നിരവധി പുരസ്കാരങ്ങളുടെ പൊലിമയിൽ ഇന്ന് ജനസമക്ഷം എത്തുന്ന ഒരു ജനകീയ സിനിമയാണ് ചായില്യം. ഈ വെബ് സൈറ്റുമായി സിനിമയ്ക്ക് യാതൊരു ബന്ധവും ഇല്ല എന്നകാര്യം ആദ്യം തന്നെ പറയുന്നു 🙂 ഗൂഗിൾ സേർച്ചു മുഖേന വഴിതെറ്റിയതാണു താങ്കൾ ഇവിടെ എത്തിയതെങ്കിൽ സിനിമയെ കുറിച്ച് കുറച്ചു വിവരങ്ങൾ മലയാളം വിക്കിപീഡിയയിൽ കൊടുത്തതുകാണുക. സിനിമയെ കുറിച്ച് ദേശാഭിമാനിയിൽ വന്നൊരു വാർത്ത ഇവിടെ കൊടുക്കുന്നു. ഒരു ഏകദേശ ധാരണ ഇതു വഴി കിട്ടിക്കാണുമെന്നു കരുതുന്നു!
1986 -ഇൽ ജോൺ അബ്രാഹമിന്റെ അമ്മ അറിയാൻ എന്നൊരു സിനിമ ജനങ്ങളുടെ കൂട്ടായ്മയിൽ പിറന്നിരുന്നു. ഏകദേശം അതേ ധാരയിൽ വരുന്ന അടുത്ത സിനിമയാണു ചായില്യം. മനോജ് കാന എന്ന നാടകപ്രവർത്തകന്റെ അചഞ്ചലമായ ആത്മവിശ്വാസത്തിന്റെ പൂർത്തീകരണമാണിത്. ഏകദേശം ആറു വർഷത്തോളമായി വിവിധയിടങ്ങളിൽ ഈ സിനിമയെ പറ്റി പറഞ്ഞു കേൾക്കുന്നു. പലതരം പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്താണ് സിനിമ ഇവിടെ എത്തി നിൽക്കുന്നതെന്നും വായിച്ചറിഞ്ഞു. സാമൂഹികമായ കെട്ടുപാടുകളോടുള്ള ഒരു പെണ്ണിന്റെ ചെറുത്തു നിൽപ്പ് എന്ന തലക്കെട്ടിൽ മുമ്പ് ജ്യോതിർമയി-യെ വെച്ചായിരുന്നു പോസ്റ്ററുകൾ വന്നിരുന്നത്. പിന്നീടത് അനുമോൾ എന്ന നടിയിലേക്ക് എത്തിയയതും മറ്റും വായിച്ചറിയാനായി.
എന്തായാലും സിനിമ ഇന്നിറങ്ങുന്നു. ഈ ജനകീയ സിനിമയെ ജനഹൃദയങ്ങളിലേക്ക് ആവാഹിക്കാൻ ഏവർക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു. നല്ല സിനിമകളെ എന്നും ഹൃദയത്തിലേറ്റിയ മലയാളമണ്ണിൽ ഈ സിനിമയും ഭദ്രമായി തന്നെ ഒരിടം കണ്ടെത്തേണ്ടതുണ്ട്. വടക്കൻ തനതുകലയുടെ ദൃശ്യഭംഗി നല്ലൊരു അനുഭൂതിയായി മനസ്സിൽ നിലനിൽക്കട്ടെ. മനോജ് കാന എന്ന ഈ സിനിമയുടെ അമരക്കാരനും കൂട്ടാളികൾക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ! ആശംസകൾ!!.
കഥാസംഗ്രഹം
പ്രേമിച്ചു വിവാഹം കഴിച്ച ഭർത്താവ് കണ്ണൻ മരണപ്പെടുന്നതോടെ, ഗൗരിയും മകനും തനിച്ചാവുന്നു. അവരുടെ ദുരവസ്ഥയറിഞ്ഞ ഭർത്താവിന്റെ പിതാവ് അവരെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോവുന്നു. ഭർത്താവിന്റെ വിയോഗത്തിനാലുണ്ടായ മാനസികസമ്മർദ്ദത്തിനിടെ ഗൗരി തന്നെ വിമർശിക്കാനെത്തിയ പൊതുജനങ്ങൾക്കു മുമ്പിൽ താനിതുവരെ പഠിച്ചിട്ടില്ലാത്ത ദേവക്കൂത്ത് എന്ന തെയ്യത്തിന്റെ ചില ചുവടുകളാടുന്നു. ഗൗരിയുടെ ശരീരത്തിൽ ദേവിയുടെ അംശം പ്രത്യക്ഷപ്പെട്ടതാണെന്നു വിശ്വസിക്കുന്ന നാട്ടുകാർ ഗൗരിയെ ദേവിയായി കണ്ടു ആരാധിക്കുന്നു. ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ ഗൗരി തെയ്യം കെട്ടി ആടണമെന്നു വിധിക്കുന്നു. ഗൗരി അതിനു തയ്യാറല്ലെന്നു പറയുമ്പോ, ഗൗരിയുടെ ഭർത്താവിന്റെ അച്ചൻ തെയ്യം ആടാൻ അവളെ നിർബന്ധിക്കുന്നു. മകളുടെ അസുഖം മാറാൻ കൂടിയാണ് വൈദ്യർ കൂടിയായ അംബുപ്പെരുവണ്ണാൻ മകളെ അതിനു നിർബന്ധിക്കുന്നത്.
കപടസന്ന്യാസിമാരോടും, ജാതിയോടും, മതത്തോടും വിശ്വാസത്തോടും വെല്ലുവിളിക്കുന്ന ഗൗരി എന്ന കഥാപാത്രം സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമാണ്. ഗൗരി എന്ന കഥാപാത്രത്തിന്റെ ശാരീരിക മാനിസികാനുഭവങ്ങളും, സാമൂഹ്യസംഘർഷങ്ങളും ഈ ചിത്രത്തിൽ നന്നായി ആവിഷ്കരിച്ചിരിക്കുന്നു.
ചായില്യം സിനിമയ്ക്കു വേണ്ടി കുരീപ്പുഴ ശ്രീകുമാർ എഴുതിയ മനോഹരമായൊരു പാട്ടിതാ:
താങ്കൾ ചായില്യം എന്തെന്നറിയാൻ അന്വേഷിക്കുമ്പോൾ അറിയാതെ എത്തിയാതാണിവിടെയെങ്കിൽ ഈ പേജിൽ ചായില്യത്തെ കുറിച്ച് കൊടുത്തതു കാണുക. തെയ്യങ്ങളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.
cinema kandu. gambheeramayirikunnu,
manoj kanakum sahapravarthkarkum nandi,samoohyapraskthi nashpedathe nammude oromalayaliyilum uranju koodiyirikunna.prathyekichu theyyam poleyulla oruvaliya kalayude drisyavishkaram, aldaivangale kandethi businessakkunnavarum ,viswasangale muruke pidichu jeevikunnavarum ,athinidayil jeevikan padupedunna oru sthreeyum, pakshe padathinde ending athra nannayilennu thonni,