Browsed by
Tag: Pranav Mistry

ആറാമിന്ദ്രിയ കാഴ്‌ചകള്‍

ആറാമിന്ദ്രിയ കാഴ്‌ചകള്‍

ആറാമിന്ദ്രിയ കാഴ്ചകളുമായി വന്ന് ലോകത്തെയാകെ ആശ്ചര്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രണവ് മിസ്റ്റ്രിയെന്ന ഗുജറാത്തി ചെറുപ്പക്കാരനെ ആരു മറന്നിരിക്കാനിടയില്ല. കേവലമൊരു ക്യാമറയും ഒരു കുഞ്ഞു പ്രജക്‌റ്ററും വിരലിലണിയാവുന്ന ചെറിയ നാലു കളര്‍ മാര്‍ക്കേര്‍സും ഒരു മൊബൈല്‍ ഫോണും കൊണ്ട് മുമ്പ് ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള അത്ഭുതങ്ങള്‍ നമുക്കു മുന്നില്‍ തുറന്നു കാട്ടിയ MIT – കാരന്‍. അത്ഭുതകരങ്ങളായ പല കണ്ടുപിടുത്തങ്ങളും മുമ്പ് നടത്തിയെങ്കിലും SixthSense എന്ന ആറാമിന്ദ്രിയ വിദ്യകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചതിലൂടെയാണ്‌ ഇദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റിയത്. അദൃശ്യമായ കമ്പ്യൂട്ടര്‍ മൗസ്, ഇന്റലിജെന്റ് സ്റ്റിക്കി നോട്സ്, സ്മാര്‍ട് പെന്‍ എന്നിവയൊക്കെയണ്‌ ഇതിനു മുമ്പു നടത്തിയ കണ്ടുപിടുത്തങ്ങളില്‍ പ്രധാനപ്പെട്ടവ. SixthSense എന്ന ടെക്നോളജിയിലൂടെ ഒത്തിരി അവാള്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. പ്രണവ് വീണ്ടും…

Read More Read More