Browsed by
Tag: kanhangad

കാഞ്ഞങ്ങാട് ബാംഗ്ലൂർ ബസ്സ് സർവ്വീസ്

കാഞ്ഞങ്ങാട് ബാംഗ്ലൂർ ബസ്സ് സർവ്വീസ്

കാസർഗോഡ് ജില്ലയിലെ മലയോരമേഘലകളായ ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നൊരു ബസ്സ് സർവ്വീസാണ് കേരളസർക്കാറിന്റെ ബാഗ്ലൂർ കെ. എസ്. ആർ. ടി. സി. ബസ്സ് സർവ്വീസ്. കെ. എസ്. ആർ. ടി. സി. ഇന്നുമുതൽ മേൽപ്പറഞ്ഞ വഴിയിലൂടെ പുതിയൊരു സേവനത്തിനു തുടക്കം കുറിക്കുന്നു എന്നത് മലയോര നിവാസികൾക്ക് ആഹ്ലാദകരമായിരിക്കുന്നു. കാഞ്ഞങ്ങാടു നിന്നും പ്രൈവൈറ്റു ബസ്സുകൾ ഉണ്ടെങ്കിലും ഈ വഴിയിലൂടെ ഒന്നും തന്നെയില്ല. വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റുമായി നിരവധിപ്പേർ എത്തിച്ചേരുന്ന സ്ഥലമാണ് ബാംഗ്ലൂർ. കൃത്യമായ യാത്രാസൗകര്യം കിട്ടുകയെന്നത് അതുകൊണ്ടുതന്നെ ഏറെ സൗകര്യപ്രദമാവുന്നു. മുമ്പ് ഒരു കെ. എസ്. ആർ. ടി. സി. ബസ്സുണ്ടായിരുന്നത് പ്രൈവറ്റ് ബസ്സുകാരുടെ നിരന്തരമായ ശല്യം കാരണം നിർത്തിവെയ്ക്കുകയായിരുന്നു. കാഞ്ഞങ്ങാടു നിന്നും അധികം പ്രൈവറ്റ് ബസ്സൊന്നുമില്ല. ആകെ…

Read More Read More

വിക്കിപീഡിയ സംഗമോത്സവം അവലോകനം

വിക്കിപീഡിയ സംഗമോത്സവം അവലോകനം

മലയാളം വിക്കിപീഡിയ എഴുത്തുകാരുടെയും ഉപയോക്താക്കളുടെയും വാർഷിക കൂടിച്ചേരലായ “വിക്കിസംഗമോത്സവം 2016” കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുവെച്ച് നടന്നിരുന്നു. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 26, 27, 28 തീയ്യതികളിലായി വിവിധ പരിപാടികളോടെയാണ് വിക്കി സംഗമോത്സവം നടന്നത്. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. 295 വ്യത്യസ്ത ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. അന്‍പത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന വിക്കിപീഡിയ. 2002 ഡിസംബർ 21 ന് ആരംഭിച്ച വിക്കിപീഡിയയുടെ മലയാളം പതിപ്പ് വൈജ്ഞാനിക മേഖലയില്‍ നിസ്തുല സംഭാവന നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. വിക്കി സംഗമോത്സവം 2016 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ പ്രയത്നിച്ചത് ഐടി@സ്കൂൾ ടൂട്ടർ ശ്രീ. വിജയൻ രാജപുരവും ചില അധ്യാപകരുമായിരുന്നു. പരിപാടിയുടെ തുടക്കസമയ പ്രവർത്തനങ്ങളുമായി…

Read More Read More

റോയൽ ഫൂട്ട്‌വെയേർസ് ആൻഡ് ബാഗ്സ് കാഞ്ഞങ്ങാട്

റോയൽ ഫൂട്ട്‌വെയേർസ് ആൻഡ് ബാഗ്സ് കാഞ്ഞങ്ങാട്

ചില സംഭവങ്ങൾ നമ്മളെ വല്ലാതെ അത്ഭുതപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം അങ്ങനെയൊന്നു സംഭവിച്ചു. മഞ്ജുവിന്റെ വീട്ടിൽ പോയി വൈകുന്നേരം തിരിച്ചുവരും വഴിയായിരുന്നു. മഞ്ജുവിനോടൊപ്പം വർക്ക് ചെയ്യുന്ന അവളുടെ കൂട്ടുകാരിക്ക് വേണ്ടി പോപ്പിക്കുട തേടി അലയുകയായിരുന്നു ഞങ്ങൾ. കുറേ കടകൾ കേറിയിറങ്ങിയെങ്കിലും പോപ്പിക്കുട കണ്ടുകിട്ടിയില്ല. അവസാനമാണ് ബസ് സ്റ്റാന്റിന്റെ സമീപത്തേക്ക് ഞങ്ങൾ വന്നത്. ബസ്റ്റാറ്റാന്റിനു സമീപമുള്ള റോയൽ ഫൂട്ട്‌വെയേർസിനു മുമ്പിൽ എത്തിയപ്പോൾ കൗണ്ടറിൽ ഇരിക്കുന്ന മദ്ധ്യവയകനായ ആളോട് വിളിച്ചു ചോദിച്ചു ചേട്ടാ പോപ്പിക്കുടയുണ്ടോ എന്ന്. പോപ്പിയും ജോൺസും ഉണ്ടെന്ന് മറുപടി കിട്ടി. അകത്തേക്ക് കയറിയപ്പോൾ ഷോപ്പിലെ ജീവനകാരന്റേയും ഇദ്ദേഹത്തിന്റെയും പെരുമാറ്റം നന്നായി ഇഷ്ടപ്പെട്ടു. എങ്കിലും ഇതൊക്കെ അവരുടെ തൊഴിലിന്റെ ഭാഗമാണല്ലോ, നാളെയും ഞാനിവിടെ വരണമെങ്കിൽ അവർ നന്നായി പെരുമാറിയല്ലേ ഒക്കൂ എന്നൊക്കെ മനസ്സിൽ ആരോ പറയുന്നുണ്ടായിരുന്നു….

Read More Read More

ഫെയ്‌സ് വാഷ് ചെയ്താൽ ഗ്ലാമർ കൂടും സാർ

ഫെയ്‌സ് വാഷ് ചെയ്താൽ ഗ്ലാമർ കൂടും സാർ

പണ്ട്, എന്റെ ചെറുപ്പത്തിൽ ഒടയഞ്ചാലിൽ ഒരു ബാർബർ ഷോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ബാർബർ ചന്ദ്രേട്ടന്റെ ഷോപ്പ്. ജോസുചേട്ടന്റെ ബില്‍‌ഡിങില്‍ ഒരു മൂലയിലായി ഒടയഞ്ചാല്‍ പാലത്തിനു സമീപത്തായിട്ടായിരുന്നു അത്. കപ്പടാമീശയും കുടവയറും ഉണ്ടക്കണ്ണുകളും ഉള്ള ചന്ദ്രേട്ടന്റെ അടുത്തേക്ക് മുടിവെട്ടാനായി പോകുന്നതു തന്നെ അന്നു ഭയമായിരുന്നു. അമ്മയുടെ സാരിത്തലപ്പുപിടിച്ച് ഷോപ്പിലേക്കുള്ള ആ പോക്ക് മനസ്സില്‍ നിന്നും മറയുന്നില്ല… കൊല്ലാൻ കൊണ്ടുപോകുന്നതുപോലെ ഒരു ഫീലിങ്. ശ്വാസം അടക്കിപ്പിടിച്ചിരിക്കും – ഇടയ്ക്കിടയ്‌ക്ക് കണ്ണാടിയിൽ കൂടി അമ്മയെ നോക്കും; അമ്മയെ ഒന്നു കണ്ടില്ലെങ്കിൽ പിന്നെയാകെ വേവലാതിയാണ് – വെപ്രാളമാണ്. അതറിയാവുന്ന അമ്മ കണ്ണാടിയില്‍ ഞാന്‍ നോക്കിയാല്‍ കാണാവുന്ന പാകത്തിനു വന്നു നില്‍ക്കുമായിരുന്നു. ബാര്‍ബര്‍ഷോപ്പ് അന്നൊരു അത്ഭുതമായിരുന്നു. വളഞ്ഞ കുഴലുകളുള്ള, വെള്ളം തലയിലേക്ക് സ്പ്രേ ചെയ്യാനുള്ള ഒരു വലിയ ബോട്ടില്‍…

Read More Read More

ദി വ്യാജന്‍

ദി വ്യാജന്‍

ഇന്നലെ രാത്രിയായി വീട്ടിലെത്താന്‍. നിറയേ ഗട്ടറുള്ള റോഡും നല്ല മഴയും കാരണം ബാംഗ്ലൂര്‍ – കാസര്‍ഗോഡ് ബസ്സ് ഒന്നരമണിക്കൂറോളം വൈകി. “ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം …. ” എന്ന കവിതയും മൂളിപ്പോയ ഞാന്‍