രതീഷിനെ കുറിച്ച്
അമ്മയുടെ അമ്മാവന്റെ മകനാണു രതീഷ്. അനിയത്തോടൊപ്പം നിൽക്കുന്ന പ്രായം. രതീഷിന്റെ ചേച്ചി അനിതയും അമ്മയുടെ മറ്റൊരു അമ്മാവന്റെ മകൾ ബിന്ദുവും ഞാനും സമപ്രായക്കാരാണ്. രതീഷും ബിന്ദുവിന്റെ അനിയൻ രാജേഷും എന്റെ അനിയത്തി രാജിയും ഒരേ പ്രായക്കാരും ആയതിനാൽ ഒന്നിച്ചു കളിച്ചു ചിരിച്ചു വളർന്നവരാണ് ഏവരും. ആണുങ്ങളായതിനാൽ സകല തോന്ന്യവാസങ്ങൾക്കും ഞങ്ങൾ മൂവരും ഒരുമിച്ചായിരുന്നു ചെറുപ്പകാലങ്ങളിൽ ഉള്ള സഹവാസം. അനുഗൃഹീതമായ ഗാനാലാപന ശൈലിയാൽ രതീഷ് യാതൊരു പരിശീലനവും ഇല്ലാതെ തന്നെ തെളിഞ്ഞു വരുന്ന കാഴ്ചയാണ് അടുത്ത കാലങ്ങളിൽ കാണാൻ സാധിച്ചത്. പാട്ടുപാടാനും നാടകങ്ങളിലും മറ്റും അഭിനയിക്കാനും ഏറെ താല്പര്യമുള്ളവർ കുടുംബത്തിൽ ഒട്ടേറെ പേരുണ്ടെങ്കിലും കൃത്യമായ പരിശീലനം ആർക്കും തന്നെ കിട്ടിയിരുന്നില്ല. പൊലീസുകാരനായ ബാബുദാസ് അടങ്ങാത്ത അഭിനയമോഹം വെച്ചു പുലർത്തിയ വ്യക്തിയായിരുന്നു. നിതാന്തപരിശ്രമത്തിലൂടെ നല്ലൊരു…