Browsed by
Tag: meetup

മലയാളം വിക്കിപീഡിയ പ്രവർത്തകർ കണ്ണൂരിൽ ഒന്നിക്കുന്നു…

മലയാളം വിക്കിപീഡിയ പ്രവർത്തകർ കണ്ണൂരിൽ ഒന്നിക്കുന്നു…

മലയാളം വിക്കി പ്രവർത്തകരുടെ നാലാമത് സംഗമം ഈ വരുന്ന ജൂൺ 11-നു് കണ്ണുർ കാൽടെക്സിലുള്ള ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വെച്ച് നടക്കുന്ന വിവരം എല്ലാവരും ഇതിനകം അറിഞ്ഞിട്ടുണ്ടാകുമെന്നു കരുതുന്നു. ഈ വർഷത്തെ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത മലയാളം വിക്കിമീഡിയരോടൊപ്പം വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രതിനിധികളായി ടോണി റീഡ്, ബിശാഖ ദത്ത, ഹിഷാം മുണ്ടോൽ എന്നിവർ പങ്കെടുക്കുന്നു എന്നുള്ളതാണ്. ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വിക്കിപീഡിയയിലെ നാലാം വിക്കി സംഗമം എന്ന താളിലെ പങ്കെടുക്കാൻ താല്പര്യം അറിയിച്ചവർ എന്ന ഭാഗത്ത് തങ്ങളുടെ പേർ ചേർക്കാൻ താല്പര്യപ്പെടുന്നു. പേരു ചേർക്കാൻ വിക്കിയിൽ ലോഗിൻ ചെയ്ത ശേഷം മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്തിട്ട് # ~~~ എന്നു മാത്രം നൽകിയാൽ മതി. വിക്കിപ്രവർത്തനങ്ങളിൽ താല്പര്യമുള്ള എല്ലാവരേയും…

Read More Read More

വിക്കിപ്രവർത്തകരുടെ സംഗമം

വിക്കിപ്രവർത്തകരുടെ സംഗമം

വിക്കിപ്രവർത്തകരുടെ സംഗമം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടു പ്രവര്‍‌ത്തിക്കുന്നവരില്‍‌ വിക്കിപീഡിയെ കുറിച്ചറിയാത്തവരുണ്ടായിരിക്കില്ല. എന്തിനെങ്കിലും‌ വേണ്ടി സേര്‍‌ച്ചു ചെയ്താല്‍‌ പലപ്പോഴും‌ വിക്കിപീഡിയയില്‍‌ എത്തിച്ചേരുകയാണു പതിവ്‌. അവിടെ നിങ്ങളെ കാത്തിരിക്കുന്ന information-ന്റെ വിപുലമായ വിന്യാസം‌ കണ്ട്‌ അല്പമൊന്ന്‌ അന്ധാളിച്ചേക്കാം‌! ആരാണിതൊക്കെ കൊടുത്തത്? എവിടെയാണിതിന്റെ ഉറവിടം? ഇങ്ങനെ ഒത്തിരി ചോദ്യങ്ങള്‍‌ മനസ്സിലുദിച്ചു വന്നേക്കാം.. എന്നാല്‍‌ മലയാളത്തിലും‌ ഇതുപോലെ ഒരു വിക്കിപീഡിയ ഉണ്ടെന്നുള്ള കാര്യം‌ പലര്‍‌ക്കും‌ അറിയില്ല. മലയാളം വിക്കിപീഡിയയെയും സഹോദര സംരംഭങ്ങളേയും ബാംഗ്ലൂരിലെ മലയാളികൾക്കു് പരിചയെപ്പെടുത്തുക എന്ന ഉദ്ദേശത്തോടു് കൂടി 2010 മാർച്ച് 21 ആം തീയതി ബാം‌ഗ്ലൂരില്‍‌ വെച്ച്‌ ഒരു വിക്കിപഠനശിബിരം നടത്തുകയുണ്ടായി. പ്രസ്തുത വിക്കി ശിബിരത്തിന്റെ ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്നു. * മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക, * എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക? *…

Read More Read More