Browsed by
Tag: post office

ലോക തപാൽ ദിനം

ലോക തപാൽ ദിനം

ഒക്ടോബര്‍ 9 -നാണ് ലോകമെങ്ങും തപപാല്‍ ദിനമായി ആചരിക്കുന്നത്. അന്തർദേശീയ തപാല്‍ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1874 – ലാണ് ഇതിനു തുടക്കം കുറിച്ചത്. നീണ്ട ഒരു ചരിത്രമുണ്ട് നമ്മുടെ തപാൽ സംവിധാനത്തിന്. ചരിത്രാതീതകാലം മുതൽ തന്നെ വാർത്താവിനിമയത്തിന് ഭരണസംവിധാനങ്ങൾ പ്രത്യേക പരിഗണണ നൽകിപ്പോന്നിരുന്നുവെന്നു കാണാനാവും.

ആത്മാർപ്പണത്തിന്റെ വിജയഗാഥ

ആത്മാർപ്പണത്തിന്റെ വിജയഗാഥ

ഇച്ഛാശക്തിയും അർപ്പണബോധവും ഉള്ള ഒരു അദ്ധ്യാപകവൃന്ദം നമുക്കുണ്ടായിരുന്നെങ്കിൽ എത്ര സുന്ദരമാവുമായിരുന്നു നമ്മുടെ നാട്. തീരെ ഇല്ലെന്നല്ല; പല സ്കൂളുകളിലായി ഒളിഞ്ഞും തെളിഞ്ഞും ചിലരൊക്കെയുണ്ട്. ഈയടുത്ത് മലയാളം വിക്കിപീഡിയ സംഘടിപ്പിച്ച വിജ്ഞാനയാത്രയ്ക്ക്  ആതിഥ്യമരുളിയ കണ്ണൂർ ജില്ലയിലെ പെരുവ പാലയത്തുവയൽ ഗവണ്മെന്റ് യു. പി. സ്കൂളിൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ഇത്തരം കുറേ അദ്ധ്യാപകരുടെ കേന്ദ്രീകരണമായിരുന്നു. ശ്രീ. ജയരാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ 15 ഓളം അദ്ധ്യാപകർ അവിടെ ഒരു വിജയഗാഥ രചിക്കുന്നു. റിസേർവ്ഡ് വനത്തിനു നടുവിലായൊരു സ്കൂൾ. ആകെ അങ്ങോട്ടുള്ളത് ഒരേയൊരു കെ. എസ്. ആർ. ടി. സി. ബസ്സ്! ചങ്ങല ഗേറ്റ് എന്ന സ്ഥലത്തുനിന്നും വിട്ടാൽ പിന്നെ ചുറ്റും കാടാണ്. ഏറെ ദൂരം സഞ്ചരിച്ചാൽ നമുക്ക് പാലയത്തുവയൽ സ്കൂളിലെത്താം. പണ്ട്, പണ്ടെന്നു പറഞ്ഞാൽ പഴശ്ശിരാജയോളം…

Read More Read More

സ്കൂളിലെ തപാല്‍ സം‌വിധാനം

സ്കൂളിലെ തപാല്‍ സം‌വിധാനം

പാലയത്തുവയല്‍ യു.പി. സ്ക്കൂളിലെ കുട്ടികള്‍ തങ്ങളുടെ തപാല്‍ സം‌വിധാനം വഴി പ്രധാന അദ്ധ്യാപകനായ ജയരാജന്‍ മാസ്റ്ററിന്‌ എഴുതിയ കത്തുകള്‍… കേരളത്തിലെ മറ്റൊരു സ്കൂളിലും കണ്ടെത്താനാവാത്ത ഒരു സം‌വിധാനമാണിത്.  മരിച്ചുകൊണ്ടിരിക്കുന്ന തപാലിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്പാടെ അനുകരിക്കുകയാണിവിടെ, ഇവിടെ കുട്ടികള്‍ക്കിടയില്‍ പോസ്റ്റ് മാനുണ്ട്, ജനറല്‍ പോസ്റ്റ് ഓഫീസുണ്ട്, തപാല്‍ പെട്ടിയുണ്ട്, തപാല്‍ മുദ്രയുണ്ട്… കുട്ടികള്‍ക്ക് എഴുതാനുള്ള ശീലം കൂട്ടാനും അവരുടെ വാക്യശുദ്ധി വര്‍ദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു. ഏതൊരു വിശേഷവും അവര്‍ എഴുത്തു മുഖേന അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമായി കൈമാറുന്നു. കുറിച്യ സമുദായത്തിലെ കുട്ടികള്‍ മഹാഭൂരിപക്ഷമഅയി പഠിക്കുന്ന ഈ സ്കൂളിലെ അദ്ധ്യാപകരുടെ ആത്മാര്‍പ്പണം പല മേഖലകളിലായി അവിടെ കാണാവുന്നതാണ്‌. സ്കൂളിലെ മ്യൂസിയം, കണക്ക് എന്ന കീറാമുട്ടി ലഘൂകരിക്കാന്‍ മാത്സ് ലാബ്, കുട്ടികള്‍ നടത്തുന്ന ടെലിവിഷന്‍ ചാനല്‍, വീടുകളില്‍ ഭക്ഷ്യസുരക്ഷ…

Read More Read More