Browsed by
Tag: Bappiriyan Theyyam

ബപ്പിരിയൻ തെയ്യം

ബപ്പിരിയൻ തെയ്യം

പണ്ടുണ്ടായിരുന്നൊരു ആചാരവും ഇന്ന് അനുഷ്ഠാനത്തിനും ആഘോഷത്തിനും ഇടയിൽ പെട്ട് ശ്വാസം കിട്ടതെ വലയുകയും ചെയ്യുന്നൊരു കലാരൂപമാണു തെയ്യം. ഒരു വേർതിരിവിന്റെ കാലമെന്നു പറയാം. പഴമക്കാർ ഇന്നും കൂപ്പുകൈയ്യോടെ തെയ്യത്തെ കാണുമ്പോൾ പുതുതലമുറ മൊബൈൽ ക്യാമറയുമായി നേരിടുന്ന കാലം. വിദൂരസന്ദർശകർക്ക് ഫോട്ടോഗ്രാഫിയിൽ തന്റെ വൈദഗ്ധ്യം കാണിക്കാനുള്ള നല്ലൊരു അവസരം കൂടിയാണു തെയ്യം കെട്ട്. നെരിപ്പ് എന്നറിയപ്പെടുന്ന കൂറ്റൻ തീകനൽക്കൂനയും അരയ്ക്കു ചുറ്റും കെട്ടിയ തീപ്പന്തങ്ങളും വളർന്നിരിക്കുന്ന കൂറ്റൻ തിരുമുടിയും ഒക്കെയായി തികഞ്ഞ അഭ്യാസപ്രകടനങ്ങളിൽ മുഴുകിയ കലാകാരനും കാഴ്ച്ചക്കാരനെ ഏറെ ഇഷ്ടത്തിലാക്കുന്നുണ്ട്. അനുഷ്ഠാനരൂപമായ ഈ കലാരൂപം സാഹസികത കാണിക്കാനുള്ള മാർഗമായി കണ്ട് പുതുമുഖകലാകാരന്മാർ അഴിഞ്ഞാടാറുണ്ട് – പലസ്ഥലത്തും ഇതൊരു കുരുതിക്കളം തന്നെയാവുന്നുമുണ്ട് എന്നത് വേദനാജനകം തന്നെ. കൃത്യമായൊരു ബോധവത്കരണം ഈ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സമുദായങ്ങളെ…

Read More Read More