Browsed by
Tag: Murukan Kattakkada

നെല്ലിക്ക

നെല്ലിക്ക

കവിത കേൾക്കുക: നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ… മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ… പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ… ദീപനാളം കണ്ടു പാറും പ്രാണികൾ പോലെ… ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ… ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ… ബാക്കിവച്ചവ ബാക്കിയാക്കാൻ നോക്കിനിൽക്കുണ്ണീ… ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളിയുണർന്ന ബാല്യങ്ങൾ… ആറ്റിലിപ്പോളർബുദപ്പുണ്ണായ്‌ മണൽക്കുഴികൾ… മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട്‌… കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞു പോയുണ്ണീ… വിൽപനയ്ക്കു നിരത്തി വച്ചവ ഒക്കെ വിത്താണു… വിത്തുവാരി വിതച്ച പാടം ചത്തിരിപ്പാണ്… നാളെ ഞാനും നിന്റെ നാടും ഈ മുളങ്കാടും… ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ… മാറ്റമില്ലായെന്നു കരുതുവതൊക്കെയും മാറി… മാറ്റവും മറുമാറ്റവും ചെറുതോറ്റവും മാറി… പാട്ടു മാറി പകിട മാറി പതിവുകൾ മാറി… കൂട്ടു മാറി കുടിലു മാറി കൂത്തുകൾ…

Read More Read More

പക

പക

കവിത കേൾക്കുക: ദുരമൂത്തു നമ്മള്‍ക്ക്, പുഴ കറുത്തു ചതി മൂത്തു നമ്മള്‍ക്ക്, മല വെളുത്തു തിരമുത്തമിട്ടോരു കരിമണല്‍ തീരത്ത്- വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു, പുകതിന്നപകലിനും ദ്വേഷമുണ്ട് മാനത്ത് നോക്കൂ കറുത്തിരിക്കുന്നു കാര്‍മേഘമല്ല, കരിമ്പുകച്ചുരുളുകള്‍ പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ പിച്ചിയല്ല, വിഷം തിന്ന തെച്ചി… (2) കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌ ഗന്ധകപ്പാലപൂത്തുലയുന്ന മാദകം‌ പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ പുറം‌ തോലറ്റിറങ്ങുന്നതഗ്നി സര്‍പ്പം‌ മഴയേറ്റു മുറ്റത്തിറങ്ങി നില്‍ക്കൂ മരണ- മൊരു തുള്ളിയായണുപ്രഹരമായി ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടല്‍ കണ്ണീരിനുപ്പിന്‍ ചവര്‍പ്പിറക്കൂ രാസതീര്‍ത്ഥം കുടിച്ചാമാശയം വീര്‍ത്ത് മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികള്‍ രാത്രികള്‍പോലെ കറുത്ത തുമ്പപ്പൂവ് രോഗമില്ലാതെയുണങ്ങുന്ന വാകകള്‍ പകയുണ്ട് ഭൂമിക്ക്, പുഴകള്‍ക്കു, മലകള്‍ക്കു, പുകതിന്നപകലിനും ദ്വേഷമുണ്ട് (2) ഇരുകൊടുങ്കാറ്റുകള്‍ക്കിടയിലെ ശാന്തിതന്‍ ഇടവേളയാണിന്ന് മര്‍ത്യജന്മം‌ തിരയായി…

Read More Read More

കൊഴിയുന്ന ഇലകൾ പറഞ്ഞത്

കൊഴിയുന്ന ഇലകൾ പറഞ്ഞത്

കവിത കേൾക്കുക: താഴേക്ക് താഴേക്ക് പോകുന്നിതാ നമ്മൾ നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ കറവറ്റി, കർമബന്ധം മുറിഞ്ഞൊടുവിലീ നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ കുഞ്ഞുകാറ്റിനോടിക്കിളിക്കൊച്ചു സല്ലാപങ്ങൾ രാഗസാന്ദ്രം പ്രഭാതങ്ങൾ തുമ്പിതുള്ളൽ കളികൾ വഴക്കേറ്റിയെത്തും കൊടുങ്കാറ്റിനൊപ്പം മുടിയുലഞ്ഞാടിപ്പെരുമ്പറക്കലഹങ്ങൾ മുത്തച്ഛൻ അന്തിസൂര്യൻ നൽകുമുടയാട എത്തിയിടുത്തിടം കണ്ണിമയ്ക്കും കളികൾ സ്വച്ഛന്ദ മന്ദാനിലൻ തഴുകി മുത്തം തരും ഇത്തിരി രാവുകൾ ചന്ദ്രികാചന്തങ്ങൾ… ഒക്കെയും അന്യമായ് പോകയാണിന്നു നാം താഴേക്ക് ചപ്പായി ചവറായി നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ നാവുവരളുന്നതുണ്ടെങ്കിൽ കനക്കേണ്ട നാവിന്നു നാരായമുനകളല്ല നമ്മൾ കരിയിലകൾ, നമ്മൾ കരിന്തിരികൾ നമ്മിലെ നമ്മൾക്കു ദാഹമില്ല ഉലഞ്ഞാടിടാനും ഉറഞ്ഞൂർന്നിടാനും നമ്മിലുയിരിൻ തുടിപ്പിൻ തണുപ്പുമില്ല പണ്ടു നാം ഊറ്റമോടാർത്തിരുന്നിവിടത്തെ സന്ധ്യയുമുഷസ്സും നമുക്കു സ്വന്തം സാഗരം സ്വന്തം സരിത്ത് സ്വന്തം ശ്യാമ- രാത്രികൾ സ്വന്തം കിനാക്കൾ സ്വന്തം ഹിമകിങ്ങിണിപ്പൊൻതണുപ്പു…

Read More Read More