Browsed by
Tag: kureepuzha sreekumar

കീഴാളന്‍

കീഴാളന്‍

കുറ്റികരിച്ചു കിളച്ച് മറിച്ചതും വിത്തുവിതച്ചതും വേള പറിച്ചതും ഞാനേ കീഴാളൻ‌ കന്നിമണ്ണിന്‍റെ ചേലാളൻ‌. തേവിനനച്ചതും കൊയ്തുമെതിച്ചതും മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട് കാടി കുടിച്ചു വരമ്പായ് കിടന്നതും ഞാനേ കീഴാളൻ‌ പുതുനെല്ലിന്റെ കൂട്ടാളൻ‌. ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ സൂര്യനെ കാണിച്ചുണക്കിയടുക്കി തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം തോളിലെടുത്തു നടന്നുതളര്‍ന്നതും ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട് ആകാശക്കൂരയിലന്തിയെരിച്ചതും ഞാനേ കീഴാളൻ‌ നെടുന്തൂണിന്റെ കാലാളൻ‌. കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി കഷ്ടകാലത്തിന്റെ കൊല്ലിവല വീശി പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍ പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍ ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും ഞാനേ കീഴാളന്‍ കൊടുംകാറ്റിന്റെ തേരാളന്‍. കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട് പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട് ആദിത്യരശ്മിപോലംബരനൂലിട്ട് രാപ്പകലില്ലാതെ ഓമല്‍ തറിയോട്…

Read More Read More

അമ്മ മലയാളം

അമ്മ മലയാളം

കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍ ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു വിറ്റുവോ നീ എന്റെ ജീവിതഭാഷയെ… ഓലയും നാരായവും കാഞ്ഞിരത്തിന്റെ ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍ ആദിത്യനേത്രം തുറന്നു ചോദിക്കുന്നു ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ… ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട് നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍ ചുട്ടുവോ നീ എന്റെ കേരളഭാഷയെ… വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു പ്രേമസംഗീത തപസ്സ് ചോദിക്കുന്നു ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു പാടും പിശാച് ശപിച്ചു ചോദിക്കുന്നു പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍ പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു എവിടെയെവിടെ സഹ്യപുത്രി മലയാളം എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം… മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്…

Read More Read More