പ്രശ്നോത്തരി 04, History, Kerala PSC Model Test
കേരളാ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ജില്ലകളിൽ നടത്തിയ പരീക്ഷകളിൽ ചോദിച്ച ചരിത്രസംബന്ധിയായ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ഈ ചോദ്യാവലി. 30 ചോദ്യങ്ങൾ ഉണ്ട്. ഉത്തരങ്ങൾ എല്ലാം നൽകിക്കഴിഞ്ഞാൽ ശരിയുത്തരവുമായി താരതമ്യം ചെയ്ത് ഉറപ്പുവരുത്താവുന്നതാണ്. ഏതെങ്കിലും ഉത്തരം മാർക്ക് ചെയ്യാതെ വിട്ടാൽ അത് തെറ്റുത്തരമായി പരിഗണിക്കും. ചോദ്യങ്ങളിലേക്കു പോകാൻ താഴെ കാണുന്ന START ബട്ടൻ ക്ലിക്ക് ചെയ്യുക.
Start
അഭിനന്ദനങ്ങൾ!!
പ്രശ്നോത്തരി 04, History, Kerala PSC Model Test എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്.
%%RATING%%
പ്രശ്നോത്തരി 04, History, Kerala PSC Model Test എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്.
%%RATING%%
Your answers are highlighted below.
Question 1 |
ഗുരുദേവ് എന്നറിയപ്പെടുന്നത്?
A | ലാലാ ലജ്പത് റായ് |
B | സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ |
C | അരവിന്ദ് ഘോഷ് |
D | രവീന്ദ്രനാഥ ടാഗോര്‍ |
Question 1 Explanation:
റോബി എന്ന വിളിപ്പേരുണ്ടായിരുന്ന ടാഗോർ കൊൽക്കത്തയിലെ ജോറസങ്കോ ഗൃഹത്തിൽ 1861 മെയ് 7നു ജനിച്ചു. ടാഗോറിനെ കുറിച്ച് വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Question 2 |
ചോള രാജാക്കന്മാരുടെ രാജകീയ മുദ്ര ഏത്?
A | കടുവ |
B | കുതിര |
C | സിംഹം |
D | ആന |
Question 2 Explanation:
13-ആം നൂറ്റാണ്ടുവരെ ഭരണം നടത്തിയ തമിഴ് സാമ്രാജ്യമായിരുന്നു ചോളസാമ്രാജ്യം. ചോളസാമ്രാജ്യത്തെക്കുറിച്ച് വിശദമായി ഇവിടെ കൊടുത്തിരിക്കുന്നു.
Question 3 |
ഡല്‍ഹി സിംഹാസനത്തിലിരുന്ന ആദ്യ വനിത സുല്‍ത്താന റസിയ ഏത് രാജവംശത്തില്പ്പെട്ടതാണ്?
A | അടിമ വംശം |
B | ലോദി വംശം |
C | തുഗ്ലക്ക് വംശം |
D | ഖില്‍ജി വംശം |
Question 3 Explanation:
ഇന്ത്യ ഭരിച്ചിരുന്ന ഏക മുസ്ലിം വനിതാ ഭരണാധികാരിയായിരുന്നു സുൽത്താന റസിയ. ദില്ലി സുൽത്താനത്തിലെ ആദ്യ രാജവംശമായ മംലൂക്ക് രാജവംശത്തിലെ സുൽത്താൻ ഇൽത്തുമിഷിന്റെ പുത്രിയായിരുന്നു റസിയ. കൂടുതൽ വിവരങ്ങൾ ഇവിടെ.
Question 4 |
അടിമവംശ സ്ഥാപകന്‍ ആര്?
A | ഇല്‍ത്തുമിഷ് |
B | കുത്തബ്ദ്ദീന്‍ ഐബക് |
C | മുഹമ്മദ്ഗോറി |
D | ബാല്‍ബന്‍ |
Question 5 |
ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപം കൊണ്ട ആദ്യ സംസ്ഥാനം ഏത്?
A | ആന്ധ്രാപ്രദേശ് |
B | കര്‍ണ്ണാടകം |
C | പഞ്ചാബ് |
D | കേരളം |
Question 6 |
സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി ആര്?
A | കെ.കെ. മാത്യു |
B | കെ.ജി. ബാലകൃഷ്ണന് |
C | പി. ഗോവിന്ദമേനോന് |
D | വി.ആർ. കൃഷ്ണയ്യര്‍ |
Question 6 Explanation:
സുപ്രീം കോടതിയിൽ മുപ്പത്തിയേഴാമത് പ്രധാന ന്യായാധിപനായിരുന്ന ഇദ്ദേഹം ദളിത് വിഭാഗത്തിൽ പെട്ട ആദ്യത്തെയാളും ആദ്യ മലയാളിയും ആയിരുന്നു. 2007 ജനുവരി 14 മുതൽ 2010 മേയ് 12 സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു. കെ. ജി. ബാലകൃഷ്ണനെ കുറിച്ച് കൂടുതൽ
Question 7 |
ഇറ്റലിയിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവ് ആരായിരുന്നു?
A | ബിസ്മാര്‍ക്ക് |
B | മുസ്സോളിനി |
C | ഹിറ്റ്ലര്‍ |
D | അലക്സാണ്ടര്‍ |
Question 7 Explanation:
1922 മുതൽ 1943-ൽ അധികാരഭ്രഷ്ടനാകപ്പെടുന്നതു വരെ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു ബനിറ്റോ അമിൽക്കരേ അന്ത്രിയാ മുസ്സോളിനി (1883 ജൂലൈ 29 - 1945 ഏപ്രിൽ 28). മുസോളിനിയുടെ പിതാവ് ഒരു കൊല്ലപ്പണിക്കാരൻ ആയിരുന്നു. മുസോളിനിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ.
Question 8 |
അക്ബറിന്റെ ധനകാര്യമന്ത്രിയായിരുന്ന വ്യക്തി?
A | രാജാ വീര്‍ബല്‍ |
B | രാജാ തോഡര്‍മാള്‍ |
C | രാജാ പ്രതാപ് സിംഗ് |
D | രാജാ മാന്‍സിംഗ് |
Question 9 |
വിക്ടോറിയ രാജ്ഞിയുടെ വിളംബരവുമായി ബന്ധപ്പെട്ട ആക്ട് ഏത്?
A | 1773 -ലെ ആക്ട് |
B | 1858 -ലെ ആക്ട് |
C | 1857 -ലെ ആക്ട് |
D | 1757 -ലെ ആക്ട് |
Question 10 |
ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലം ഏത്?
A | വിജയ്ഘട്ട് |
B | ശാന്തിവനം |
C | രാജ്ഘട്ട് |
D | ശക്തിസ്ഥല്‍ |
Question 10 Explanation:
രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്തായിട്ടാണ്. എല്ലാ വെള്ളിയാഴ്ചകളിലും ഗാന്ധിയെ ആദരിച്ചുകൊണ്ട് ഇവിടെ പ്രാർഥന നടക്കുന്നു. ഇതിന്റെ വടക്കു ഭാഗത്തായിട്ടാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹ്രുവിന്റെ സമാധിയായ ശാന്തിവൻ സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ
Question 11 |
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി ആരായിരുന്നു?
A | ക്യാനിംങ് പ്രഭു |
B | ലിറ്റണ്‍ പ്രഭു |
C | വേവല്‍ പ്രഭു |
D | കോണ്‍വാലിസ് പ്രഭു |
Question 12 |
ഗാന്ധിയന്‍ സമരവുമായി ബന്ധപ്പെട്ട ചമ്പാരന്‍ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
A | ബംഗാള്‍ |
B | ആസ്സാം |
C | ഗുജറാത്ത് |
D | ബീഹാര്‍ |
Question 12 Explanation:
1917 - ഇൽ ആയിരുന്നു ചമ്പാരന്‍ ചമ്പാരൻ സത്യാഗ്രഹം. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹമായിരുന്നു ചമ്പാരന്‍. നീലം കര്‍ഷകര്‍ക്കുവേണ്ടി നടത്തിയ സമരമായിരുന്നു അത്. ബിഹാർ എന്ന പദം രൂപം കൊണ്ടത് വിഹാരം എന്ന പദത്തിൽ നിന്നുമാണ്. മൗര്യചക്രവർത്തിമാരുടെ കേന്ദ്രമായിരുന്നു ബിഹാർ. അശോക ചക്രവർത്തിയുടെ കാലത്ത് പ്രശസ്തമായ മഗധയും അതിന്റെ തലസ്ഥാനമായ പാടലീപുത്രവും ബിഹാറിലാണ്. ഈ പാടലീപുത്രം തന്നെയാണ് ഇന്നത്തെ പട്ന.
Question 13 |
ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടതാണ്?
A | 3-ആം പദ്ധതി |
B | 5-ആം പദ്ധതി |
C | 4-ആം പദ്ധതി |
D | 2-ആം പദ്ധതി |
Question 13 Explanation:
പാർട്ടിയിലെ പ്രതിസന്ധി മറികടക്കാൻ ഇന്ദിര ഗരീബി ഹഠാവോ(ദാരിദ്ര്യത്തെ ചെറുക്കുക) എന്ന പ്രസിദ്ധമായ മുദ്രാവാക്യം പുറത്തിറക്കി. ഈ മുദ്രാവാക്യവുമായി 1971ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട അവർ വൻഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. ഇന്ത്യയുടെ അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ പേരും ഗരീബി ഹഠാവോ എന്നായിരുന്നു.
Question 14 |
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആര്?
A | വാറന്‍ ഹേസ്റ്റിംങ്ങ്സ് |
B | കഴ്സണ് പ്രഭു |
C | വെല്ലസ്ലി പ്രഭു |
D | റിപ്പണ്‍പ്രഭു |
Question 15 |
നിങ്ങള്‍ എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം എന്ന് പ്രഖ്യാപിച്ച നേതാവ് ആര്?
A | ഭഗത്സിംഗ് |
B | സുഭാഷ് ചന്ദ്രബോസ് |
C | ചന്ദ്രശേഖര്‍ ആസാദ് |
D | സി. ആർ. ദാസ് |
Question 15 Explanation:
നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. തുടർച്ചയയി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. . ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപാർട്ടി അദ്ദേഹം രൂപവത്കരിച്ചു. ഒറീസ്സയിലെ കട്ടക്കാണ് സുഭാസ് ചന്ദ്ര ബോസിന്റെ ജന്മസ്ഥലം. കട്ടക്ക് അന്ന് ബംഗാളിന്റെ ഭാഗമായിരുന്നു. സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് കൂടുതൽ
Question 16 |
ഇന്ത്യയിലെ ആദ്യത്തെ ടെലഗ്രാഫ് സമ്പ്രദായം ഏതൊക്കെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു?
A | കല്‍ക്കട്ട -ഡയമണ്ട് ഹാര്‍ബര്‍ |
B | ഡൽഹി - ആഗ്ര |
C | കല്‍ക്കട്ട - ഡല്‍ഹി |
D | ആഗ്ര - കല്‍ക്കട്ട |
Question 17 |
ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നതാര്?
A | വിവേകാനന്ദന് |
B | ദയാനന്ദ സരസ്വതി |
C | ബങ്കിം ചന്ദ്ര ചാറ്റര്‍ജി |
D | രാജാറാം മോഹന്‍ റോയി |
Question 17 Explanation:
ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.(ഓഗസ്റ്റ് 14, 1774 – സെപ്റ്റംബർ 27, 1833). സതി എന്ന ദുരാചാരം നിർത്തലാക്കുന്നതിനു വേണ്ടി വളരെയധികം പ്രവർത്തിച്ച ഇദ്ദേഹമാണ് ബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ. കൂടുതൽ വിവരങ്ങൾ.
Question 18 |
ജവഹര്‍ലാല്‍ നെഹ്റു മന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത ആര്?
A | ലക്ഷ്മി എന്‍. മേനോന് |
B | നഫീസ ജോസഫ് |
C | ലക്ഷ്മി സൈഗാള്‍ |
D | അന്നാ ചാണ്ടി |
Question 19 |
ബര്‍ദോളി സത്യാഗ്രഹം നടന്ന വര്‍ഷം ഏത്?
A | 1931 |
B | 1930 |
C | 1929 |
D | 1928 |
Question 19 Explanation:
ഗുജറാത്തിലെ ബർദോളിയിൽ സർദാർ വല്ലഭായി പട്ടേൽ നടത്തിയ സത്യാഗ്രഹമാണ് ബർദോളി സത്യാഗ്രഹം എന്നപേരിൽ പ്രസിദ്ധമായത്. രണ്ടാം ബർദോളി എന്നറിയപ്പെടുന്ന സ്ഥലം: പയ്യന്നൂർ
Question 20 |
ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
A | ശങ്കർ |
B | ജി. അരവിന്ദൻ |
C | ബി. എം. ഗഫൂർ |
D | ആർ. കെ. ലക്ഷ്മൺ |
Question 21 |
മലയാള ഭാഷയില്‍ ആദ്യമായി ജ്ഞാനപീഠം അവാര്‍ഡ് നേടിയ എഴുത്തുകാരന് ആര്?
A | എം.ടി. വാസുദേവന്‍ നായര്‍ |
B | ജി. ശങ്കരക്കുറുപ്പ് |
C | എസ്.കെ. പൊറ്റക്കാട് |
D | ഒ.എന്‍.വി. കുറുപ്പ് |
Question 21 Explanation:
ജി. ശങ്കരക്കുറുപ്പ്. 1961ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, 1963ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവ അദ്ദേഹത്തിന്റെ വിശ്വദർശനം എന്ന കൃതിക്ക് ലഭിച്ചു. ആദ്യത്തെ ജ്ഞാനപീഠം ജേതാവായിരുന്നു അദ്ദേഹം. 1967ൽ സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ് ലഭിച്ചു.1965-ൽ ഓടക്കുഴൽ എന്ന കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചത്. കൂടാതെ പദ്മഭൂഷൺ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജി. ശങ്കരക്കുറുപ്പിനെ കുറിച്ച്.
Question 22 |
ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നതാര് ?
A | മൊറാര്‍ജി ദേശായി |
B | ജവഹര്‍ലാല്‍ നെഹ്റു |
C | ഇന്ദിരാഗാന്ധി |
D | ചരണ്‍സിംഗ് |
Question 22 Explanation:
ജവാഹർ എന്ന അറബി പദമാണ് അദ്ദേഹത്തിന്റെ പേരിനു പിന്നിൽ. അർത്ഥം അമൂല്യരത്നം. ലാൽ എന്നാൽ പ്രിയപ്പെട്ടവൻ എന്നാണർത്ഥം. നെഹ്റു എന്നത് കുടുംബപ്പേരാണ്. അദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെയുണ്ട്.
Question 23 |
ഇന്ത്യയില്‍ ആദ്യ മുസ്ലീം സാമ്രാജ്യം സ്ഥാപിച്ചത് ആര്?
A | ബാബര്‍ |
B | മുഹമ്മദ് ഗസ്നി |
C | മുഹമ്മദ്ബിന്‍ കാസിം |
D | മുഹമ്മദ് ഗോറി |
Question 23 Explanation:
ഗോറിദ് രാജവംശത്തിലെ ഒരു ഗവർണറും സേനാധിപനുമായിരുന്നു മുഹമ്മദ് ഷഹാബ് ഉദ്-ദിൻ ഗോറി. മുഹമ്മദ് ഗോറിയെ കുറിച്ച് കൂടുതൽ ഇവിടെ.
Question 24 |
എന്നാണ് രക്തസാക്ഷി ദിനം ആചരിക്കുന്നത്?
A | ജനുവരി 30 |
B | ഏപ്രില്‍ 13 |
C | ഏപ്രില്‍ 24 |
D | ഒക്ടോബര്‍ 31 |
Question 25 |
പ്രാചീന കാലത്ത് കേരളം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഭരിച്ചിരുന്ന രാജവംശം ഏത്?
A | പാണ്ഡ്യന്മാര് |
B | ചോളന്മാര് |
C | പല്ലവന്മാര് |
D | ചേരന്മാര് |
Question 25 Explanation:
പുരാതനകാലം മുതൽ 15-ആം നൂറ്റാണ്ടിന്റെ അവസാനം വരെ കേരളം ഉൾപ്പെടുന്ന തെക്കേ ഇന്ത്യ ഭരിച്ചരുന്ന രാജവംശമാണ് ചേര സാമ്രാജ്യം. ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനം വഞ്ചിമുത്തൂർ, കരൂർ എന്നിവ ആയിരുന്നു. ഈ സ്ഥലങ്ങൾ ഇന്ന് എവിടെയാണ് എന്നതിൽ ചരിത്രകാരന്മാർക്ക് ഏകാഭിപ്രായത്തിലെത്തിച്ചേരാനായിട്ടില്ല. ചേരസാമ്രാജ്യത്തെക്കുറിച്ച് വിശദമായി ഇവിടെ കൊടുത്തിരിക്കുന്നു.
Question 26 |
ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന സസ്യശാസ്ത്രഗ്രന്ഥം ആരുടെ സംഭാവനയാണ്?
A | പോര്‍ട്ടുഗീസുകാര്‍ |
B | ഇംഗ്ലീഷുകാര്‍ |
C | ഡച്ചുകാര്‍ |
D | ഫ്രഞ്ചുകാര്‍ |
Question 26 Explanation:
കേരളത്തിലെ സസ്യങ്ങളെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ട അമൂല്യമായ ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കൂസ്.(ലത്തീൻ ഭാഷയിൽ Hortus Malabaricus) ഡച്ചുകാരനായ അഡ്മിറൽ വാൻ റീഡിന്റെ നേതൃത്വത്തിലാണ് പുസ്തക രചന നടന്നത്. 1678 മുതൽ 1693 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ ഒരു സസ്യശാസ്ത്രപുസ്തകമാണിത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥവും ഇതാണ്. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിനു വേണ്ടിയാണ്. ഹെൻറി അഡ്രിയാൻ വാൻ റീഡ് ടോ ഡ്രാക്കെൻസ്റ്റീൻ [2] (1636-1691) അഥവാ വാൻ റീഡ് ആണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. അദ്ദേഹം ഒരു ഡച്ചു സഞ്ചാരിയും പ്രകൃതി ശാസ്ത്രജ്ഞനുമായിരുന്നു. ഡച്ചു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ ഗവർണറായി കൊച്ചിയിൽ ജോലിചെയ്തിരുന്ന കാലത്താണ് എഴുതിയത്. (1673-1677). ലത്തീനിൽ നിന്നും ഇംഗ്ളീഷിലേക്കും പിന്നീട് മലയാളത്തിലേക്കും വിവർത്തനം ചെയ്തത് ഡോ.കെ.എസ്. മണിലാൽ ആണ്. കേരള സർവ്വകലാശാല 12 വാല്യങ്ങളിലായി ഈ പുസ്തകം പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.
Question 27 |
ദത്താവകാശനിരോധന നയം നടപ്പാക്കിയതാര്?
A | വെല്ലസ്ലി |
B | റിപ്പണ്‍ |
C | കഴ്സണ് |
D | ഡല്‍ഹൌസി |
Question 27 Explanation:
ഇത് ദത്താപഹാര നയം എന്നും അറിയപ്പെടുന്നു. ബ്രിട്ടിഷ്ഇന്ത്യയുടെ വികസനത്തിനുവേണ്ടി ഗവർണർ ജനറലായിരുന്ന ഡൽഹൌസിപ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് ദത്താപഹാര നയം. യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ്ഇന്ത്യയുടെ ഭാഗമാക്കുവാൻ ദത്താപഹാര നയത്തിലൂടെ ഡൽഹൗസിപ്രഭുവിനു കഴിഞ്ഞു. ദത്താപഹാര നയം അനുസരിച്ച് ഒരു സാമന്തരാജ്യത്തിലെ (Dependent State) ഭരണാധികാരി മരിക്കുമ്പോൾ അദ്ദേഹത്തിന് സ്വാഭാവിക പിന്തുടർച്ചക്കാർ ഇല്ലെങ്കിൽ ആ രാജ്യം ബ്രിട്ടിഷ്ഇന്ത്യയിൽ ലയിക്കണം എന്നതായിരുന്നു വ്യവസ്ഥ. ഈ നയത്തെക്കുറിച്ച് വിശദമായി ഇവിടെ കൊടുത്തിരിക്കുന്നു.
Question 28 |
ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരം ഔദ്യോഗികമായി പൊട്ടിപ്പുറപ്പെട്ട സ്ഥലം ഏതാണ്?
A | പാനിപ്പത്ത് |
B | മീററ്റ് |
C | ഡല്‍ഹി |
D | ബോംബെ |
Question 28 Explanation:
ഉത്തർപ്രദേശിലെ ഒരു സ്ഥലമാണ് മീററ്റ്. ഇന്ത്യയിലെ 16 മത്തെ വലിയ മെട്രോ നഗരവും, 25 മത്തെ വലിയ പട്ടണവുമാണ് ഇത്. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം തുടങ്ങിയത് ഇവിടെ നിന്നാണ്. ഇന്ത്യയുടെ കായിക തലസ്ഥാനം എന്ന പേരിനും മീററ്റ് അർഹമാണ്: മീററ്റിനെ കുറിച്ച് കൂടുതൽ ഇവിടെ കൊടുത്തിരിക്കുന്നു.
Question 29 |
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ച വർഷമേത്?
A | 1942 |
B | 1940
|
C | 1943 |
D | 1941 |
Question 29 Explanation:
ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം നടത്തിയ നിയമ ലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം(ഭാരത് ച്ഛോടോ ആന്തോളൻ അഥവാ ഓഗസ്റ്റ് പ്രസ്ഥാനം. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച മൂന്നാമത്തെ ജനകീയ പ്രക്ഷോഭം ആയിരുന്നു ഇത്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
Question 30 |
ഇന്ത്യയുടെ വന്ദ്യവയോധികന് എന്നറിയപ്പെടുന്നതാര്?
A | ദാദാഭായ് നവറോജി |
B | അബ്ദുള്‍ ഖാദര്‍ മൌലവി |
C | മോത്തിലാല്‍ നെഹ്റു |
D | ലാലാ ലജ്പത് റായി |
Question 30 Explanation:
എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ് ദാദാഭായ് നവറോജി (സെപ്റ്റംബർ 4 1825 - ജൂൺ 30 1917). ഇന്ത്യയിലെ സമ്പത്ത് ബ്രിട്ടൺ ചോർത്തിയെടുക്കുന്നതിനെക്കുറിച്ച് വിവരിച്ചുകൊണ്ട് പോവെർട്ടി ആന്റ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ (Poverty and Un-British Rule in India) എന്ന പുസ്തകമെഴുതുകയുണ്ടായി. 1892 മുതൽ 1895 വരെ ബ്രിട്ടീഷ് പാർലമെന്റിൽ എം. പി. ആയിരുന്നു, ബ്രിട്ടീഷ് പാർലമെന്റിലേക്ക് മൽസരിച്ച് ജയിച്ച ആദ്യത്തെ ഏഷ്യക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ ഇവിടെ കൊടുത്തിരിക്കുന്നു.
Once you are finished, click the button below. Any items you have not completed will be marked incorrect.
Get Results
There are 30 questions to complete.
You have completed
questions
question
Your score is
Correct
Wrong
Partial-Credit
You have not finished your quiz. If you leave this page, your progress will be lost.
Correct Answer
You Selected
Not Attempted
Final Score on Quiz
Attempted Questions Correct
Attempted Questions Wrong
Questions Not Attempted
Total Questions on Quiz
Question Details
Results
Date
Score
Hint
Time allowed
minutes
seconds
Time used
Answer Choice(s) Selected
Question Text
All done
കഷ്ടം! പരിശ്രമം തീരെ ഇല്ല എന്നു പറയേണ്ടതില്ലല്ലോ. നന്നായി പരിശ്രമിക്കുക.
ചരിത്ര സംബന്ധിയായ കാര്യങ്ങളിൽ കേവലം ശിശുവാണല്ലോ!! ഇങ്ങനെയൊന്നും പോരാ. നന്നായി പരിശ്രമിക്കുക.
ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശിശുവാണല്ലോ!! പോരാ! മെച്ചപ്പെട്ടരീതിയിൽ ശ്രമിക്കുക.
ചരിത്ര സംബന്ധിയായ കാര്യങ്ങളിൽ ഒരു പുലിതന്നെ! പരന്ന വായനയ്ക്കു മുന്നിൽ എന്റെ നല്ല നമസ്കാരം!
ഉഗ്രൻ!! ചരിത്ര സംബന്ധിയായ കാര്യങ്ങളിൽ ഉള്ള താങ്കളുടെ അറിവ് അപാരം തന്നെ! ഈ അറിവ് നിലനിർത്താനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും ഉപകരിക്കട്ടെ...