Browsed by
Tag: devotional

ഹരിവരാസനം

ഹരിവരാസനം

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കുകൊട്ടി ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും. അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌. കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് പരക്കെയുള്ള വിശ്വാസം. അതേ സമയം ആലപ്പുഴ പുറക്കാട്ടെ കോന്നക്കകത്ത് ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന വാദവുമായി 2007-ൽ അവരുടെ ചെറുമകൻ എത്തുകയുണ്ടായി. 1923-ലാണ് കൃതി രചിച്ചതെന്നാണ് അവരുടെ അവകാശവാദം. 1930 മുതൽ തന്നെ…

Read More Read More

കണികാണും നേരം

കണികാണും നേരം

ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ഭക്തിഗാനങ്ങൾ… previousplaynextstop mutemax volume     repeatshuffle   Update Required To play the media you will need to either update your browser to a recent version or update your Flash plugin. ഹരിനാമകീർത്തനം ജ്ഞാനപ്പാന കണികാണും നേരം കേശാദിപാദം ചെത്തി മന്ദാരം തുളസി കണ്ണാ ഗുരുവായൂരപ്പാ ഒന്നു ചിരിക്കൂ കണ്ണാ ഗുരുവായൂരമ്പല നടയിൽ ഉണരുണരൂ ഉണ്ണീക്കണ്ണാ എങ്ങനെ കാണാൻ വരും കണ്ണാ എന്തിനു കണ്ണാ നീ വെണ്ണ കട്ടൂ അമ്പാടി തന്നിലൊരുണ്ണി ഹരിനാമകീർത്തനം – മലയാള അക്ഷരമാലയുടെ ക്രമീകരണം – എഴുത്തച്ഛൻ ഉപരിപഠനകാലത്തെ അനുഭവങ്ങൾ മുന്നിൽ വച്ച് തിരുവൂരിലെ കളരിയുടെ പ്രവർത്തനശൈലി പരിഷ്കരിക്കാൻ ശ്രമിച്ച എഴുത്തച്ഛൻ, നാട്ടുഭാഷയിൽ അദ്വൈതവിജ്ഞാനം…

Read More Read More

അയ്യപ്പസ്തുതി

അയ്യപ്പസ്തുതി

അഖിലഭുവനദീപം, ഭക്തചിന്താബ്‌ജ സൂനം സുരമുനിഗണസേവ്യം, തത്വമസ്യാദി ലക്ഷ്യം ഹരിഹരസുതമീശം, താരകബ്രഹ്മരൂപം ശബരിഗിരിനിവാസം, ഭാവയേ ഭൂതനാഥംശ്രീ ശങ്കരനന്ദനം ഹരിസുതം കൗമാരമാരാഗ്രജം ചാപം പുഷ്പശരാന്വിതം മദഗജാരൂഡം സുരക്താംബരം ഭൂതപ്രേതപിശാചവന്ദിത പദം ശ്‌മശ്രുസ്വയാലംകൃതം പാര്‍ശ്വേ പുഷ്‌കല പൂര്‍ണ്ണകാമിനിയുതം ശാസ്താരമീശം ഭജേ മഹാരണ്യ മന്‍ മാനസാന്തര്‍ നിവാസന്‍ അഹങ്കാരദുര്‍വാര ഹിംസ്രാന്‍ മൃഗാദിന്‍ നിഹന്തം കിരാതാവതാരം ചരന്തം പരം ജ്യോതിരൂപം ഭജേ ഭൂതനാഥം

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ..ഞാന്‍ പാടും ഗീതത്തോടാണോ..പറയൂ നിനക്കേറ്റം ഇഷ്ടം…പക്ഷേ പകല്‍പോലെ ഉത്തരം സ്പഷ്ടം..രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ..ഞാന്‍ പാടും ഗീതത്തോടാണോ.. ശംഖുമില്ലാ..കുഴലുമില്ലാ…നെഞ്ചിന്‍റെയുള്ളില്‍ നിന്നീനഗ്ന സംഗീതംനിന്‍ കാല്‍ക്കല്‍ വീണലിയുന്നൂ…വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ…ചന്ദനം പോല്‍ മാറിലണിയുന്നൂ‍….നിന്‍റെ മന്ദസ്മിതത്തില്‍ ഞാന്‍ കുളിരുന്നു…പറയരുതേ.. രാധയറിയരുതേ..ഇതു ഗുരുവായൂരപ്പാ രഹസ്യം… കൊട്ടുമില്ലാ.. കുടവുമില്ലാ..നെഞ്ചില്‍ തുടിക്കും‍ ഇടക്കയിലെന്‍ സംഗീതംപഞ്ചാഗ്നി പോല്‍ ജ്വലിക്കുന്നൂ..സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ..നിന്‍ തിരുമെയ് ചേര്‍ത്തു പുല്‍കുന്നൂ..നിന്‍റെ മധുരത്തില്‍ ഞാന്‍ വീണുറങ്ങുന്നൂ..പറയരുതേ.. രാധയറിയരുതേ..ഇതു ഗുരുവായൂരപ്പാ രഹസ്യം…