്ത് എന്നും പറയുന്നു. ഒരു ഭാഷയുടെ നവശബ്ദനിഷ്പാദനശക്തി സ്ഥിതിചെയ്യുന്നത് അതിലെ കൃത്തുകളിലും തദ്ധിതങ്ങളിലുമാണ്. സംസ്കൃതത്തിൽനിന്നും ഇംഗ്ലീഷിൽനിന്നും പദങ്ങൾ സ്വീകരിക്കാൻ തുടങ്ങിയതിന്റെ ഫലമായി മലയാളത്തിന്റെ തനതായ രൂപനിഷ്പാദനക്ഷമത ദുർബബലമായിത്തീരുന്നു.
Question 5 |
കുഞ്ഞനന്തൻ നായരുടെ തൂലികാനാമം ഏതാണ്?
A | മാലി
|
B | തിക്കോടിയൻ
|
C | ഉറുബ്
|
D | ശ്രീ |
Question 5 Explanation:
മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് തിക്കോടിയൻ എന്ന പി. കുഞ്ഞനന്തൻ നായർ (1916 – ജനുവരി 28, 2001). പ്രശസ്ത ഹാസ്യസാഹിത്യകാരൻ സഞ്ജയനാണ് കുഞ്ഞനന്തൻനായർക്ക് തിക്കോടിയനെന്ന പേരിട്ടത്. കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ് അദ്ദേഹം ജനിച്ചത്. അമച്വർ നാടകങ്ങളിലൂടെ കടന്നുവന്നു മലയാള നാടകപ്രസ്ഥാനത്തിനു കരുത്തുറ്റ സംഭാവനകൾ നൽകിയ നാടകകൃത്താണ് തിക്കൊടിയൻ. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലായ 'ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ 'ജീവിതം' എന്ന നാടകത്തിലാണ് തുടക്കം.
Question 6 |
'Exclamation mark' - എന്നതിന്റെ ശരിയായ പരിഭാഷ ഏത്?
A | വിക്ഷേപണി
|
B | ഉദ്ധരണി
|
C | ഭിത്തിക |
D | അങ്കുശം
|
Question 7 |
ആദ്യമായി എഴുത്തച്ഛൻ പുരസ്കാരം നേടിയ നോവലിസ്റ്റ് ആരാണ്?
A | കോവിലൻ |
B | തകഴി
|
C | എം.മുകുന്ദൻ
|
D | ഒ.വി.വിജയൻ
|
Question 7 Explanation:
നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ 1912 ഏപ്രിൽ 17ന് ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു.
ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. കേരള മോപ്പസാങ്ങ് എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്.
Question 8 |
ആദ്യ വയലാർ അവാർഡിന് അർഹത നേടിയത് ആരാണ്?
A | സുഗത കുമാരി |
B | ബാലാമണിയമ്മ
|
C | കമലാ സുരയ്യ
|
D | ലളിതാംബിക അന്തർജ്ജനം |
Question 8 Explanation:
കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായിരുന്നു ലളിതാംബിക അന്തർജ്ജനം (ജനനം - 1909 മാർച്ച് 30, മരണം - 1987 ഫെബ്രുവരി 6). ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ മനസ്സിൽ ലളിതാംബിക അന്തർജ്ജനം ചിര:പ്രതിഷ്ഠ നേടി. അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ് , 1998). മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ കാലാന്തരേണ അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി.
കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോൻ പ്രൈസും, 1973ൽ സീത മുതൽ സത്യവതി വരെ എന്ന കൃതിക്കു നിരൂപണം/പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.
കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോൻ പ്രൈസും, 1973ൽ സീത മുതൽ സത്യവതി വരെ എന്ന കൃതിക്കു നിരൂപണം/പഠനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാർ പുരസ്കാരവും ലഭിച്ചു. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.
Question 9 |
ആദ്യത്തെ ജ്ഞാനപീഠപുരസ്കാര ജേതാവ് ആര്?
A | അമൃതാപ്രീതം |
B | ജി. ശങ്കരക്കുറുപ്പ്
|
C | ഗിരീഷ് കര്‍ണാട്
|
D | ഹരിവംശറായ് ബച്ചന് |
Question 9 Explanation:
മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്ന ജി. ശങ്കരക്കുറുപ്പ് 1901 ജൂൺ 3 ന്, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2ന് അന്തരിച്ചു
Question 10 |
ബാലി സുഗ്രീവനോട് ഏറ്റുമുട്ടി. 'ഓട്' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ് ?
A | പ്രതിഗ്രാഹിക |
B | സംയോജിക |
C | നിർദ്ദേശിക
|
D | സംബന്ധിക
|
Question 10 Explanation:
തന്മ നിർദ്ദേശികാ കർത്താ
പ്രതിഗ്രാഹിക കർമ്മമെ
ഓട് സംയോജികാ സാക്ഷി
സ്വാമി ഉദ്ദേശികാ ക്ക്, ന്
ആൽ പ്രയോജികയാം ഹേതു
ഉടെ സംബന്ധികാ സ്വതാ
ആധാരികാധികരണം
ഇൽ ,കൽ പ്രത്യയമായവ
പ്രതിഗ്രാഹിക കർമ്മമെ
ഓട് സംയോജികാ സാക്ഷി
സ്വാമി ഉദ്ദേശികാ ക്ക്, ന്
ആൽ പ്രയോജികയാം ഹേതു
ഉടെ സംബന്ധികാ സ്വതാ
ആധാരികാധികരണം
ഇൽ ,കൽ പ്രത്യയമായവ
Question 11 |
താഴെ പറയുന്നവരില്‍ ആരാണ് ബാലസാഹിത്യകാരന്‍ എന്ന നിലയില്‍ പ്രസിദ്ധനായത്?
A | കാരൂര്‍ നീലകണ്ടപിള്ള
|
B | ജോസഫ് മുണ്ടശേരി |
C | ഇ.വി. കൃഷ്ണന്‍പിള്ള
|
D | പി.കുഞ്ഞിരാമന് നായര്‍ |
Question 11 Explanation:
മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തായിരുന്നു കാരൂർ എന്ന് അറിയപ്പെട്ടിരുന്ന കാരൂർ നീലകണ്ഠപ്പിള്ള. (ജനനം - ഫെബ്രുവരി 22 1898, മരണം -സെപ്റ്റംബർ 30 1975). അദ്ദേഹം സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്നു. ഒരു അദ്ധ്യാപകനുമായിരുന്നു അദ്ദേഹം.
ഇദ്ദേഹത്തിന്റെ അഞ്ചുകടലാസ് എന്ന കൃതി സിനിമയാക്കിയിട്ടുണ്ട്
ഇദ്ദേഹത്തിന്റെ അഞ്ചുകടലാസ് എന്ന കൃതി സിനിമയാക്കിയിട്ടുണ്ട്
Question 12 |
ശരിയായ പ്രയോഗമേത്?
A | രാജനൊ രമണനൊ
|
B | അതോ ഇതോ |
C | ഞാനൊ നീയൊ |
D | എഴുതുകയൊ വായിക്കുകയൊ |
Question 13 |
മനസാസ്മരാമി ആരുടെ ആത്മകഥ ആണ്?
A | എസ്. ഗുപ്തൻ നായർ |
B | ഓ. എൻ. വി. കുറുപ്പ് |
C | എം. കെ. സാനു
|
D | അക്കിത്തം
|
Question 13 Explanation:
മലയാള സാഹിത്യത്തിലെ പ്രമുഖവിമർശകനും, പ്രഭാഷകനും, നിഘണ്ടുകാരനും, അദ്ധ്യാപകനും ആയിരുന്നു എസ്. ഗുപ്തൻ നായർ (ഓഗസ്റ്റ് 22 1919 - ഫെബ്രുവരി 7 2006). ദീർഘകാലം കലാശാലാ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം രാഷ്ട്രീയ മേഖലയിലെ അപചയങ്ങൾക്കെതിരെ നില കൊണ്ടു. വിദ്യാലയങ്ങളിലെ രാക്ഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യം മുൻ നിർത്തി രൂപീകരിച്ച വിദ്യാഭ്യാസ സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു. 35-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Question 14 |
'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?
A | നാലുകെട്ട്
|
B | ഖസാക്കിന്റെ ഇതിഹാസം |
C | ഉമ്മാച്ചു |
D | ഒരു ദേശത്തിന്റെ കഥ
|
Question 14 Explanation:
1968 ജനുവരി 28 മുതൽ 1968 ആഗസ്ത് 4 വരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 1969-ൽ സാഹിത്യപ്രവർത്തക സഹകരണസംഘം ഖസാക്കിന്റെ ഇതിഹാസം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു 1990-ലാണ് ആദ്യ ഡി. സി. ബുക്സ് എഡിഷൻ പുറത്തുവന്നത്. ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം.
Question 15 |
ഏതു കവിയാണ് കഥകളിയും മോഹിനിയാട്ടത്തെയും പുനരുദ്ധരിച്ചത്?
A | ഉള്ളൂര്‍
|
B | അക്കിത്തം |
C | വള്ളത്തോള്‍ |
D | കുമാരനാശാന്
|
Question 15 Explanation:
മലയാളഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിക്കുകയും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിക്കുകയും, ലോകജനതക്കു മുമ്പിൽ സമർപ്പിക്കുകയും അതുവഴി മലയാളവും, കഥകളിയും അന്താരാഷ്ട്ര പ്രസിദ്ധി നേടുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോൾ.
Question 16 |
ഉച്ചരിക്കുന്നതിന്റെ ശക്തി അനുസരിച്ച് വ്യഞ്ജനാക്ഷരങ്ങളെ എത്ര വിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്?
A | 3 |
B | 6 |
C | 5 |
D | 4 |
Question 17 |
മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം. ആരുടെ വരികൾ ആണിത്?
A | വള്ളത്തോൾ
|
B | കുഞ്ചൻ നമ്പ്യാർ
|
C | പൂന്താനം |
D | കുമാരനാശാൻ |
Question 17 Explanation:
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.
Question 18 |
ഋഷിയെ സംബന്ധിക്കുന്നത് ഇത് ഒറ്റപദമാക്കുന്നതെങ്ങനെ?
A | ഋഷികം |
B | ഋഷകം
|
C | ആർഷികം |
D | ആർഷം |
Question 19 |
പുർണവിരാമം ചുരുക്കെഴുത്തിൽ ഉപയോഗിക്കുമ്പോൾ പറയുന്നതെന്ത്?
A | ഭിത്തിക |
B | രോധിനി
|
C | ബിന്ദു |
D | അങ്കുശം
|
Question 20 |
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ. ആരുടേതാണ് ഈ വരികൾ ആണിവ?
A | കുഞ്ചൻ നമ്പ്യാർ
|
B | കുമാരനാശാൻ
|
C | വള്ളത്തോൾ |
D | ചെറുശ്ശേരി |
Question 21 |
ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.
A | നിഖണ്ഡു
|
B | നിഘണ്ഡു
|
C | നിഘണ്ടു |
D | നിഖണ്ടു |
Question 22 |
ആകൃതി എന്നർഥം വരുന്ന പദം ഏത്?
A | ആകല്പം
|
B | ആകാരം |
C | ആകരം
|
D | അളിന്ദം |
Question 23 |
മനോഹരങ്ങളായ കാഴ്ചകൾ അവൻ അവിടെ കണ്ടു് ഈ വാകൃത്തിലെ തെറ്റായ പ്രയോഗം ഏത്?
A | അവൻ |
B | മനോഹരങ്ങളായ
|
C | അവിടെ കണ്ടു |
D | കാഴ്ചകൾ
|
Question 24 |
'അണിയം' എന്ന പദത്തിന്റെ വിപരീതം ഏത്?
A | അന്യൂനം |
B | അനഘം
|
C | അമരം |
D | മണിയം
|
Question 25 |
വീണപൂവ് ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്?
A | മലയാള മനോരമ
|
B | മിതവാദി
|
C | കേരളാകൌമുദി |
D | ദീപിക |
Question 25 Explanation:
ഒന്നാം ലോകമഹായുദ്ധകാലത്ത് പ്രതിവാര പത്രമായിരുന്ന മിതവാദി, യുദ്ധകാലത്ത് യുദ്ധവാർത്തകൾ കൊണ്ടു നിറച്ച് എല്ലാ ദിവസവും പുറത്തിറക്കി. രണ്ടു പേജുള്ള പത്രത്തിന് കാലണയായിരുന്നു വില (ഒന്നര പൈസ).
Question 26 |
'ചാട്ടം' എന്ന പദം ഏതു വിഭാഗത്തിൽ പെടുന്നു?
A | ഗുണനാമം
|
B | ക്രിയാനാമം |
C | സ്വരനാമം |
D | മേയനാമം
|
Question 26 Explanation:
ക്രിയയെ കുറിക്കുന്ന നാമമാണ് ക്രിയാനാമം.
ഉദാ:- ഓട്ടം, ചാട്ടം, ചിരി, കരച്ചിൽ, നടത്തം
മലയാളത്തിലെ നടുവിനയെച്ചരൂപം ക്രിയയായും നാമമായും പെരുമാറുന്നു.
ഉദാ:- ഓട്ടം, ചാട്ടം, ചിരി, കരച്ചിൽ, നടത്തം
മലയാളത്തിലെ നടുവിനയെച്ചരൂപം ക്രിയയായും നാമമായും പെരുമാറുന്നു.
Question 27 |
ശരിയായ തർജ്ജമ എഴുതുക:- Barking dogs seldom bites.
A | പട്ടി കുരച്ചിട്ടേ കടിക്കാറുള്ളൂ |
B | പട്ടി കുരച്ചുകൊണ്ട് കടിക്കാറുണ്ട്. |
C | കുരയ്ക്കുന്ന പട്ടി കടിക്കാറില്ല.
|
D | കുരയ്ക്കുന്ന പട്ടി അപൂര്‍വ്വമായേ കടിക്കാറുള്ളൂ
|
Question 28 |
സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി ഏത്?
A | ആധാരിക |
B | പ്രതിഗ്രാഹിക |
C | സംയോജിക
|
D | പ്രയോജിക
|
Question 28 Explanation:
തന്മ നിർദ്ദേശികാ കർത്താ
പ്രതിഗ്രാഹിക കർമ്മമെ
ഓട് സംയോജികാ സാക്ഷി
സ്വാമി ഉദ്ദേശികാ ക്ക്, ന്
ആൽ പ്രയോജികയാം ഹേതു
ഉടെ സംബന്ധികാ സ്വതാ
ആധാരികാധികരണം
ഇൽ ,കൽ പ്രത്യയമായവ
പ്രതിഗ്രാഹിക കർമ്മമെ
ഓട് സംയോജികാ സാക്ഷി
സ്വാമി ഉദ്ദേശികാ ക്ക്, ന്
ആൽ പ്രയോജികയാം ഹേതു
ഉടെ സംബന്ധികാ സ്വതാ
ആധാരികാധികരണം
ഇൽ ,കൽ പ്രത്യയമായവ
Question 29 |
അഗ്നിസാക്ഷി ആരുടെ നോവലാണ്?
A | സുഗതകുമാരി |
B | പി. കെ. ബാലകൃഷ്ണന്
|
C | ടി. പത്മനാഭന് |
D | ലളിതാംബിക അന്തര്‍ജ്ജനം
|
Question 29 Explanation:
ലളിതാംബിക അന്തർജ്ജനം രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് അഗ്നിസാക്ഷി. ബ്രാഹ്മണ സമുദായത്തിലെ ഒരു സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളിലൂടെയാണു കഥ പുരോഗമിക്കുന്നത്. ഭാര്യയിൽ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് സന്യാസിനിയായും മാറുന്ന നായികയുടെ കഥയാണിത്. കഥാകാരിയുടെ തന്നെ അഭിപ്രായത്തിൽ ഏതാണ്ട് നാൽപ്പതു വർഷക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളുടെ ഓർമ്മക്കുറിപ്പുകൂടിയാണ് ഈ നോവൽ.
ഈ നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 1999ൽ തിയേറ്ററുകളിലെത്തിയ ഒരു മലയാള ചലച്ചിത്രമാണ് അഗ്നിസാക്ഷി. വി.വി. ബാബു നിർമിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ രജിത് കപൂർ,ശോഭന, ശ്രീവിദ്യ, മധുപാൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
ഈ നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 1999ൽ തിയേറ്ററുകളിലെത്തിയ ഒരു മലയാള ചലച്ചിത്രമാണ് അഗ്നിസാക്ഷി. വി.വി. ബാബു നിർമിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ രജിത് കപൂർ,ശോഭന, ശ്രീവിദ്യ, മധുപാൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
Question 30 |
'പമ്പരം ചുറ്റിക്കുക' എന്ന ശൈലിയുടെ അർഥം എന്ത്?
A | വിനോദിപ്പിക്കുക
|
B | തമാശ പറയുക
|
C | മദ്യപിക്കുക |
D | പരിഭ്രമിപ്പിച് കഷ്ടപെടുത്തുക
|
Once you are finished, click the button below. Any items you have not completed will be marked incorrect.
Get Results
There are 30 questions to complete.
You have completed
questions
question
Your score is
Correct
Wrong
Partial-Credit
You have not finished your quiz. If you leave this page, your progress will be lost.
Correct Answer
You Selected
Not Attempted
Final Score on Quiz
Attempted Questions Correct
Attempted Questions Wrong
Questions Not Attempted
Total Questions on Quiz
Question Details
Results
Date
Score
Hint
Time allowed
minutes
seconds
Time used
Answer Choice(s) Selected
Question Text
All done
കഷ്ടമായിപ്പോയി! പൊതുവിജ്ഞാനത്തിൽ താങ്കൾ വളരെ പിന്നിലാണല്ലോ. നന്നായി പരിശ്രമിക്കേണ്ടിയിരിക്കുന്നു.
പോരാ, നല്ല വായനാശീൽലം വളർത്തിയെടുക്കുക! നന്നായി പരിശ്രമിക്കുക. ഇടയ്ക്കൊക്കെ മലയാളം വിക്കിപീഡിയ എടുത്തുവെച്ചു വായിക്കുക.
കുറച്ചുകൂടെ നന്നാക്കാമായിരുന്നു, പൊതുവിജ്ഞാനത്തിൽ അല്പം ശ്രദ്ധ കൂടുതൽ കൊടുത്തേ പറ്റൂ... വായന കുറയ്ക്കരുത്, വിജ്ഞാനപ്രദമായ കാര്യങ്ങൾ കാണുമ്പോൾ എവിടെയെങ്കിലും കുറിച്ചു വെയ്ക്കുന്നത് ഒരു ശീലമാക്കുക.
വളരെ നന്നായിട്ടുണ്ട്. പി എസ് സി പരീക്ഷ ഒന്നു പരീക്ഷിക്കരുതോ?
Perfect! ഇങ്ങനെ വേണം!! ഈ അറിവുകൾ മറ്റുള്ളവർക്ക് പങ്കുവെയ്ക്കാൻ കൂടി താങ്കൾക്കു കഴിയട്ടെ എന്നാശംസിക്കുന്നു.