Skip to main content

English Malayalam Hindi Dictionary

വാക്കുകളുടെ അർത്ഥം വിവിധ തരങ്ങളായി തിരിച്ചാണിവിടെ കൊടുത്തിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ താഴെ കൊടുത്തിരിക്കുന്നു.


നാമം - Noun

വ്യാകരണത്തിൽ ദ്രവ്യത്തിന്റെയോ ക്രിയയുടെയോ ഗുണത്തിന്റെയോ പേരായ ശബ്ദത്തെ നാമം എന്ന് പറയുന്നു. നാമങ്ങൾ നാലുവിധമാണുള്ളത്: ദ്രവ്യനാമം, ഗുണനാമം, ക്രിയാനാമം, സർ‌വ്വനാമം. കൂടുതൽ അറിയാൻ...

സർവ്വനാമം - Pronoun

നാമത്തിന്‌ പകരം ഉപയോഗിക്കാവുന്ന പദങ്ങളെ വ്യാകരണത്തിൽ സർവ്വനാമങ്ങൾ എന്നു പറയുന്നു. പ്രധാനമായും സർവ്വനാമങ്ങൾ സംസാരഭാഷയിലാണ് ഉപയോഗിച്ചു വരുന്നത്. നാമം ആവർത്തിക്കുമ്പോൾ അനുഭവപ്പെടുന്ന വിരസതയൊഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ഞാൻ, ഞങ്ങൾ, നീ, നിങ്ങൾ, താങ്കൾ, നമ്മൾ, അവൻ, അവൾ, അത്, അവർ, ആ, പല, തുടങ്ങിയവ സർവ്വനാമങ്ങൾക്കുദാഹരണമാണ്. സർവ്വനാമങ്ങൾ മൂന്ന് വിധത്തിലുണ്ട്: ഉത്തമപുരുഷൻ, മധ്യമപുരുഷൻ, പ്രഥമ പുരുഷൻ. കൂടുതൽ അറിയാൻ...

നാമവിശേഷണം - Adjective

വ്യാകരണപ്രകാരം നാമത്തെ വിശേഷിപ്പിക്കുന്ന പ്രയോഗമാണ്‌ നാമവിശേഷണം. നാമത്തിന്റെ ഏതെങ്കിലും പ്രത്യേകതക്ക് പ്രാധാന്യം നൽകി പറായുന്നതാണ് നാമവിശേഷണം എന്ന് വിശദമായി പറയാം. വെളുത്ത പട്ടി, ഇതിൽ പട്ടിയുടെ വെളുപ്പിന് പ്രാധാന്യം നൽകിയിരിക്കുന്നു. ചുവന്ന പൂവ് - ഇവിടെ ചുവപ്പിന് പ്രാധാന്യം. കറുത്ത കാർ - ഇവിടെ കറുപ്പ് എന്ന നിറത്തിന് പ്രാധാന്യം. കൂടുതൽ അറിയാൻ...

ക്രിയ - Verb

പ്രവൃത്തി, സംഭവം, സ്ഥിതി മുതലായവ സൂചിപ്പിക്കുന്ന വാക്കാണ്‌ ക്രിയ. ക്രിയ ചെയ്യുന്നത് കർത്താവ്. ക്രിയകൾ ര‍ണ്ടു വിധം: സകർമ്മക ക്രിയ - കർമ്മമുള്ളത്, അകർമ്മക ക്രിയ - കർമ്മമില്ലാത്തത്. ചില പ്രധാന ക്രിയകൾ : കേവല ക്രിയ, പ്രയോജക ക്രിയ. കൂടുതൽ അറിയാൻ...

ക്രിയാവിശേഷണം - Adverb

ഏതെങ്കിലും ക്രിയക്ക് അല്ലെങ്കിൽ പ്രവർത്തിക്ക് പ്രാധാന്യം നൽകി വിശേഷിപ്പിക്കുന്നതിനെയാണ്‌ വ്യാകരണത്തിൽ ക്രിയാവിശേഷണം എന്ന് പറയുന്നത്. ഉദാ: വേഗത്തിൽ ഓടി, ഇവിടെ വേഗത്തിൽ എന്ന ക്രിയക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. പതുക്കെ നടന്നു. ഇവിടെ പതുക്കെ എന്ന ക്രിയക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. കൂടുതൽ അറിയാൻ...

ഉപവാക്യ ക്രിയ - Phrasal Verb

A phrasal verb is the combination of two or three words from different grammatical categories — a verb and a particle, such as an adverb or a preposition — to form a single semantic unit on a lexical or syntactic level. Examples: turn down, run into, sit up. കൂടുതൽ അറിയാൻ...

ഘടകം - Conjunction

വാക്കിനെയോ ഒരു വാക്യത്തേയോ പരസ്പരം ബന്ധിപ്പിച്ച് നിർത്തുന്ന കണ്ണികളാണ് ഘടകം എന്ന പേരിൽ മലയാളവ്യാകരണത്തിൽ അറിയപ്പെടുന്നത്. രാമനും കൃഷ്ണനും എന്ന വാക്യത്തിൽ ഇവയെ ബന്ധിപ്പിച്ച് നിർത്തുന്നത് നും എന്ന കണ്ണിയാണ്. ഇത്തരം കണ്ണികളാണ് ഘടകം എന്ന് അറിയപ്പെടുന്നത്. കൂടുതൽ അറിയാൻ...

വ്യാക്ഷേപകം - Interjection

ഒരു വാചകത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ഒരു വികാരത്തെ സൂചിപ്പിക്കുന്ന ശബ്ദമാണ് വ്യാക്ഷേപകം എന്ന് വ്യാകരണത്തിൽ പറയുന്നത്. ഇത് പ്രധാനമായും സംസാരത്തിലാണ് കടന്നുവരുന്നത്. അയ്യോ!, ആഹാ!, കഷ്ടം! തുടങ്ങിയവ വ്യാക്ഷേപങ്ങൾക്ക് ഉദാഹരണങ്ങളാണ്. കൂടുതൽ അറിയാൻ...

ഗതി - Preposition

വ്യാകരണപ്രകാരം വിഭക്തിയുടെ കൂടെ ചേർക്കുന്ന പ്രത്യയമാണ് ഗതി എന്ന് പറയുന്നത്. ഗതി പ്രധാനമായും ഏതെങ്കിലും നാമത്തിന്റെ കൂടെയാണ് ചേർക്കുന്നത്. ഉദാ. വീട്ടിൽ നിന്നു പോയി. ഇവിടെ നിന്നു എന്ന ശബ്ദം പോയി എന്ന ക്രിയയെ കുറച്ചുകൂടി ഉറപ്പിച്ച് കാണിക്കുന്നു. കൂടുതൽ അറിയാൻ...

ഉപസർഗം - Prefix

ഒരു വാക്കിന്റെ മുന്നിൽ അതിന്റെ അർത്ഥത്തിന് ഭേദം വരത്തക്കവിധം ചേർ‌ന്നുനിൽക്കുന്ന ശബ്ദമാണ് ഉപസർഗം (Prefix). സം-, ഉപ-, ആ-, പ്രതി-, വി-, അഭി-, തുടങ്ങി ധാരാളം ഉപസർഗങ്ങളുണ്ട്. ഉപസർഗങ്ങളുടെ ചില ഉദാഹരണങ്ങൾ ഇനി പറയുന്നു. പ്രതിപക്ഷം, പ്രതിനായകൻ, തുടങ്ങിയ വാക്കുകളിൽ 'പ്രതി' എന്നത് ഉപസർഗം, ആഗമിക്കുക, ആനയിക്കുക തുടങ്ങിയ വാക്കുകളിൽ 'ആ' എന്നത് ഉപസർഗം, അഭിപ്രേരണ, അഭിനയിക്കുക, അഭിനിവേശം തുടങ്ങിയ വാക്കുകളിൽ 'അഭി' എന്നത് ഉപസർഗം, സമ്മേളനം, സംഭാഷണം തുടങ്ങിയ വാക്കുകളിൽ 'സം' എന്നത് ഉപസർഗം കൂടുതൽ അറിയാൻ...

ഉപസർഗം - Prefix

ഒരു വാക്കിന്റെ മുന്നിൽ അതിന്റെ അർത്ഥത്തിന് ഭേദം വരത്തക്കവിധം ചേർ‌ന്നുനിൽക്കുന്ന ശബ്ദമാണ് ഉപസർഗം (Prefix). സം-, ഉപ-, ആ-, പ്രതി-, വി-, അഭി-, തുടങ്ങി ധാരാളം ഉപസർഗങ്ങളുണ്ട്. ഉപസർഗങ്ങളുടെ ചില ഉദാഹരണങ്ങൾ ഇനി പറയുന്നു. പ്രതിപക്ഷം, പ്രതിനായകൻ, തുടങ്ങിയ വാക്കുകളിൽ 'പ്രതി' എന്നത് ഉപസർഗം, ആഗമിക്കുക, ആനയിക്കുക തുടങ്ങിയ വാക്കുകളിൽ 'ആ' എന്നത് ഉപസർഗം, അഭിപ്രേരണ, അഭിനയിക്കുക, അഭിനിവേശം തുടങ്ങിയ വാക്കുകളിൽ 'അഭി' എന്നത് ഉപസർഗം, സമ്മേളനം, സംഭാഷണം തുടങ്ങിയ വാക്കുകളിൽ 'സം' എന്നത് ഉപസർഗം കൂടുതൽ അറിയാൻ...

പരപ്രത്യയം - Suffix

In linguistics, a suffix (sometimes termed postfix) is an affix which is placed after the stem of a word. Common examples are case endings, which indicate the grammatical case of nouns or adjectives, and verb endings, which form the conjugation of verbs. An inflectional suffix is sometimes called a desinence or a grammatical suffix or ending. Inflection changes the grammatical properties of a word within its syntactic category. Derivational suffixes can be divided into two categories: class-changing derivation and class-maintaining derivation. കൂടുതൽ അറിയാൻ...

ഭാഷാശൈലി - Idiom

An idiom is a phrase or expression that typically presents a figurative, non-literal meaning attached to the phrase; but some phrases become figurative idioms while retaining the literal meaning of the phrase. Categorized as formulaic language, an idiom's figurative meaning is different from the literal meaning. Idioms occur frequently in all languages; in English alone there are an estimated twenty-five thousand idiomatic expressions.കൂടുതൽ അറിയാൻ...

ചുരുക്കെഴുത്ത് - Abbreviation

ഒരു വാക്കിനേയോ വാക്യത്തേയോ ചുരുക്കിയെഴുതുന്നതിനെയാണ് ചുരുക്കെഴുത്ത് എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഇവ പലപ്പോഴും വിശദമായ വാക്യത്തിൽ നിന്നെടുത്ത ഒരക്ഷരമോ അക്ഷരക്കൂട്ടങ്ങളോ ആയിരിക്കും. വ്യാകരണപരമായി യാതൊരുവിധ സാധുതയുമില്ലാത്തതാണു ചുരുക്കെഴുത്തുകൾ. സർവ്വസാധാരണമായി ഉപയോഗിക്കുന്ന വാക്കുകളും ആവർത്തിക്കുന്ന വാക്കുകളുമാണ് ചുരുക്കെഴുത്തായി ഉപയൊഗിക്കുക. ഉപയോഗിക്കാനുള്ള എളുപ്പം എന്നതിനു പുറമേ, സ്ഥലം പാഴാക്കാതിരിക്കുവാനും എഴുത്തിന്റെ വേഗം വർദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു. ഇംഗ്ലീഷിലെ abbreviation ചുരുക്കെഴുത്തിന്റെ ആംഗലേയ തത്തുല്യമാണ്. സംസ്‌കൃതത്തിൽ ചുരുക്കെഴുത്തുകളുടെ ഉപയോഗം വ്യാപകമാണ്. കൂടുതൽ അറിയാൻ...

സഹായക്രിയ - Auxiliary verb

An auxiliary verb (abbreviated aux) is a verb that adds functional or grammatical meaning to the clause in which it appears, so as to express tense, aspect, modality, voice, emphasis, etc. Auxiliary verbs usually accompany a main verb. The main verb provides the main semantic content of the clause. An example is the verb have in the sentence I have finished my lunch. Here, the main verb is finish, and the auxiliary have helps to express the perfect aspect. Some sentences contain a chain of two or more auxiliary verbs. കൂടുതൽ അറിയാൻ...

🔍


🔍

വിക്കി നിഘണ്ടു

വിക്കി നിഘണ്ടുവിൽ ഉള്ള അർത്ഥങ്ങൾ...



താങ്കൾ അന്വേഷിക്കുന്ന വാക്ക് ഈ കാണുന്ന ബോക്സിൽ കൊടുത്തു നോക്കുക.

നിഘണ്ടുവിലേക്ക് പുതിയ വാക്കു ചേർക്കാം

താല്പര്യമുള്ള ഏതൊരാൾക്കും നല്ലൊരു വാക്കും അർത്ഥവും നൽകാൻ കഴിയുന്ന തരത്തിലേക്ക് ഉടനേ ഇതു മാറ്റുന്നതാണ്.



×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights