Browsed by
Tag: wikimedia

വിക്കിസംഗമോത്സവം 2013

വിക്കിസംഗമോത്സവം 2013

വിക്കിസംഗമോത്സവം – 2013 | wikisangamolsavam 2013 മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം വിക്കിസംഗമോത്സവം 2013 ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. മലയാളം വിക്കിമീഡിയയുടെ രണ്ടാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്

വിക്കിപീഡിയയിൽ എങ്ങനെ ചിത്രങ്ങൾ ചേർക്കാം?

വിക്കിപീഡിയയിൽ എങ്ങനെ ചിത്രങ്ങൾ ചേർക്കാം?

സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയയിൽ വിജ്ഞാനസംബന്ധിയായ ലേഖനങ്ങൾ ചേർക്കുക എന്നതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നുണ്ട് ലേഖനത്തിനാവശ്യമായ ചിത്രങ്ങൾ ചേർക്കുക എന്നതും. വിക്കിപീഡിയയുടെ സഹോദരസംരംഭമായ വിക്കിമീഡിയ കോമൺസ് എന്ന വെബ്സൈറ്റ്

വിക്കിമീഡിയ വൈജ്ഞാനികപ്രബന്ധങ്ങൾ ക്ഷണിക്കുന്നു

വിക്കിമീഡിയ വൈജ്ഞാനികപ്രബന്ധങ്ങൾ ക്ഷണിക്കുന്നു

വിക്കിമീഡിയ പ്രവർത്തകരുടെ ഒരു കൂട്ടയ്മ വിക്കിസംഗമോത്സവം 2012 എന്ന പേരിൽ ഈ വരുന്ന ഏപ്രിൽമാസം 21, 22 തീയതികളിലായി കൊല്ലത്ത് നടക്കുന്നു. വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വൈജ്ഞാനിക സ്വഭാവമുള്ള വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധാവതരണം നടക്കുന്നുണ്ട്. ഇതിനുള്ള  അപേക്ഷ ക്ഷണിച്ച വിവരം ഇതിനോടകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ.  അപേക്ഷ ക്ഷണിച്ച് ഇത്രയധികം ദിവസങ്ങൾ പിന്നിട്ടിട്ടും വളരെ കുറച്ച് അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യൻഭാഷാ വിക്കിപീഡിയകളിൽ വച്ച് ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള വിക്കിപീഡിയ മലയാളമാണ്. ഏറ്റവും കൂടുതൽ വരിക്കാരുള്ള മെയിലിങ് ലിസ്റ്റും നമുക്കാണുള്ളത്. ഇത്രയധികം ജനപിന്തുണ നമുക്കുണ്ടായിട്ടും, മുന്നോട്ട് വന്ന് കാര്യങ്ങൾ സംസാരിക്കാനും, ചർച്ചകൾ നടത്താനും നാം വിമുഖത കാണിക്കുന്നു.  ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ പരിപാടികളാണ് ഏപ്രിലിൽ കൊല്ലത്ത് വച്ച് നടക്കുന്ന വിക്കിസംഗമോത്സവത്തിനു വേണ്ടി നമ്മൾ ആസൂത്രണം…

Read More Read More

വിക്കിമീഡിയ ഇന്ത്യാ ലൈവ് സേർച്ച്

വിക്കിമീഡിയ ഇന്ത്യാ ലൈവ് സേർച്ച്

അറിവിന്റെ ലേകത്തെ പുത്തൻ സേർച്ചിങ് അനുഭവങ്ങളുമായി വിക്കിമീഡിയ ഇന്ത്യയുടെ സേച്ച് എഞ്ചിൻ എത്തിയിരിക്കുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലും ഏത് വിക്കിമീഡിയ പ്രോജക്റ്റിലും അതാത് ഭാഷകളിൽ തെരയാൻ വളരെ എളുപ്പം സാധിക്കുന്ന രീതിയിലുള്ള നല്ലൊരു പൂമുഖം ഒരുക്കിയ വിക്കിമീഡിയ ഇന്ത്യയ്‌ക്ക് അഭിനന്ദനങ്ങൾ!! സൈറ്റിന്റെ url ഇതാണ് http://wikimedia.in ഇന്ത്യൻ ഭാഷകൾക്കു പുറമേ ഇംഗ്ലീഷിലുള്ള വിക്കിമീഡിയ പ്രോജക്റ്റുകളും ഇതിൽ ലഭ്യമാണ്. അറിവിന്റെ പുത്തൻ ദൃശ്യഭാഷ രചിച്ച വിക്കിമീഡിയയുടെ ഈ സൈറ്റ് ബുക്ക്മാർക്ക് ചെയ്തു വെയ്‌ക്കേണ്ട ഒന്നാണ്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ബീറ്റാ വേർഷൻ കൂടുതൽ മെച്ചപ്പെടുത്തി നല്ലൊരു സേർച്ചിങ് അനുഭവം തന്നെ പ്രദാനം ചെയ്യുന്ന രീതിയിൽ ഉടനേ വരുന്നതാണ്. ഇന്ത്യൻ ഭാഷയിൽ ഉള്ള വിക്കിമീഡിയ പ്രോജക്റ്റുകളായ വിക്കിപീഡിയ, വിക്കിഷ്‌ണറി, വിക്കിസോർസ്, വിക്കിബുക്ക്സ് തുടങ്ങിയ സൈറ്റുകളിലേക്ക് ഒരാൾക്ക് നേരിട്ട്…

Read More Read More