Browsed by
Tag: kids

കുഞ്ഞുങ്ങളുടെ കൗതുക ലോകം

കുഞ്ഞുങ്ങളുടെ കൗതുക ലോകം

കുട്ടിത്തം മാറാത്ത സംസാരം ആരു പറഞ്ഞാലും കേൾക്കാൻ രസമുള്ളതു തന്നെ. കുട്ടികളെ ഇഷ്ടപ്പെടാൻ പലർക്കും ഇതൊരു പ്രത്യേക കാരണം കൂടിയാണ്. ഏതൊരു കുട്ടിയേയും ഞാനതുകൊണ്ടുതന്നെ വളരെയേറെ ഇഷ്ടപ്പെടുന്നു. അച്ഛനാണെന്ന ബോധത്തിലുപരിയായി ആമീസിനോട് വെറുതേ അതുമിതുമൊക്കെ സംസാരിക്കാൻ ഞാനിഷ്ടപ്പെടാനുള്ള കാരണവും ഇതൊക്കെ കേൾക്കാൻ തന്നെയാണ്. മൂന്നുവയസുകാരിയുടെ ഗൗരവത്തോടെയുള്ള സംസാരം കേൾക്കേണ്ടതുതന്നെയാണ്. സംസാരിക്കുമ്പോൾ അതിനു വേണ്ടിവരുന്ന ഭാവവും കുഞ്ഞുങ്ങൾ മുഖത്ത് വരുത്തുന്നുണ്ട്. കരയുമ്പോൾ മുഖം എത്രമാത്രം ദയനീയമാവുന്നോ അതോപോലെ തന്നെ ഏതുഭാവത്തേയും അവർ നന്നായി ഉൾക്കൊള്ളുന്നു… പേടിപ്പെടുത്തുന്ന കാര്യങ്ങൾ (ആമീസിന്റെ ഭാഷയിൽ പറഞ്ഞാൽ ക്രോക്രോച്ചിനെ പറ്റി) പറയുമ്പോൾ അവളുടെ മുഖത്ത് ഭയാനകമായ പേടിതന്നെ നിഴലിക്കുന്നു; സന്തോഷകാര്യങ്ങളിൽ അതിയായ സന്തോഷം മുഖത്തുകാണാം അങ്ങനെ പോകുന്നു ആ ലിസ്റ്റ്. ഒരുവർഷത്തോളം ആക്സിഡന്റ് കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു ഞാൻ. പലരും പറഞ്ഞതു…

Read More Read More

കുടവയറൻ ഓണത്തപ്പൻ!

കുടവയറൻ ഓണത്തപ്പൻ!

ഓണത്തപ്പാ – കുടവയറാ!ഓണത്തപ്പാ – കുടവയറാ!!എന്നാ പോലും – തിരുവോണം? നാളേയ്ക്കാണേ – തിരുവോണം.നാക്കിലയിട്ടു വിളമ്പേണം ഓണത്തപ്പാ – കുടവയറാതിരുവോണക്കറിയെന്തെല്ലാം? ചേനത്തണ്ടും ചെറുപയറുംകാടും പടലവുമെരിശ്ശേരികാച്ചിയ മോര്, നാരങ്ങാക്കറി,പച്ചടി, കിച്ചടിയച്ചാറും! ഓണത്തപ്പാ – കുടവയറാഎന്നാ പോലും തിരുവോണം?