Browsed by
Tag: KRTC SCANIA MULTI AXLE BUS

കൊച്ചി – മുസിരിസ് ബിനാലെ – 2016

കൊച്ചി – മുസിരിസ് ബിനാലെ – 2016

കൊച്ചിയിൽ നടക്കുന്ന ബിനാലെ കാണണം എന്നത് അല്പകാലം മുമ്പുതൊട്ടേ ഉള്ള ആഗ്രഹമായിരുന്നു. വിദേശിയരുടെ വിവിധ കലാസൃഷ്ടികൾ കണ്ടു രസിക്കുക എന്നതേ ലക്ഷ്യമുണ്ടായിരുന്നുള്ളൂവെങ്കിലും എന്തൊക്കെയോ അത്ഭുതങ്ങൾ ആല്പമായി പ്രതീക്ഷിച്ചിരുന്നു. ബിനാലേയുടെ മൂന്നാം ഭാഗമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഡിസംബർ 12-നോ മറ്റോ ആരംഭിച്ച ബിനാലേയ്ക്കു വേണ്ടിയുള്ള യാത്രാടിക്കറ്റുകൾ നേരത്തെ തന്നെ അതുകൊണ്ടു ബുക്ക് ചെയ്തിരുന്നു. മാർച്ച് 31, 2017 വരെ സംഗതി നടക്കുന്നുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലൊക്കെ ആയിട്ടാണ് ബിനാലെ വേദികൾ സജ്ജീകരിച്ചിരുന്നത്.  അനുബന്ധപരിപാടികൾ ഒട്ടേറെയെന്ന് എവിടെയൊക്കെയോ വായിച്ചറിഞ്ഞിരുന്നു. ഇനി ഞങ്ങളുടെ കാര്യം പറയാം; ഞങ്ങൾക്കാർക്കും തീരെ രസിച്ചിട്ടില്ല.  മൂന്നു ഭാഷകൾ കൂട്ടികലർത്തിയാണ് പാസ് ടിക്കറ്റുതന്നെ ഉണ്ടാക്കിയത്!! ഇങ്ങനെയൊക്കെ എഴുതുന്നത് നല്ലതാവുമോ എന്തോ!! കുറച്ച് പ്രദർശനങ്ങൾ ഒക്കെ കണ്ടിട്ട് ഞങ്ങൾ മെല്ലെ പി‌ൻവലിഞ്ഞു എന്നു…

Read More Read More