Browsed by
Tag: Teacher

അദ്ധ്യാപകദിനം

അദ്ധ്യാപകദിനം

പരിചയപ്പെടാനിടയായ ഗുരുഭൂതർക്കു പ്രണാമം… ഒത്തിരിപ്പേരുണ്ട്… എഴുതാൻ പഠിപ്പിച്ചവർ; പറയാൻ പഠിപ്പിച്ചവർ; ചിന്തിക്കാൻ പഠിപ്പിച്ചർ; പഠിക്കാൻ പഠിപ്പിച്ചവർ; ചിരിക്കാൻ പഠിപ്പിച്ചവർ… പ്രണയിക്കാൻ, ജീവിക്കാൻ, പ്രകൃതിയിലേക്ക് നോക്കാൻ പഠിപ്പിച്ചവർ… ഒട്ടേറെപ്പേർ… അതുപോലെ തന്നെ മഹത്തരമാണ് ഗൂഗിൾ എന്ന സേർച്ച് എഞ്ചിൻ, വിക്കിപീഡിയ എന്ന അറിവിന്റെ പുസ്തകം, കൂട്ടായ്മകൾ, കൂടിച്ചേരലുകൾ… എല്ലാവരേയും ഓർക്കുന്നു – പ്രണമിക്കുന്നു – നിങ്ങളില്ലെങ്കിൽ എന്നിലെ ഞാനില്ലെന്ന തിരിച്ചറിവ് എന്നുമുണ്ട്.. അഭിവാദ്യങ്ങൾ…!! 😻😻 🙏 🌷🌷 അല്പം വിവരണം അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് “ലോക അദ്ധ്യാപകദിനമായി” യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവരുടെ രാജ്യങ്ങളിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു. 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ…

Read More Read More

മാറുന്ന വിദ്യാലയങ്ങളും നമ്മുടെ അദ്ധ്യാപകരും

മാറുന്ന വിദ്യാലയങ്ങളും നമ്മുടെ അദ്ധ്യാപകരും

നമുക്കിന്നറിയപ്പെടുന്ന ചരിത്രത്തിന്റെ പ്രാരംഭഘട്ടത്തിൽ അദ്ധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല എന്നു വേണം കരുതാൻ. അതാത് കാലഘട്ടത്തിലെ പൗരോഹിത്യത്തിന്റെ കടമയായി അതു നിലനിന്നു വന്നിരുന്നു. ഗുരുകുല വിദ്യാഭ്യാസം നില നിന്നിരുന്ന നമ്മുടെ പൂർവ്വകാലം  ആദ്ധ്യാത്മിക ജ്ഞാനത്തിനു മുന്തൂക്കം കൊടുത്തിരുന്നു; അല്ലെങ്കിൽ ആദ്ധ്യാത്മിക ജ്ഞാനത്തിലേക്കുള്ള വഴിയായിരുന്നു അറിവ് എന്നത്.