Skip to main content

അങ്ങനെ അതും ചെരിയുന്നു… :(

ലോകപ്രശസ്തമായ ബിഗ് ബെന്‍ സമയഗോപുരം ക്രമേണ ചരിയുന്നുവെന്ന് എന്‍ജിനീയര്‍മാര്‍. ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള വെസ്റ്റ്മിനിസ്റ്റർ പാലസിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഘടികാരത്തിന്റെയും ഘടികാര ടവറിന്റെയും വിളിപ്പേരാണ്‌ ബിഗ് ബെൻ. ഇത് ലോകത്തിലെ ഏറ്റവും വലിയ നാലുവശമായുള്ള ഘടികാര മന്ദിരവും (ക്ലോക്ക് ടവർ) തനിച്ച് സ്ഥിതി ചെയ്യുന്ന വലിയ മൂന്നാമത്തെ ഘടികാര മന്ദിരവുമാണിത്. 2009 ജൂലൈ 11 ന് ഇതിന് 150 വർഷം പ്രായമായി.

നഗ്നനേത്രങ്ങള്‍ക്കൊണ്ടു തിരിച്ചറിയാവുന്ന വിധമുള്ള ചരിവ് ഇതിനകം സംഭവിച്ചുകഴിഞ്ഞു. ഗോപുരത്തിന്റെ മുകള്‍ഭാഗം ലംബരേഖയില്‍നിന്ന് ഒന്നരയടി മാറിയാണ് നില്‍ക്കുന്നത്. ഇങ്ങനെ പോയാല്‍ ഒരുനാള്‍ ബിഗ്ബെന്‍ നിലംപതിക്കുമെന്നും എന്‍ജിനീയര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.

മനോരമ വാർത്ത

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights