ടെലഗ്രാം – വാട്സ് ആപ്പിനൊരു പകരക്കാരൻ

ടെലഗ്രാം – വാട്സ് ആപ്പിനൊരു പകരക്കാരൻ

telegram messengerമൊബൈൽ മെസേജിങ് രംഗത്ത് പകരം വെയ്ക്കാനില്ലാത്ത മെസഞ്ചർ ആയിരുന്നു വാട്സാപ്പ് എന്ന ചെറുപ്രോഗ്രാം. എന്നാൽ വാട്സ്ആപ്പിനേക്കാൾ മികച്ച സൗകര്യങ്ങൾ വാഗ്ദാനം നൽകിക്കൊണ്ട് ടെലെഗ്രാം എന്ന പേരിൽ ഒരു ഓപ്പൺസോഴ്സ് പ്രോഗ്രാം രംഗത്തു വന്നിരിക്കുന്നു. വാട്സ് ആപ്പിനേക്കാൾ കൂടിയ സ്പീഡും സീക്രട്ട് ചാറ്റ് സംവിധാനവും ഒക്കെയുള്ള ഈ ആപ്ലിക്കേഷൻ ഓപ്പൺ സോഴ്സ് ആണെന്നതും പ്രത്യേകതയാണ്.

വാട്സ് ആപിനേക്കാൾ സൈസ് കൂടയ വീഡിയോകളും ചിത്രങ്ങളും അയക്കാനും, കൂടുതൽ ആളുകളെ ഉൾചേർത്ത് ഗ്രൂപ്പുണ്ടാക്കാനും ഒക്കെ ഇതിൽ സൗകര്യമുണ്ട്.  പ്രൈവറ്റ് ചാറ്റിങ്, ഓരോ ഫ്രണ്ടിനും പ്രത്യേകം റിങ് ടോൺ മെച്ചപ്പെട്ട ഡിസൈൻ എന്നിവ ഇതിന്റെ ഗുണങ്ങൾ തന്നെ.

ഇതിലേറെ പ്രത്യേകതയായി തോന്നിയത് ഈ പ്രോഗ്രാമിന്റെ വെബ്-വേർഷൻ തന്നെ. കമ്പ്യൂട്ടറൽ കൂടിയുള്ള ചാറ്റിങും ഫയൽ കൈമാറ്റവും ഇതുവഴി സാധ്യമാവുന്നുണ്ട്. ഓപ്പൺ സോഴ്സായതിനാൽ ആർക്കും കസ്റ്റമൈസ് ചെയ്തുപയോഗിക്കുകയുമാവാം.

ഗൂഗിൾ പ്ലേയിൽ നിന്നും ആൻഡ്രോയിഡ് വേർഷൻ ഡൗൺലോഡ് ചെയ്യാം:
https://play.google.com/store/apps/details?id=org.telegram.messenger

 

ബ്രൈസറിൽ ഓപ്പൺ ചെയ്യാൻ:
 മുകളിൽ തന്ന ലിങ്കിൽ നിന്നും പ്രോഗ്രാം നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. തുടർന്ന്, ഈ ലിങ്കിലേക്ക് പോവുക: http://chayilyam.com/tel/ ഇവിടെ  മൊബൈൽ നമ്പർ കൊടുത്ത് ലോഗിൻ ചെയ്ത് നിങ്ങളുടെ ഫ്രണ്ട്സുമായി ചാറ്റിങ് തുടങ്ങാവുന്നതാണ്.
Telegram Messenger on browser

 

ടെലെഗ്രാം വെബ്സൈറ്റ്:
https://telegram.org/

 

മറ്റുള്ളവ:
കൂടുതൽ വിവരങ്ങൾ ഇവിടെ: kuhttps://telegram.org/apps

Leave a Reply

Your email address will not be published. Required fields are marked *