Browsed by
Tag: yesudas

രതീഷിനെ കുറിച്ച്

രതീഷിനെ കുറിച്ച്

 അമ്മയുടെ അമ്മാവന്റെ മകനാണു രതീഷ്. അനിയത്തോടൊപ്പം നിൽക്കുന്ന പ്രായം. രതീഷിന്റെ ചേച്ചി അനിതയും അമ്മയുടെ മറ്റൊരു അമ്മാവന്റെ മകൾ ബിന്ദുവും ഞാനും സമപ്രായക്കാരാണ്. രതീഷും ബിന്ദുവിന്റെ അനിയൻ രാജേഷും എന്റെ അനിയത്തി രാജിയും ഒരേ പ്രായക്കാരും ആയതിനാൽ ഒന്നിച്ചു കളിച്ചു ചിരിച്ചു വളർന്നവരാണ് ഏവരും. ആണുങ്ങളായതിനാൽ സകല തോന്ന്യവാസങ്ങൾക്കും ഞങ്ങൾ മൂവരും ഒരുമിച്ചായിരുന്നു ചെറുപ്പകാലങ്ങളിൽ ഉള്ള സഹവാസം. അനുഗൃഹീതമായ ഗാനാലാപന ശൈലിയാൽ രതീഷ് യാതൊരു പരിശീലനവും ഇല്ലാതെ തന്നെ തെളിഞ്ഞു വരുന്ന കാഴ്ചയാണ് അടുത്ത കാലങ്ങളിൽ കാണാൻ സാധിച്ചത്. പാട്ടുപാടാനും നാടകങ്ങളിലും മറ്റും അഭിനയിക്കാനും ഏറെ താല്പര്യമുള്ളവർ കുടുംബത്തിൽ ഒട്ടേറെ പേരുണ്ടെങ്കിലും കൃത്യമായ പരിശീലനം ആർക്കും തന്നെ കിട്ടിയിരുന്നില്ല. പൊലീസുകാരനായ ബാബുദാസ് അടങ്ങാത്ത അഭിനയമോഹം വെച്ചു പുലർത്തിയ വ്യക്തിയായിരുന്നു. നിതാന്തപരിശ്രമത്തിലൂടെ നല്ലൊരു…

Read More Read More

കിലുകിലുക്കാം ചെപ്പേ കിങ്ങിണീ

കിലുകിലുക്കാം ചെപ്പേ കിങ്ങിണീ

Your browser does not support the video tag. കിലുകിലുക്കാം ചെപ്പേ കിങ്ങിണീ… ചിരികുടുക്കേ അല്ലിത്തേന്‍ മണി… ചിത്തിരമുത്തേ സ്വത്തേ പൊന്‍ മണി… ചക്കരമുത്തം താ നീ കണ്മണീ… കണ്ണാരം പൊത്താന്‍ വാ നീ മീന്മണീ… മാളിക വീട്ടിലെ മേലാത്തിയമ്മേടെ… മഞ്ചത്തില്‍ തഞ്ചത്തില്‍ ഇക്കിളി ചെല്ലമ്മേ… വാ കുക്കൂ വാ… (കിലുകിലുക്കാം ചെപ്പേ…) വാ കുക്കൂ വാ…തത്തിത്തത്തി വാ… താനേ ചാഞ്ചാടി വാ… വാ തുമ്പീ വാ തുള്ളിത്തുള്ളി വാ… തോളില്‍ തുള്ളാടി വാ…(വാ കുക്കൂ…) തുമ്പിക്ക് തുള്ളാട്ടം… ഉണ്ണിക്കു ചാഞ്ചാട്ടം… പഞ്ചാരപ്പുഞ്ചിരി മൊഞ്ചുള്ള- മഞ്ചാടി ചുണ്ടത്ത്… ചന്തമേ ചിന്തി നീ കൊഞ്ചി നീ… വാ കുക്കൂ വാ… (കിലുകിലുക്കാം ചെപ്പേ…) ഹേയ് കൊച്ചമ്മേ നില്ല് തത്തമ്മേ… കോപം ആരോടമ്മേ… പൂ…

Read More Read More

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം (2) തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം മരം ഒന്നുലുത്തുവാന്‍ മോഹം അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്തു അതിലൊന്നു തിന്നുവാന്‍ മോഹം സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാന്‍ ഇപ്പോഴും മോഹം തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ചെന്തു മധുരം എന്നോതുവാന്‍ മോഹം എന്തു മധുരം എന്നോതുവാന്‍ മോഹം ഒരു വട്ടം കൂടിയാ പുഴയുടെ തീരത്തു വെറുതെ ഇരിയ്ക്കുവാന്‍ മോഹം (2) വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട് എതിര്‍ പാട്ടു പാടുവാന്‍ മോഹം എതിര്‍ പാട്ടു പാടുവാന്‍ മോഹം അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ ശ്രുതി പിന്‍തുടരുവാന്‍ മോഹം ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോട് അരുതേ എന്നോതുവാന്‍ മോഹം…

Read More Read More

ഹരിവരാസനം

ഹരിവരാസനം

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കുകൊട്ടി ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും. അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌. കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് പരക്കെയുള്ള വിശ്വാസം. അതേ സമയം ആലപ്പുഴ പുറക്കാട്ടെ കോന്നക്കകത്ത് ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന വാദവുമായി 2007-ൽ അവരുടെ ചെറുമകൻ എത്തുകയുണ്ടായി. 1923-ലാണ് കൃതി രചിച്ചതെന്നാണ് അവരുടെ അവകാശവാദം. 1930 മുതൽ തന്നെ…

Read More Read More