ദ്രാവിഡസംസ്കാരത്തിന്റെ ശേഷിക്കുന്ന അവശിഷ്ടമാണ് തെയ്യമെന്നു പറയാം. പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു നാടൻ കലകൾ ഒക്കെയും. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ് അവയിൽ മിക്കതും. സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടൻ കലകൾക്കു കഴിഞ്ഞുവന്നിരുന്നു. പല നാടൻ കലകളും അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധികളായി മാറ്റപ്പെട്ടു.

നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപങ്ങളിൽ പ്രധാനപ്പെട്ടതാണു തെയ്യം എന്ന കലാവിരുന്ന്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഈ അനുഷ്ഠാനകല പ്രധാനമായും കെട്ടിയാടുന്നത്. എന്നാൽ കണ്ണൂരുമായി ബന്ധപ്പെട്ടുകിടക്കുന്ന കോഴിക്കോട് ജില്ലയുടെ ഭാഗങ്ങളിലും തിറ എന്ന പേരിൽ ഇതേ നൃത്തരൂപമുണ്ട്. ഇത് തെക്കൻ ജിലകളിൽ പ്രചാരമുള്ള തിറയല്ല - തെയ്യം തന്നെയാണ്. അതുപോലെ കാസർഗോഡ്, കണ്ണൂർ ജില്ലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന കർണാടക സംസ്ഥാനത്തിന്റെ കൂർഗ്, മഡിക്കേരി ഭാഗങ്ങളിലും തെയ്യം അനുഷ്ടാനമായി തന്നെ വിവിധ അമ്പലങ്ങളിൽ കൊണ്ടാടുന്നു.

ഇന്നത്തെ സവർണ ഹൈന്ദവേതരമായ അല്ലെങ്കിൽ വൈദികേതരമായ അനുഷ്ഠാനചര്യകളോടെ ദൈവപ്രീതിക്കുവേണ്ടി അധഃസ്ഥിതസമുദായക്കാർ നടത്തുന്ന നൃത്തമാണ് തെയ്യം എന്നു ചുരുക്കിപ്പറയാം. ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം എന്നും കരുതാം. സമൂഹ നന്മ ചെയ്ത വീരപരാക്രമികളും അസാധരണമായ കാര്യങ്ങളാൽ അല്ലെങ്കിൽ ചതിയാൽ കൊല്ലപ്പെട്ട അമ്മമാരും പൊലീസുകാർ വരെ തെയ്യമായത് നിരവധിയുണ്ട്. മുസ്ലീം സമുദായക്കാരുടെ മാപ്പിളത്തെയ്യങ്ങൾക്കും പ്രസിദ്ധമാണ് കാസർഗോഡ്. തെയ്യങ്ങളിൽ ചിലതിനെ പറ്റി താഴെ വിവരിക്കുന്നതു കാണുക:

വിവിധ തെയ്യങ്ങളെ കുറിച്ച്

കടാങ്കോട്ട് മാക്കവും മക്കളും ബപ്പിരിയൻ തെയ്യം മുത്തപ്പൻ മടപ്പുര ചായില്യം, മനയോല, ചെഞ്ചല്യം, മുഖത്തെഴുത്ത് കാവുകൾ ചായില്യം – സിനിമ കണ്ണകി കതിവനൂർ വീരൻ തെയ്യം ആട്ടക്കളം ആസുരതാളങ്ങള്‍ക്കൊരാമുഖം അലാമിക്കളി Parassinikadavu Muthappan Muchilott Bhagavathi An Introduction to the Theyyam – A Ritual Art പറശ്ശിനിക്കടവ് മുത്തപ്പന്‍ കുട്ടിച്ചാത്തന്‍ തെയ്യം കരിഞ്ചാമുണ്ഡി തെയ്യം പൊട്ടന്‍ തെയ്യം വിഷ്‍ണുമൂര്‍‍ത്തി മുച്ചിലോട്ടുഭഗവതി തെയ്യങ്ങള്‍ക്കൊരാമുഖം
Right Sude