Browsed by
Tag: Kozhiyunna Ilakal Paranjath

കൊഴിയുന്ന ഇലകൾ പറഞ്ഞത്

കൊഴിയുന്ന ഇലകൾ പറഞ്ഞത്

കവിത കേൾക്കുക: താഴേക്ക് താഴേക്ക് പോകുന്നിതാ നമ്മൾ നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ കറവറ്റി, കർമബന്ധം മുറിഞ്ഞൊടുവിലീ നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ കുഞ്ഞുകാറ്റിനോടിക്കിളിക്കൊച്ചു സല്ലാപങ്ങൾ രാഗസാന്ദ്രം പ്രഭാതങ്ങൾ തുമ്പിതുള്ളൽ കളികൾ വഴക്കേറ്റിയെത്തും കൊടുങ്കാറ്റിനൊപ്പം മുടിയുലഞ്ഞാടിപ്പെരുമ്പറക്കലഹങ്ങൾ മുത്തച്ഛൻ അന്തിസൂര്യൻ നൽകുമുടയാട എത്തിയിടുത്തിടം കണ്ണിമയ്ക്കും കളികൾ സ്വച്ഛന്ദ മന്ദാനിലൻ തഴുകി മുത്തം തരും ഇത്തിരി രാവുകൾ ചന്ദ്രികാചന്തങ്ങൾ… ഒക്കെയും അന്യമായ് പോകയാണിന്നു നാം താഴേക്ക് ചപ്പായി ചവറായി നിലമെത്തി നിശ്ചേഷ്ടരായ് മയങ്ങാൻ നാവുവരളുന്നതുണ്ടെങ്കിൽ കനക്കേണ്ട നാവിന്നു നാരായമുനകളല്ല നമ്മൾ കരിയിലകൾ, നമ്മൾ കരിന്തിരികൾ നമ്മിലെ നമ്മൾക്കു ദാഹമില്ല ഉലഞ്ഞാടിടാനും ഉറഞ്ഞൂർന്നിടാനും നമ്മിലുയിരിൻ തുടിപ്പിൻ തണുപ്പുമില്ല പണ്ടു നാം ഊറ്റമോടാർത്തിരുന്നിവിടത്തെ സന്ധ്യയുമുഷസ്സും നമുക്കു സ്വന്തം സാഗരം സ്വന്തം സരിത്ത് സ്വന്തം ശ്യാമ- രാത്രികൾ സ്വന്തം കിനാക്കൾ സ്വന്തം ഹിമകിങ്ങിണിപ്പൊൻതണുപ്പു…

Read More Read More