Browsed by
Tag: murukan kattakada

നീ അടുത്തുണ്ടായിരുന്ന കാലം

നീ അടുത്തുണ്ടായിരുന്ന കാലം

നീ അടുത്തുണ്ടായിരുന്ന കാലം ഞാൻ എന്നിലുണ്ടായിരുന്ന പോലെ… (2) നീ അടുത്തില്ലാതിരുന്ന കാലം ഞാൻ എന്നിലില്ലാതിരുന്ന പോലെ… സ്വപ്നത്തിൽ നീ പുഞ്ചിരിച്ച കാലം എന്റെ ദുഃഖങ്ങളെല്ലാം അകന്ന പോലേ… നീ അടുത്തുണ്ടായിരുന്ന കാലം… കണ്ടിട്ടു കണ്ടില്ല എന്ന ഭാവത്തിൽ നീ കണ്ണുകൊണ്ടമ്പെയ്ത ബാല്യ കാലം (2) നോക്കുന്നതെന്തിന്നു നീ; എന്നെയെന്നു നീ നോട്ടത്തിലൂടെ പറഞ്ഞ കാലം… നേരം വെളുത്താൽ നിനക്കായി വരമ്പത്തെ നീളും നിഴൽ നോക്കി നിന്ന കാലം (2) നീ കാണുവാനായി മരം കേറി കൊമ്പത്തെ നീറിന്റെ കൂടൊന്നുലഞ്ഞ കാലം… നിൽക്കാൻ ഇരിക്കാൻ കഴിഞ്ഞിടാതമ്മേ എന്നുള്ളിൽ കരഞ്ഞു ചിരിച്ച കാലം; മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ, കണ്ടു ഞാനെന്നു ചിരിച്ച കാലം!! മുന്നോട്ടു പോയിട്ടു പിന്നോട്ടു നോക്കി നീ, കണ്ടു…

Read More Read More

കളഞ്ഞുപോയ സുഹൃത്ത്

കളഞ്ഞുപോയ സുഹൃത്ത്

കവിത കേൾക്കുക: കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍ കനലു ചിന്തുന്ന വാക്കിന്റെ തീരത്ത് കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍ വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍ കനലു ചിന്തുന്ന വാക്കിന്റെ തീരത്ത് കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍ വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു മൃദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള തോന്നലെന്നെ നയിക്കുന്നതിപ്പോഴും ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു മൃദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള തോന്നലെന്നെ നയിക്കുന്നതിപ്പോഴും പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും…

Read More Read More

കാത്തിരിപ്പ്

കാത്തിരിപ്പ്

കവിത കേൾക്കുക: ആസുരതാളം തിമർക്കുന്നു ഹൃദയത്തിൽ ആരോ നിശബ്ദമൊരു നോവായി നിറയുന്നു നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൗനങ്ങൾ ആർദ്രമൊരു വാക്കിന്റെ വേർപാട് നുരയുന്നു പ്രിയതരം വാക്കിന്റെ വേനൽ മഴത്തുള്ളി ഒടുവിലെത്തുന്നതും നോറ്റു പാഴ്സ്മൃതികളിൽ കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു ഞാനുറങ്ങുമ്പോഴും കാത്തിരിപ്പൊറ്റക്കു താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും നിഴൽപ്പരപ്പിന്നു കൺപാർക്കുന്നു! എന്റെ മയക്കത്തിൽ എന്റെ സ്വപ്നങ്ങളിൽ കാത്തിരിപ്പെന്തൊ തിരഞ്ഞാടിയെത്തുന്നു ആരെയോ ദൂരത്തു കണ്ടപോലാനന്ദ മോദമോടെന്നെ വിളിച്ചുണർത്തീടുന്നു മാപ്പിരക്കും മിഴി വീണ്ടുമോടിക്കുന്നു ഭൂതകാലത്തിനുമപ്പുറം വീണ്ടുമൊരു വാക്കിന്റെ വേനൽ മഴത്തുള്ളി വീഴ്‌വതും നോറ്റ് കനക്കും കരൾക്കുടം ചോരാതെ കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു കാത്തിരിപ്പൊറ്റക്കു കാതോർത്തിരിക്കുന്നു കാത്തിരിപ്പൊറ്റക്കു കൺപാർത്തിരിക്കുന്നു മച്ചിലെ വാവൽ കലമ്പലിൽ ഘടികാരമൊച്ചയുണ്ടാക്കും നിമിഷ പുഷ്പങ്ങളിൽ തെന്നൽ തലോടി തുറന്ന പടിവാതിലിൽ തെക്ക് നിന്നെത്തുന്ന തീവണ്ടി മൂളലിൽ ഞെട്ടിയുണർന്നെത്തി നോക്കുന്നു പിന്നെയും…

Read More Read More

ഓണം

ഓണം

ഓര്‍മ്മയ്ക്ക് പേരാണിതോണം പൂര്‍വ്വ നേരിന്റെ നിനവാണിതോണം ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിറവാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള്‍ മുറ്റത്തെ മുക്കുറ്റി മുത്തകങ്ങള്‍ മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാ- ത്മാവ് നഷ്ടപ്പെടാ ഗോത്രസഞ്ജയങ്ങള്‍ ഓര്‍മ്മയ്ക്ക് പേരാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം… മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം മാമ്പൂ മണക്കും നനുത്ത ബാല്യം മഞ്ഞനെല്‍ക്കതിര്‍ ചാഞ്ഞുലഞ്ഞ പാടം മാമ്പൂ മണക്കും നനുത്ത ബാല്യം കൊച്ചൂടു വഴികളില്‍ പൂക്കള്‍ക്ക് വളയിട്ട കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാര്‍ ഊഞ്ഞാലുയര്‍ന്നുയര്‍ന്നാകാശസീമയില്‍ മാവില കടിച്ചു കൊണ്ടൊന്നാമനായ നാള്‍ ഉച്ചയ്ക്കു സദ്യയ്ക്കു മുന്‍പ് നെയ്യാറിന്റെ നെഞ്ചില്‍ നീര്‍ തെറ്റി കുളിക്കുറുമ്പോണം ഓര്‍മ്മയ്ക്ക് പേരാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം… അച്ഛന്‍ ഉടുപ്പിച്ച കൊച്ചുമഞ്ഞക്കോടി ചുറ്റി കിളിത്തട്ടുലഞ്ഞ കാലം അത്തമിട്ടത്തം മുതല്‍ പത്ത് സ്വപ്നത്തിലെത്തും നിലാവിന്‍ ചിരിച്ചന്തമോണം… മുത്തശ്ശനും മുല്ലവള്ളിയും…

Read More Read More

സൂര്യകാന്തി നോവ്‌

സൂര്യകാന്തി നോവ്‌

പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ- മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ ഓരോ ദലവും പൊഴിഞ്ഞുപോയീ… സൂര്യകാന്തിപ്പൂവ് ഞാനിന്നുമെന്റെയീ സൂര്യനെല്ലിക്കാട്ടിലേകയായി പേടിപ്പെടുത്തുന്ന മൂളലായിന്നുമാ പേവിഷത്തുമ്പികള്‍ പാറിടുന്നൂ… പാതി വിരിഞ്ഞോരു പൂമൊട്ട് ഞാനെന്റെ- മോഹങ്ങള്‍ വാടിക്കരിഞ്ഞു പോയി ഏതോ കരങ്ങളില്‍ ഞെങ്ങിഞെരിഞ്ഞെന്റെ ഓരോ ദലവും പൊഴിഞ്ഞുപോയീ… കരിന്തേളുകള്‍ മുത്തിമുത്തിക്കുടിക്കുവാന്‍ വെറുതേ ജനിച്ചതോ പെണ്‍മൊട്ടുകള്‍ കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായ് അരയാന്‍ ജനിച്ചതോ പെണ്‍മൊട്ടുകള്‍… പെണ്ണ് പിഴച്ചതാണില്ലവള്‍ക്കില്ല മാനാഭിമാനങ്ങള്‍ മാനനഷ്ടം പന്നിയെ പോലെ മുരളുന്നു ചെന്നായ പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ… ഇരകള്‍ക്ക് പിറകേ കുതിക്കുന്ന പട്ടികള്‍ പതിവായ്‌ കുരച്ചു പേയാടുന്ന സന്ധ്യകള്‍… കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും മാധ്യമത്തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍… കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും പിന്നെ…

Read More Read More

തിരികെയാത്ര

തിരികെയാത്ര

ഒരു പ്രമുഖ മലയാളകവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി. ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചു. ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിക്ടേഴ്സ് ചാനൽ മേധാവിയാണ്. തിരികെയാത്ര മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും മതിലുകള്‍ക്കക്കരെ പുഴ കരഞ്ഞീടുന്നു വരിക ഭഗീരഥാ വീണ്ടും വാമനന്മാരായ് അളന്നളന്നവരെന്റെ തീരങ്ങളില്‍ വേലിചാർത്തി വേദന പാരതന്ത്രത്തിന്റെ വേദന പോരൂ ഭഗീരഥാ വീണ്ടും തുള്ളികളിച്ചു പുളിനങ്ങളെ പുൽകി പുലരികളില്‍ മഞ്ഞാട ചുറ്റികഴിഞ്ഞ നാൾ വെയിലാറുവോളം കുറുമ്പന്‍ കുരുന്നുകള്‍…

Read More Read More

ബാഗ്ദാദ് (മുരുകന്‍‌ കാട്ടാക്കട)

ബാഗ്ദാദ് (മുരുകന്‍‌ കാട്ടാക്കട)

കവിത കേൾക്കുക മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍ (2) ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ് (2) കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍ (2) കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം (2) ഇതു ബാഗ്ദാദാണമ്മ..(2) തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട് പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട് അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം ഇതു ബാഗ്ദാദാണമ്മ.. (2) ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍ വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2)…

Read More Read More

രേണുക – മുരുകന്‍ കാട്ടാകട

രേണുക – മുരുകന്‍ കാട്ടാകട

കവിത കേൾക്കുക: രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംമ്പോഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍.. രേണുകേ നാം രണ്ടു മേഘശകലങ്ങളായ് അകലേയ്ക്ക് മറയുന്ന ക്ഷണഭംഗികള്‍.. മഴവില്ലു താഴെ വീണുടയുന്ന മാനത്ത് – വിരഹമേഘ ശ്യാമ ഘനഭംഗികള്‍.. പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌ – ഒഴുകിയകലുന്നു നാം പ്രണയശൂന്യം… ജലമുറഞ്ഞൊരു ദീര്‍ഘശിലപോലെ നീ – വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍… ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം – ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം… എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും – കണ്ടുമുട്ടാമെന്ന വാക്കു മാത്രം… നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി – നാം കടം കൊള്ളുന്നതിത്ര മാത്രം… രേണുകേ…

Read More Read More

ബാഗ്ദാദ്-മുരുകന്‍ കാട്ടാകട

ബാഗ്ദാദ്-മുരുകന്‍ കാട്ടാകട

മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍ ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ് കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികൾ കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം (ഇതു ബാഗ്ദാദാണമ്മ…) തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെ പുകയുണ്ട് പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട് അമ്മക്കാലു തെരഞ്ഞു തളന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം (ഇതു ബാഗ്ദാദാണമ്മ…) ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍ വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു…

Read More Read More

കണ്ണട – മുരുകന്‍ കാട്ടാക്കട

കണ്ണട – മുരുകന്‍ കാട്ടാക്കട

കവിത കേൾക്കുക: എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം രക്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോലക്കോപ്പുകൾ കാണാം രക്തം ചിതറിയ ചുവരുകൾ കാണാം അഴിഞ്ഞ കോലക്കോപ്പുകൾ കാണാം കത്തികൾ വെള്ളിടി വെട്ടും നാദം ചില്ലുകളുടഞ്ഞു ചിതറും നാദം പന്നിവെടിപുക പൊന്തും തെരുവിൽ പാതിക്കാൽ വിറകൊൾവതു കാണാം ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നുഭീതി ക്കണ്ണുകൾ കാണാം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം സ്മരണകുടീരങ്ങൾ പെരുകുമ്പോൾ പുത്രൻ ബലിവഴിയെ പോകുമ്പോള്‍ മാതൃവിലാപത്താരാട്ടിൻ മിഴി പൂട്ടിമയങ്ങും ബാല്യം കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം പൊട്ടിയ താലിചരടുകൾ കാണാം പൊട്ടാ…

Read More Read More