Browsed by
Tag: manorama

ഇതിന്റെ പേരാണോ ആശ്രദ്ധ!!

ഇതിന്റെ പേരാണോ ആശ്രദ്ധ!!

സ്ഥലനാമങ്ങളാണെങ്കിൽ പോലും അവ എഴുതുന്നതിൽ ഈ പത്രമാധ്യമങ്ങൾ എന്നാണൊരു ഏകത വരുത്തുക, ഇവിടെ മലയാള മനോരമയിലെ ഒരു വാർത്ത ശ്രദ്ധിക്കുക, കാസർഗോഡ് എന്ന വാക്ക് കാസർക്കോട്ട്, കാസർഗോഡ്, കാസർക്കോട് എന്നിങ്ങനെ മൂന്നു വ്യത്യസ്ത രീതിയിലാണ് ആ വാർത്തയിൽ വരുന്നത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? കേവലമൊരു അശ്രദ്ധയ്ക്കപ്പുറം ഗൗരവപൂർവ്വം സമീപിക്കേണ്ട കാര്യം തന്നെയാണിത്… വാർത്താ ലിങ്ക്: http://goo.gl/H9JTv NB: കോട്ടയത്തെ കൊടയം, കൊട്ടയം, കോഡയം എന്നൊക്കെ എഴുതിയാൽ മനോരമയും പനച്ചിയുമൊക്കെ സമ്മതിക്കുമോ ആവോ!!

മലയാളം വിക്കിപീഡിയ സി.ഡി. വിമര്‍ശനം

മലയാളം വിക്കിപീഡിയ സി.ഡി. വിമര്‍ശനം

വിദ്യാഭ്യാസവകുപ്പിന്റെ വിഭവ ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയ മലയാളം വിക്കിപീഡിയ ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്ന വിമര്‍ശനത്തിനുള്ള മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരുടെ ഔദ്യോഗിക മറുപടിയാണിത്. സംഗമത്തില്‍ പുറത്തിറക്കിയ മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങളുടെ സി.ഡി പുറംചട്ട. ഇന്ത്യന്‍ വിക്കികളില്‍ ഇത്തരത്തിലുള്ള ഒരു സം‌രംഭം ആദ്യമായാണ്‌ വിക്കിപീഡിയ ആര്‍ക്കും തിരുത്താവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശമാണ്‌. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ അടഞ്ഞ ഒരു മുറിക്കുള്ളിലിരുന്ന് എഴുതുന്നതല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വിക്കിപീഡിയ പ്രവര്‍ത്തകര്‍ (അല്ലാത്തവരും) പലപ്പോഴായി സൃഷ്ടിച്ചിട്ടുള്ളവയാണ്‌ വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും. മലയാളം വിക്കിപീഡിയയുടെ സ്ഥിതിയും വ്യത്യസ്തമല്ല. മലയാളം വിക്കിപീഡിയ സി.ഡിക്കു വേണ്ട ലേഖനങ്ങളുടെ തെരഞ്ഞെടുപ്പ് തികച്ചും സുതാര്യമായ രീതിയിലാണ്‌ നടത്തിയത്. മലയാളം വിക്കിപീഡിയയിലും, മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിലും…

Read More Read More