മലയാളത്തിലെ ടങ് ട്വിസ്റ്റേർസ്

മലയാളത്തിലെ ടങ് ട്വിസ്റ്റേർസ്

എത്ര നല്ല അക്ഷരാഭ്യാസിയേയും ഒട്ടൊന്നു വിഷമവൃത്തത്തിൽപ്പെടുത്താൻ പര്യാപ്തമാണ് ഭാഷയിലെ ചില കുഴയ്ക്കുന്ന വാക്കുകളും വാക്യങ്ങളും. ഇംഗ്ലീഷിൽ ടങ് ട്വിസ്റ്ററുകൾ എന്നറിയപ്പെടുന്ന ഇത്തരം നാക്കുളുക്കി വാക്കുകളും വാക്യങ്ങളും മറ്റുഭാഷകളിലും ലഭ്യമാണ്. അക്ഷരങ്ങളുടെ ആവർത്തനം മൂലം ഉച്ചരിക്കുമ്പോൾ വാക്കുകളുടെ സ്ഥാനമാറി അർത്ഥവ്യത്യാസങ്ങൾ വന്ന് അല്പം ചിരിക്ക് വകനൽകുന്നതാണിവയിൽ പലതും; ചിലതാവട്ടെ അസഭ്യത ജനിപ്പിക്കുന്നവയും ആണ്. വാക്യങ്ങളുടെ ആവർത്തിച്ചുള്ള ചൊല്ലൽ ചിലപ്പോൾ ആവശ്യമായി വന്നേക്കാം. ഒരു ലൈൻ വായിച്ച ശേഷം രണ്ടുമൂന്നാവർത്തി ഇവിടെ എഴുതിവെച്ചിരിക്കുന്നതു നോക്കാതെ ഉച്ചത്തിൽ പറഞ്ഞു നോക്കുക! വായിക്കുമ്പോൾ എളുപ്പമെന്നു തോന്നുന്നവ ഉച്ചരിക്കുമ്പോൾ എങ്ങനെ പുറത്തുവരുന്നു എന്നുകണ്ടുതന്നെ മനസ്സിലാക്കുക. മലയാളത്തിലെ ചില പ്രസിദ്ധ നാക്കുളുക്കി വാക്യങ്ങൾ താഴെ കൊടുക്കുന്നു. ഇനിയുമേറെയുണ്ടെന്നറിയാം; അവയൊക്കെ കിട്ടുന്ന മുറയ്ക്ക് കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നതാവും.

രസകരമായ മറ്റൊരു കാര്യമുണ്ട് 🙂 ഇതിൽ ലളിതമായ വരികൾ 6 വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ കൃത്യമായി പതുക്കെ പറഞ്ഞ് പഠിപ്പിക്കുക. അവർ പഠിക്കട്ടെ, കേൾക്കാൻ രസമുണ്ട് എന്നതിനപ്പുറം അവർക്ക് രസകരമായൊരു പരിശീലനം കൂടിയാവും.

ഇതിലില്ലാതെ, പുതിയത് വല്ലതും അറിയാവുന്നവർ താഴെ കമന്റായും ഇടണമെന്ന് അഭ്യർത്ഥിക്കുന്നു! മലയാളം തന്നെ വേണമെന്നില്ല, അത് മംഗ്ലീഷിലായാലും മലയാളമാക്കുന്ന പരിപാടി ഞാനേറ്റു.

 tongue twister in malayalam

 1. ഉരുളീലൊരുരുള
 2. ആന അലറലോടലറി
 3. തെങ്ങടരും മുരടടരൂല
 4. പെരുവിരലൊരെരടലിടറി
 5. റഡ് ബള്‍ബ് ബ്ലൂ ബള്‍ബ്
 6. വരൾച്ച വളരെ വിരളമാണ്
 7. പേരു മണി പണി മണ്ണു പണി
 8. അറയിലെയുറിയില്‍ ഉരിതൈര്
 9. അരമുറം താള്‌ ഒരു മുറം പൂള്‌
 10. പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ
 11. അലറലൊടലറലാനാലയില്‍ കാലികൾ
 12. വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി
 13. പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച
 14. സൈക്കിള്‍ റാലി പോലെ നല്ല ലോറി റാലി
 15. ഉരുളിയിലെ കുരുമുളക് ഉരുളേലാടുരുളല്‍
 16. തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചി തച്ചത്തി
 17. രാമമൂർത്തിയുടെ മൂത്ത പുത്രൻ കൃഷ്ണമൂർത്തി
 18. തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ച സഞ്ചി
 19. പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ ചത്തൊത്തിരുന്നു
 20. ചെറുപയർമണിചെറുത്; ചെറുകിണറ് പട ചെറുത്
 21. പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തി ചേറ്റിൽ പൂഴ്ത്തി
 22. അരയാലരയാൽ ആലരയാലീ പേരാലരയാലൂരലയാൽ
 23. കളകളമിളകുമൊരരുവിയലകളിലൊരുകുളിരൊരുപുളകം
 24. കരളിനുമലരിതളുതിരുമൊരളികുലമിളകിയ ചുരുള്‍ അളകം
 25. വടുതലവളവിലൊരതളമരത്തിൽ പത്തിരുപത്തഞ്ചൊതളങ്ങ!
 26. ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ ഉരുളയുരുളുമോയുരുളിയുരുളുമോ
 27. ആലപ്പുഴയങ്ങാടീലാറാംനാളുച്ചയ്ക്കാറാണാളാറാണാടിനെയറുത്തു
 28. ചരലുരുളുമ്പോൾ മണലുരുളൂലാ മണലുരുളുമ്പോൾ ചരലുരുളൂലാ
 29. തണ്ടുരുളും തടിയുരുളും തണ്ടിൻ‌മേലൊരു ചെറുതരികുരുമുളകുരുളും
 30. ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍ വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ
 31. അരുതരുതുകുതിരേ മുതിരരുത് കുതിരേ അതിരിലെ മുതിര തിന്നാന്‍ മുതിരരുത് കുതിരേ
 32. ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതു ചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ
 33. അന്തിക്ക് കുന്തിദേവി കിണ്ടി കഴുകുമ്പോൾ കിണ്ടികളിൽ ഒരു കിണ്ടിയുരുണ്ട് കുണ്ടിൽ വീണു
 34. ഉരലാൽ ഉരുളിയുരുളിയാൽ ഉരലുരുളുമോ ഉരുളിയുരുളുമോ
 35. അറേലുരുളിയിലൊരുറിയില്‍ലോരുരിപ്പാല്
 36. വടി പുളിയേക്കേറി, പുളി വടിയേക്കേറി

18 thoughts on “മലയാളത്തിലെ ടങ് ട്വിസ്റ്റേർസ്

 1. ഉരുളയുരുട്ടിയുരുളിയിലിട്ടാല് ഉരുളയുരുളുമോയുരുളിയുരുളുമോ

 2. malayalam tongue twisters ഇത്ത്ര പോരല്ലോ… കൂടുതൽ എഴുതണം

  1. കുട്ടൻ കുപ്പി തപ്പി, തട്ടാൻ തട്ടി കുപ്പി
   പുളി വടി, വടി പുളി

Leave a Reply

Your email address will not be published. Required fields are marked *