ആരാണീ നിർമ്മൽ മാധവൻ?

ശരിക്കും ആരാണീ നിർമ്മൽ മാധവൻ? സർക്കാർ കോളേജിൽ മെറിറ്റടിസ്ഥാനത്തിൽ സീറ്റ് കിട്ടാൻ യോഗ്യതയില്ലാത്ത ഒരു കുട്ടിയെ അവിടെ തള്ളിക്കേറ്റാനും, എന്നിട്ട് അതിന്റെ ഉത്തരവാദിത്തം മുഴുവൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടി ഏറ്റെടുക്കാനും മാത്രം (നിര്‍മ്മലിന്റെ പ്രവേശനം: ഉത്തരവാദിത്വം തനിക്കെന്ന് മുഖ്യമന്ത്രി- മാതൃഭൂമി വാർത്ത) ഈ പയ്യൻസ് ആരാണ്? നിയമവിരുദ്ധമായി ഒരു വിദ്യാര്‍ത്ഥിയെ ഗവണ്മെന്റ് കോളേജിൽ പ്രവേശിപ്പിക്കനുള്ള ഒത്താശ ചെയ്തുകൊടുത്തതിന് താന്‍ തന്നെയാണ് ഉത്തരവാദിയെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ തന്നെ ഞെട്ടൽ ഉണ്ടാക്കുന്നു.

മെറിറ്റില്ലെങ്കിൽ ഏതെങ്കിലും സ്വാശ്രയകോളേജിൽ പഠിക്കാൻ മാത്രം പണമില്ലാത്ത കുട്ടിയോടുള്ള സർക്കാറിന്റെ കാരുണ്യകടാക്ഷം മാത്രമാണോ ഇതിനുപിന്നിലുള്ളത്? അങ്ങനെയാണെങ്കിൽ ഗവന്മെന്റ് കുറേ മെനക്കെടേണ്ടി വരുമല്ലോ!!

എന്തായാലും എസ്. എഫ്. ഐക്കാർ ഉറഞ്ഞാടുകയാണ്.  മാധ്യമങ്ങൾക്കും നല്ല കോളായിരിക്കുന്നു.(എസ്.എഫ്.ഐ മാര്‍ച്ചില്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം – മാതൃഭൂമി വാർത്ത) പിള്ളയുടെ ജയിൽ സുഖവാസമടക്കം പലതും ഈ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോകുമെന്നും തോന്നുന്നു.

മാര്‍ച്ച് ഇന്നും അക്രമാസക്തം: ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതകം, ഗ്രനേഡ്‌  – മാതൃഭൂമി വാർത്ത

NB: വെടി വെച്ച നോർത്ത് അസിസ്റ്റന്റ് കമ്മീഷ്ണർ രാധാകൃഷ്ണപ്പിള്ളയും ഒരു പുലിയാണ്… ആറു വര്‍ഷം മുന്‍പ് മാങ്കാവ് കച്ചേരിക്കുന്നില്‍ ഇറങ്ങിയ പുലിയെ വെടിവച്ചു കൊന്നും രാധാകൃഷ്ണപിള്ള വാര്‍ത്ത സൃഷ്ടിച്ചിരുന്നു. മനോരമ വാർത്ത.

രക്തസാക്ഷികൾ അമരന്മാർ!!

ശ്ശോ!! മൂന്നുനാലു രക്തസാക്ഷികളെ നഷ്ടപ്പെടുത്തി…

ഈ മൈഗുണാപ്പനെയൊക്കെ എന്തിനാ പൊലീസാണെന്നും പറഞ്ഞ് ശമ്പളവും കൊടുത്ത് സേനയിൽ വെച്ചോണ്ടിരിക്കുന്നത്!!

മത്തായി വിഷന്റെ പോസ്റ്റിലേക്ക്…

കഴുവേര്‍ഡ മോന് നല്ല ഉന്നമില്ലായിരുന്നത് കൊണ്ട് ആര്‍ക്കും അപകടമൊന്നും പറ്റീല്ല!!

Malayalam News, Latest News,എസ്.എഫ്.ഐ സമരം: കോഴിക്കോട്ട് ലാത്തിച്ചാര്‍ജും വെടിവെയ്‌പും ലേറ്റസ്റ്റ് ന്യൂസ്‌,Kerala latest news,Mathrubhumi

പുല്ലാണേ പുല്ലേണേ പൊലീസ് ഞങ്ങൾക്ക് പുല്ലാണേ!!

സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ മുമ്പ് തലസ്ഥാനത്ത് നടത്തിയ സമരത്തിന്റെ ചിത്രങ്ങൾ മംഗളം പ്രസിദ്ധീകരിച്ചത് ഇന്നു കാണാനിടയായി!. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ സമരക്കാര്‍ നടത്തിയ കല്ലേറില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പി ജോളി ചെറിയാനടക്കം കുറേ പൊലീസുകാർക്കും പരിക്കു പറ്റിയിരുന്നു. എന്തായാലും സഖാക്കൾ കൊള്ളാം, കൈയൂക്കിനു കുറവൊന്നും വന്നിട്ടില്ല…

തലസ്ഥാനത്ത് എസ്.എഫ്.ഐ പ്രവർത്തകർ അഴിഞ്ഞാടി അഴിയാതെ ആടി എന്നൊക്കെ മൂരാച്ചിപത്രങ്ങൾ എഴുതിക്കണ്ടപ്പോൾ ഇങ്ങനെ അച്ഛന്റെ പ്രായമുള്ള പൊലീസിന്റെ കഴുതുപിടിച്ചും കരണത്തടിച്ചും ഒക്കെയായിരുന്നു വീര്യം കാട്ടിയിരുന്നത് എന്നറിഞ്ഞില്ല…

ലാൽ സലാം സഖാക്കളേ!!

നോക്കുവിൻ സഖാക്കളേ നിങ്ങൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോരകൊണ്ടെഴുതി വെച്ച വാക്കുകൾ

തെമ്മാടി കൂട്ടങ്ങൾ മുട്ടയിട്ടു പെരുകുകയാണെന്നു തോന്നുന്നു എസ്. എഫ്. ഐ. യിൽ. വിദ്യാർത്ഥി സമൂഹത്തിനോ പൊതു സമൂഹത്തിനോ വേണ്ടി ഒന്നു ചെയ്യാനില്ലാതെ ആരുടെയൊക്കെയോ നിയന്ത്രിതവലയത്തിൽ തുള്ളുന്ന മരപ്പാവകളായി കേരളത്തിലെ ചടുലമായ ആ വിദ്യാർത്ഥി പ്രസ്ഥാനം പണ്ടേ അധഃപതിച്ചതാണ്. ഇനി ഞങ്ങളിൽ നിന്നും ദ്രോഹമല്ലാതെ മറ്റൊന്നും നിങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കും പോലെയാണ് ആ കൂട്ടായ്‌മയുടെ സമീപകാല ചരിത്രങ്ങൾ വ്യക്തമാക്കുന്നത്.
ലാൽ സലാം സഖാക്കളേ!!
എല്ലാറ്റിനും കാലം സാക്ഷി; ചരിത്രം സാക്ഷി!!
നിങ്ങൾ ചോരകൊണ്ട് തന്നെ ചുമരെഴുതുക…!!

ഇന്നത്തെ മനോരമ വാർത്തയിലേക്ക് …