Skip to main content

കമ്പ്യൂട്ടറിന്റെ സ്പീഡ്‌ കൂട്ടാനൊരു വഴി!!

How to speed up your Computer
ഇനിയും പഴങ്കഥകൾ ആവർത്തിച്ചാൽ ചിലപ്പോൾ എല്ലാവർക്കും ബോറടിക്കും 🙁 അതുകൊണ്ട്, ഇപ്രാവശ്യം ഒരു കമ്പ്യൂട്ടർ ട്രിക്ക്‌സാവട്ടെ!! കുറേ നാൾ ഉപയോഗിക്കുമ്പോൾ സിസ്റ്റം സ്ലോ ആകുന്നത് ഒരു പ്രകൃതിനിയമം പോലെയാണല്ലോ!! പലപ്പോഴും, നമ്മുടെ കമ്പ്യൂട്ടറിന്റെ പ്രവര്‍‌ത്തനം മന്ദഗതിയിലാവാനുള്ള ഒരു പ്രധാന കാരണം ടെംപററിഫയല്‍സിന്റെ ബാഹുല്യമാണ്. ഇവയെ നീക്കം ചെയ്താൽ കമ്പ്യൂട്ടർ നല്ല സ്പീഡിൽ തന്നെ നിങ്ങളോട് പ്രതികരിക്കുന്നതു കാണാവുന്നതാണ്. ടെംപററി ഫയൽസ് എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് വിൻഡോസിലെ സ്റ്റാർട് മെനുവിൽ കാണുന്ന RUN (വിൻഡോസ് 7 ഇൽ അത് സേർച്ചാണ്) എന്ന വിനോഡോയിൽ  %temp% എന്ന് ടൈപ്പ് ചെയ്താൽ കിട്ടുന്ന വെറും ടെംപററി ഫയൽസ് മാത്രമല്ല. ടെമ്പററിൽ ഇന്റെർനെറ്റ് ഫയൽസ്, റീസന്റ് ഓപ്പൺ ഫയൽസ്, വിൻഡോസ് ഫോൾഡറിൽ കാണുന്ന പ്രീഫെച് (C:WindowsPrefetch) ഫയലുകൾ എന്നിങ്ങനെ അവിടെയും ഇവിടെയും ആയി വരുന്ന നിരവധി അനാവശ്യഫയലുകളെയാണ്. ഇവയൊക്കെ ഓരോന്നായി തെരഞ്ഞു പിടിച്ചു ഡിലീറ്റു ചെയ്യുക എന്നത് പലപ്പോഴും ശ്രമകരമാണ്. സ്പീഡപ്പ് യുവർ കമ്പ്യൂട്ടർ എന്നൊക്കെ പറഞ്ഞ് നിരവധി സോഫ്‌റ്റ്‌വെയറുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഇവയൊക്കെ ചെയ്യുന്നതും ഈ അനാവശ്യ ഫയലുകളെ നീക്കം ചെയ്യുക എന്നതു തന്നെ…


ഇത്തരം സോഫ്‌റ്റ്‌വെയറുകൾ തന്നെ പിന്നീട് ഒരു വൈറസായി മാറുന്ന കഥയാവും തുടർന്നു കാണാനാവുക! ഒന്നുരണ്ടു പ്രാവശ്യം ഇത്തരം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പണികിട്ടിയപ്പോൾ ആണ്, പണ്ട് വിൻഡോസ് 98 ന്റെ കാലത്ത് മറ്റുള്ളവർക്ക് പണികൊടുക്കാൻ വേണ്ടി ബാച്ച് ഫയൽ ഉപയോഗിച്ച് ചെയ്തുകൂട്ടിയ ചില പൊടിക്കൈകൾ ഒക്കെ ഓർമ്മ വന്നത്. അന്നതൊരു ഹരമായിരുന്നു. വിൻഡോസ് അനുവാദം കൂടാതെ ടൈം വെച്ച് ഷട് ഡൗൺ ചെയ്യിച്ചും നെറ്റ് സെന്റ് എന്ന ഓപ്ഷൻ ഉപയോഗിച്ച് പരസ്പരം മെസേജുകൾ അയച്ചും ഒക്കെ കുറേയേറെ കുരുത്തക്കേടുകൾ അന്നു ചെയ്തു വെച്ചിട്ടുണ്ട്. ഒരു ബാച്ച് ഫയൽ ഉണ്ടാക്കി ഈ ടെമ്പററി ഫയൽസിനെയൊക്കെ ഡിലീറ്റ് ചെയ്യാമെന്ന ചിന്ത അങ്ങനെ അതിൽ നിന്നും വന്നതാണ്. വിൻഡോസ് 7 ഇൽ പണ്ടേത്തെ ഡോസ് മുക്കാലും ചത്ത് കിടക്കുകയാണല്ലോ! ബാച്ച് ഫയൽ വർക്ക് ചെയ്യുമോ എന്ന ഒരു സംശയം ഉണ്ടായിരുന്നു. എന്തായാലും സംഭവം വർക്കിങാണെന്നു മനസ്സിലായി.

ഇപ്പോൾ പാസൗട്ടായി വരുന്ന പലർക്കും ബാച്ച് ഫയൽ അന്യമായിരിക്കും. എന്നാലും പഴയ പുലികളുടെ ഓർമ്മകളിൽ ഒരു കുരുത്തംകെട്ട ചിരിയായി ബാച്ച് ഫയലുകൾ നിറഞ്ഞുനിൽപ്പുണ്ടാവണം. ബാച്ച് ഫയൽ ഉണ്ടാക്കാൻ ആദ്യമായി ഒരു നോട്ട്പാട് ഓപ്പണം ചെയ്യണം. അതിൽ താഴെ കാണുന്ന കോഡുകൾ കോപ്പി എടുത്ത് പേസ്റ്റ് ചെയ്യുക. എന്നിട്ട് അതിനെ ഡസ്‌ക്‌ടോപ്പിൽ തന്നെ സേവ്‌ ചെയ്തേക്ക്.

പക്ഷേ, പേരുകൊടുക്കുമ്പോൾ ശ്രദ്ധിക്കണം കേട്ടോ. എന്തു പേരും ഇടാം. നോട്ട്‌പാഡിൽ കാണുന്ന .txt എന്ന എക്‌സ്റ്റൻഷൻ അവിടെ പാടില്ല; പകരം ബാച്ച്ഫയൽ എന്നതിനെ ചുരുക്കമെന്നോണം .bat എന്ന എക്‌സ്റ്റൻഷൻ കൊടുക്കണം. അതായത് നമുക്ക്, ആ ഫയലിനെ “deltemp.bat” എന്ന പേരിട്ട് വിളിക്കാം. മാത്രമല്ല, പേരിടുമ്പോൾ അതിന്റെ തുടക്കത്തിലും ഒടുക്കവും ഉള്ള ഇൻവേർടഡ് കോമകൾ – quotation marks – (“…”) കൂടി ചേർക്കണം. അതു മറക്കാതിരിക്കുക. അതെന്തിനാണെന്നു കണ്ടുപിടിച്ചോളൂ 🙂

ഇപ്പോൾ ഡസ്‌ക്‌ടോപ്പിൽ deltemp എന്ന ഒരു ഫയൽ വന്നുകാണും. അതിന്റെ ഐക്കൺ നോട്ട്‌പാഡിൽ നിന്നും വ്യത്യസ്തമായിരിക്കും. ഇനി ധൈര്യമായിട്ട് അതിൽ ഡബിൾ ക്ലിക്ക് ചെയ്തോളൂ… ചെയ്യുന്നതിനു മുമ്പ് ഒരു സെക്കന്റ്!!! ഓപ്പൺ ചെയ്തു വെച്ചിരിക്കുന്ന എല്ലാ പ്രോഗ്രാമുകളും സേവ്‌ ചെയ്തശേഷം ക്ലോസാക്കി വെക്കുന്നത് നല്ലതായിരിക്കും. ഇതാ കോഡ്‌സ് പിടിച്ചോളൂ…

 
@echo off

Echo "preparing for deleting the TEMP files and Internet Cache"
Echo "Calculating Settings..."

Echo .
Echo "Deleting Temporary Files from your system FOR WIN 95/98/ME/NT..."
del "C:WINDOWSTEMP*.*" /s /q /f
Echo %ERRORLEVEL%

Echo .
Echo "Deleting Temporary Internet Files from your system FOR WIN 95/98/ME/NT..."
del "C:WINDOWSTemporary Internet Files*.*" /s /q /f
Echo %ERRORLEVEL%

Echo .
Echo "Deleting Downloaded Program Files from your system FOR WIN 95/98/ME/NT..."
del "C:WINDOWSDownloaded Program Files*.*" /s /q /f
Echo %ERRORLEVEL%

Echo .
Echo "Deleting Cookies from your system FOR WIN 95/98/ME/NT..."
del "C:WINDOWSCookies*.*" /s /q /f
Echo %ERRORLEVEL%

Echo .
Echo "Deleting History from your system FOR WIN 95/98/ME/NT..."
del "C:WINDOWSHistory*.*" /s /q /f
RD "C:WINDOWSHistoryHistory.IE5" /s /q
Echo %ERRORLEVEL%

Echo .
Echo "Deleting Temporary Files from your profile..."
del "%userprofile%Local SettingsTemp*.*" /s /q /f
RD "%userprofile%Local SettingsTemp" /s /q
md "%userprofile%Local SettingsTemp"
Echo %ERRORLEVEL%

Echo .
Echo "Deleting Temporary Files from your profile..."
del "%userprofile%Local SettingsTemporary Internet Files*.*" /s /q /f
Echo %ERRORLEVEL%


Echo .
Echo "Deleting Temporary Files from your system..."
del "%SystemDrive%Temp*.*" /s /q /f
Echo %ERRORLEVEL%

Echo .
Echo "Deleting Temporary Files from your system..."
del "%Systemroot%Temp*.*" /s /q /f
RD "%Systemroot%Temp" /s /q
md "%Systemroot%Temp"
Echo %ERRORLEVEL%


Echo .
Echo "Prefetch Files from your system..."
del "%Systemroot%Prefetch*.*" /s /q /f
RD "%Systemroot%Prefetch" /s /q
md "%Systemroot%Prefetch"
Echo %ERRORLEVEL%

Echo .
Echo "Deleting ALL Temporary Files from your system & Other's Users Profile ..."
del *.tmp /s/q/f/a:-h,h 
Echo %ERRORLEVEL%

Echo .
Echo "Deleting Cookies from your profile..."
del "%userprofile%Cookies*.*" /s /q /f
RD "%userprofile%Cookies" /s /q
md "%userprofile%Cookies
Echo %ERRORLEVEL%

Echo .
Echo "Deleting History from your profile..."
del "%userprofile%Local SettingsHistory*.*" /s /q /f
RD "%userprofile%Local SettingsHistory" /s /q
md "%userprofile%Local SettingsHistory
Echo %ERRORLEVEL%

Echo .
Echo "Deleting My Recent Documents from your profile..."
del "%userprofile%Recent*.*" /s /q /f
RD "%userprofile%Recent" /s /q
md "%userprofile%Recent
Echo %ERRORLEVEL%

Echo .
Echo "Deleting Downloaded Program Files from your profile..."
del "%Systemroot%Downloaded Program Files*.*" /s /q /f
RD "%Systemroot%Downloaded Program Files" /s /q
md "%Systemroot%Downloaded Program Files
Echo %ERRORLEVEL%


Echo .
Echo "Deleting Templates for Microsoft Word from your profile..."
del "%userprofile%Application DataMicrosoftTemplatesnormal.dot" /s /q /f
Echo %ERRORLEVEL%

Echo .
Echo "Deleting ALL Templates for Microsoft Word from your system & Other's Users Profile ..."
del normal.dot /s/q/f/a:-h,h 

Echo .
Echo "Deleting Templates for Microsoft Outlook from your profile..."
del "%userprofile%Application DataMicrosoftOutlookOutcmd.dat" /s /q /f
Echo %ERRORLEVEL%

Echo .
Echo "Deleting ALL Templates for Microsoft Outlook from your system & Other's Users Profile ..."
del outcmd.dat /s/q/f/a:-h,h 
Echo .

Echo .
Echo "Deleting Templates for Microsoft Excel from your profile..."
del *.xlb /s/q/f/a:-h,h 
Echo %ERRORLEVEL%

Echo "Deleting Citrix Cache from your profile ....."
del "%userprofile%Application DataICAClientCache*.*" /s /q /f
Echo %ERRORLEVEL%

Echo Completed...

ബാച്ച് ഫയൽ ഉണ്ടാക്കാനറിയാത്തവർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്തെടുക്കുകയുമാവാം… ഇവിടെ ഈ ഫയൽ zip ഫയലായി കമ്പ്രസ് ചെയ്തിരിക്കുന്നു. ഡൗൺലോഡ് ചെയ്തിട്ട് ഫയലിനെ റൈറ്റ്‌ക്ലിക്ക് ചെയ്തിട്ട് അൺസിപ്(അൺകപ്രസ്) ചെയ്തെടുക്കുക.

0 0 votes
Article Rating
Subscribe
Notify of
guest

10 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Rijo
Rijo
13 years ago

Thank you so much dear 🙂
Its really helped. I was planning try dat so called software but you saved me 🙂

riyas
riyas
12 years ago

ccleaner is best option and it s free also. Rajesh sir ne athra vishwasam illa. eni ithum virus anenkilo

sadik
12 years ago

Really thanks for share use full information

expecting more from you

Thanks

Vishobh
Vishobh
12 years ago

Its works and thanks.
But why inverted commas in name??

admin
12 years ago

Hi Vishobh,
സാധാരണഗതിയിൽ നോട്പാഡിൽ നിന്നും സേവ് ചെയ്താൽ അതിന്റെ എക്സ്റ്റൻഷൻ .txt ആയിരിക്കും. നമുക്കിവിടെ എക്സിക്യൂട്ട് ചെയ്യുന്ന മാതിരിയുള്ള ഒരു ഫയൽ തന്നെ വേണം. .bat എന്നെക്സ്റ്റൻഷനിൽ തന്നെ അത് സേവ് ചെയ്യണം. ഇൻവേർട്ടഡ് കോമ ഇട്ടില്ലെങ്കിൽ ചിലപ്പോൾ deltemp.bat.txt എന്നായിരിക്കും ഫയലിന്റെ പേരു വരിക. അത് ഡബിൾ ക്ലിക്ക് ചെയ്താൽ നോട്പാഡിൽ തന്നെ തുറന്നു വരികയും ചെയ്യും. അതൊഴിവാക്കാനാണ് ഫയലിന്റെ പേര് ഇൻവേർട്ടഡ്കോമയിൽ ആക്കി സേവ് ചെയ്യുന്നത്.


10
0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights