Skip to main content

ലോകത്തിലെ ആദ്യത്തെ കളർ സിനിമ 1902-ഇൽ

ലോകത്തിലെ ആദ്യമായി കളറില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ കണ്ടെത്തി. 110 വര്‍ഷങ്ങളായി വിസ്മൃതിയില്‍ ആണ്ടുകിടന്ന ദൃശ്യങ്ങളാണ് ലണ്ടനില്‍ കണ്ടെടുത്തത്. ലോക സിനിമയുടെ ചരിത്രത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന ഈ കണ്ടെത്തല്‍ ലണ്ടനിലെ ദേശീയ മാധ്യമ മ്യൂസിയത്തിന്റെ സംഭാവനയാണ്. ബ്രാഡ്ഫോഡിലുള്ള മ്യൂസിയത്തില്‍ നിന്നു തന്നെയാണ് ഫൂട്ടേജ് കണ്ടെത്തിയത്.
ദേശീയ മാധ്യമ മ്യൂസിയത്തിന്റെ ഛായാഗ്രഹണ വിഭാഗം മേല്‍നോട്ടക്കാരനായ മൈക്കള്‍ ഹാര്‍വെയാണ് ഈ ഫൂട്ടേജുകള്‍ കണ്ടെടുത്തത്.  നാശത്തിന്റെ വക്കിലെത്തിയിരുന്ന ഫൂട്ടേജുകള്‍ വിദഗ്ദ്ധരുടെ സഹായത്തോടെ പുനര്‍നിര്‍മ്മിച്ച് ഡിജിറ്റല്‍ നിലവാരത്തില്‍ വീണ്ടെടുക്കുകയായിരുന്നു.
പ്രശസ്ത ബ്രിട്ടീഷ് ഛായാഗ്രാഹകനായ എഡ്‌വാര്‍ഡ്‌ റെയ്മണ്ട് ടേണറാണ് ഈ സിനിമയുടെ സൃഷ്ടാവ്. 1902ലാണ് എഡ്‌വാര്‍ഡ്‌ ടേണര്‍ ഈ സിനിമ ചിത്രീകരിക്കുന്നത്. അഞ്ചു മുതല്‍ നാല്‍പ്പത് സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ഫൂട്ടേജുകളില്‍ ലണ്ടന്‍ തെരുവ്, മാര്‍ച്ച് ചെയ്യുന്ന പട്ടാളക്കാര്‍, ഊഞ്ഞാലാടുന്ന കുട്ടി , പഞ്ചവര്‍ണ തത്ത, തളികയിലുള്ള മീനുകളെ നോക്കി പൂക്കളുമായ കളിക്കുന്ന മൂന്ന് കുട്ടികള്‍‍ എന്നീ ദൃശ്യങ്ങളാണുള്ളത്. ഇതോടെ ലോകത്തെ ആദ്യത്തെ കളര്‍ സിനിമയുടെ പിതാവ് എന്ന പേര് എഡ്വാഡ് ടേണറുടേതാകും. 
1902 ല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഈ ചിത്രം ലോകത്തിലാദ്യമായി കിനെമാകളര്‍  സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 1899ല്‍ ഈ കളര്‍ പ്രക്രിയക്ക് അവകാശപത്രവും ടര്‍ണര്‍ നേടിയിരുന്നു. 1909 ല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു ചിത്രത്തിനാണ്  ഇതിന് മുമ്പ് ആദ്യ കളര്‍ചിത്രമെന്ന ബഹുമതി അവകാശപ്പെട്ടിരുന്നത്.

റിപ്പോർട്ടർ ടീവി ന്യൂസിൽ നിന്നും

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights